തിരുവനന്തപുരം: കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്നതിനായി ആശാവര്‍ക്കര്‍മാര്‍ വീടുകളിലെത്തും. മൂന്നാംതരംഗത്തിനുമുമ്പ് പരമാവധിപേര്‍ക്ക് വാക്സിനേഷന്‍ നടത്തുകയാണ് ലക്ഷ്യം.

വാക്സിന്‍ എടുക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രജിസ്റ്റര്‍ ചെയ്താലും വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ പലപ്പോഴും സാധിക്കാറില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തോറുമുള്ള ആശാവര്‍ക്കര്‍മാരുടെ സഹായം തേടുന്നത്.

പ്രായമായവര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് അപ്രാപ്യമായവര്‍ക്കും വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനും സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും ആശാവര്‍ക്കര്‍മാരുടെ സേവനം പ്രയോജനപ്പെടും.

Content Highlights: Asha workers, Covid Vaccine registration, Health