കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍. തമിഴ്‌നാട്ടിലും പലയിടത്തും സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ അടുത്ത ബന്ധുക്കള്‍ക്കുപോലും ആശുപത്രി സന്ദര്‍ശനം അനുവദിക്കുന്നില്ല.
ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാനും അവശ്യ മരുന്നുകള്‍ വാങ്ങാനും ആശുപത്രി അധികൃതര്‍ തന്നെ മുന്‍കൈ എടുക്കേണ്ട സ്ഥിതിയാണ്. അങ്ങനെയിരിക്കുമ്പോള്‍ ചികിത്സയില്‍ കഴിയുന്ന തന്റെ രോഗിക്ക് ഭക്ഷണം സ്വന്തം കൈകൊണ്ട് വാരി നല്‍കുന്ന ഒരു ഡോക്ടറുടെ ചിത്രം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒരു സ്വകാര്യ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ ജനാര്‍ദ്ധനനാണ് ബന്ധുകള്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ തന്റെ രോഗിക്ക് ഭക്ഷണം നല്‍കുന്ന ദ് മദ്രാസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ സീനിയര്‍ നെഫ്രോളജിസ്റ്റായ ജോര്‍ജി എബ്രഹാമിന്റെ ഫോട്ടോ ട്വിറ്റര്‍ വഴി പങ്കുവെച്ചിരിക്കുന്നത്. 'ഇതാണ് യഥാര്‍ഥ മരുന്ന്' എന്നാണ് അരുണ്‍ ഫോട്ടോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്.
As relatives of a patient couldn't come, a doctor (Georgi Abraham, a senior Nephrologist of Madras Medical Mission) is feeding his patient. This is MEDICINE. #AmidstLockdown pic.twitter.com/W7xE4G31fi
— Arun Janardhanan (@arunjei) April 4, 2020
ഫോട്ടോ വൈറലായതോടെ നിരവധിപേരാണ് ഡോക്ടര്‍ പ്രശംസയുമായി എത്തിയിരിക്കുന്നത്. 'നല്ലൊരു വാര്‍ത്തയാക്കായി കാത്തിരിക്കുകയായിരുന്നു, ഇത് മനസിന് വല്ലത്ത ആശ്വാസം തന്നു', ദൈവത്തിന്റെ പ്രതിരൂപം എന്നിങ്ങനെയാണ് പലരും ഈ ഫോട്ടോയോട് പ്രതികരിച്ചിരിക്കുന്നത്.
Content Highlights: As relatives couldn't visit due to lockdown, doctor feeds patient with own hands