കുട്ടികളിലെ ഓട്ടിസം വളരെ നേരത്തേ കൃത്യതയോടെ കണ്ടെത്തുന്നതിനു പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'കംപ്യൂട്ടേഴ്‌സ് ഇന്‍ ബയോളജി ആന്‍ഡ് മെഡിസിന്‍' എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

''ഒട്ടേറെയാളുകള്‍ ഓട്ടിസം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഇത് എത്രയും വേഗം കണ്ടെത്തുകയെന്നതാണ് വെല്ലുവിളി, പ്രത്യേകിച്ച് കുട്ടികളില്‍'' -വാട്ടര്‍ലൂ സര്‍വകലാശാലയിലെ അപ്ലൈഡ് മാത്തമാറ്റിക്‌സ് വിഭാഗം ബിരുദാനന്തരബിരുദ വിദ്യാര്‍ഥി മെര്‍ഷാദ് സാദ്രിയ പറഞ്ഞു.

''വളരെയെളുപ്പത്തില്‍ ഏറ്റവും കൃത്യതയോടെ ഓട്ടിസം കണ്ടെത്തുകയാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നത്. എല്ലാത്തരം ഓട്ടിസങ്ങളും കണ്ടെത്തുന്നതിനു പുതിയ കണ്ടുപിടിത്തം സഹായിക്കുമെങ്കിലും കുട്ടികളിലാണ് ഇത് ഏറ്റവും ഫലപ്രദം'' -സാദ്രിയ കൂട്ടിച്ചേര്‍ത്തു.

ഓട്ടിസമുള്ള 17 കുട്ടികളിലും ഇല്ലാത്ത 23 കുട്ടികളിലുമാണ് പഠനം നടത്തിയത്. നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പഠനത്തില്‍ പങ്കെടുത്തത്. കുട്ടികളുടെ കണ്ണിന്റെ ചലനം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

Content Highlights: Autism, Computers in Biology and Medicine