ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ സി.ഇ.ഒ. നീലകണ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോ. അനിൽ എസ്.ആർ., ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരും ചേർന്ന് 'അവൾക്കായ് അപ്പോളോ' ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: ദേശീയ ബാലികാ ദിനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലില്‍ വിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ര് ഡോ. അനില്‍ എസ്.ആര്. സ്വാഗതം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെ രൂപം നല്കിയ 'അവള്‍ക്കായ് അപ്പോളോ' എന്ന ക്യാംപെയ്ന് ലോഞ്ചും ചടങ്ങില്‍ വെച്ച് നടന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്ത് ജേക്കബ് അവള്‍ക്കായി അപ്പോളോ ക്യാംപെയ്നിന്റെ പ്രാധാന്യവും ഈ പ്രായത്തില്‍ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ശാരീരികവും മാനസികവുമായ പ്രശ്ന പരിഹാരങ്ങളെക്കുറിച്ചും സംസാരിച്ചു. സി.ഇ.ഒ. നീലകണ്ണന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ എസ്.ആര്., ഗൈനക്കോളജി വിഭാഗത്തിലെ മറ്റു ഡോക്ടര്‍മാരും ചേര്‍ന്ന് ക്യാംപെയ്ന് ഉദ്ഘാടനം ചെയ്തു.
11 മുതല്‍ 20 വയസ്സുവരെ പ്രായമുള്ള കൗമാരക്കാരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുവാനും പരിഹരിക്കുവാനുമുള്ള കുറഞ്ഞ നിരക്കിലുള്ള ഹെല്‍ത്ത് ചെക്ക് അപ് പാക്കേജാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യമാക്കുന്നത് എന്ന ഹോസ്പിറ്റല്‍ സി.ഇ.ഒ. ശ്രീ നീലകണ്ണന്‍ പറഞ്ഞു.
അതോടൊപ്പം 15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ കോവിഡ് വാക്സിനേഷന് പ്രഖ്യാപനവും ഈ ചടങ്ങില്‍ നടന്നു. ജനുവരി 26-ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഫ്രീ വാക്സിനേഷന് ലഭ്യമാക്കുക. വാക്സിനേഷനും പാക്കേജിനെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 9895182800 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ചടങ്ങില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ മേഴ്സി സി.വി., സ്മിത കെ.എന്‍., അഞ്ജന വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Content highlights: avalkkai apollo campaign apollo campaign for girls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..