സ്ത്മകൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങള്‍. എങ്കില്‍ ഇനി പേടിക്കേണ്ട. വരുതിയിലാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പ്രതികരിക്കുകയും ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ സമയാസമയങ്ങളില്‍ ശുപാര്‍ശചെയ്യുകയാണ് ആപ്പ് ചെയ്യുക.

അനിയന്ത്രിതമായ ആസ്ത്മയുള്ളവരില്‍ തുടര്‍ച്ചയായി ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് വരാറുണ്ട്. രോഗത്തെ ഗൗരവത്തോടെ കാണാത്തതും മരുന്നുകള്‍ കൃത്യമായി കഴിക്കാത്തതുമാണ് ഇതിനു പ്രധാനകാരണമെന്ന് ഗവേഷകര്‍ പറയുന്നു.

കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. 'ആസ്ത്മട്യൂണര്‍' എന്നാണ് ഈ സംവിധാനത്തിനു പേരുനല്‍കിയിരിക്കുന്നത്.

Content Highlights: Asthma tuner mobile application