സംസാരിക്കാനോ എഴുതാനോ കഴിയില്ല; ഓട്ടിസത്തെ സർഗാത്മകത കൊണ്ട് അതിജീവിക്കുന്ന നയൻ


ബിനു വേലായുധൻ

ഒരു ഭാഷയും പഠിച്ചിട്ടില്ലാത്ത നയൻ ജർമ്മൻ, ഫ്രഞ്ച് ഉൾപ്പെടെയുള്ള 22 ഭാഷകളിൽ വിദഗ്ദ്ധർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ലാപ്‌ടോപ്പിലൂടെ ഉത്തരം നൽകിയിട്ടുണ്ട്.

കെ.എൻ.ആനന്ദകുമാറിനൊപ്പം നയൻ സായിഗ്രാമത്തിൽ

ആറ്റിങ്ങൽ: ഓട്ടിസം എന്ന വെല്ലുവിളിയെ സർഗാത്മകതകൊണ്ടു മറികടക്കുകയാണ് പതിന്നാലുകാരനായ നയൻ. കഥ, കവിത, തത്ത്വചിന്ത, ബഹുഭാഷാ പരിചയം തുടങ്ങിയ നയന്റെ അദ്‌ഭുതശേഷിയെ സംസ്ഥാന സർക്കാരും പുരസ്കാരത്തിലൂടെ അംഗീകരിച്ചിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ സർഗാത്മകതയ്ക്കുള്ള പുരസ്കാരത്തിനാണ് നയൻ അർഹനായത്. ദേശീയവും അന്തർദ്ദേശീയവുമായ അനവധി അംഗീകാരങ്ങൾ ഇതിനോടകം നയനെത്തേടിയെത്തിയിട്ടുണ്ട്.

കൊട്ടാരക്കര പുത്തൂർ സ്വദേശിയും ബിസിനസുകാരനുമായ സി.കെ. ശ്യാമിന്റെയും വീട്ടമ്മയായ പ്രിയങ്കയുടെയും ഇളയ മകനാണ് നയൻ. നയന്റെ പഠനത്തിനും പരിശീലനങ്ങൾക്കും വേണ്ടി വർഷങ്ങൾക്കു മുൻപ്‌ ഈ കുടുംബം ആറ്റിങ്ങലിലേക്കു താമസം മാറി. ആറ്റിങ്ങൽ മൂഴിയിൽ ഐറിസ് വില്ലയിലാണ് ഇപ്പോൾ താമസിക്കുന്നത്. ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ് നയൻ . തോന്നയ്ക്കൽ സായിഗ്രാമത്തിലെ ‘സായിസ്പർശ്’ ഓട്ടിസം സ്കൂളിലും പരിശീലനം നടത്തുന്നുണ്ട്.സംസാരിക്കാനോ എഴുതാനോ നയനു കഴിയില്ല. പക്ഷേ, ലാപ്‌ടോപ്പും മൊബൈൽഫോണും ഉപയോഗിക്കും. ഇതിലൂടെ ആശയവിനിമയം നടത്തും. കഥ, കവിത, റിപ്പോർട്ടുകൾ, തത്ത്വചിന്ത എന്നിവയടങ്ങിയ ‘ജേർണി ഓഫ് സോൾ’ എന്ന സമാഹാരവും വിവിധ വിഷയങ്ങളെക്കുറിച്ചും ലോകത്തിലെ വിശേഷ വ്യക്തിത്വങ്ങളെക്കുറിച്ചും ചോദ്യോത്തരരൂപത്തിലുള്ള ‘ടു ഫൈൻ യൂണിവേഴ്‌സ്’ എന്ന ഗ്രന്ഥവും നയൻ രചിച്ചിട്ടുണ്ട്. ഇതു കൂടാതെ ‘സൈലന്റ് ഇൻ മൊബൈൽ’ എന്ന ഹ്രസ്വചിത്രത്തിനു തിരക്കഥയെഴുതുകയും ആത്മകഥാസ്വഭാവമുള്ള ‘റൈസ് ഓട്ടിസം’ എന്ന ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ഒരു ഭാഷയും പഠിച്ചിട്ടില്ലാത്ത നയൻ ജർമ്മൻ, ഫ്രഞ്ച് ഉൾപ്പെടെയുള്ള 22 ഭാഷകളിൽ വിദഗ്ദ്ധർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ലാപ്‌ടോപ്പിലൂടെ ഉത്തരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്കാരം നയനെത്തേടിയെത്തിയിരുന്നു. ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ വേൾഡ് യങ്ങസ്റ്റ് ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.

സെപ്‌റ്റംബർ 11-ന് കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സദസ്സിലുണ്ടായിരുന്ന 38 പേർ ചേർന്നെഴുതിയ 38 അക്കങ്ങളുള്ള സംഖ്യ ഒരക്കംപോലും തെറ്റാതെ ലാപ്‌ടോപ്പിൽ എഴുതിക്കാണിച്ചു. ഇത് സ്റ്റേജിൽ സ്ഥാപിച്ച എൽ.ഇ.ഡി. സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 14 മിനിറ്റുകൊണ്ടാണ് 38 അക്കങ്ങൾ നയൻ അകക്കണ്ണുകൊണ്ട് കണ്ടറിഞ്ഞ് എഴുതിയത്. യൂണിവേഴ്‌സൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരവും ലഭിച്ചു.

സായിഗ്രാമത്തിലെ പരിശീലനം നയൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. സ്പീച്ച് തെറാപ്പിയുൾപ്പെടെയുള്ള പരിശീലനങ്ങൾ സായിഗ്രാമത്തിൽ നൽകുന്നുണ്ട്. ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള പ്രതിഭയാണ് നയനെന്നും ആനന്ദകുമാർ പറയുന്നു. പത്താംക്ലാസ്സ് വിദ്യാർഥിനി ശിവപ്രിയയാണ് നയന്റെ സഹോദരി.

Content Highlights: autistic boy nayan success story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented