മുറികള്‍ അണുവിമുക്തമാക്കാനുള്ള ഉപകരണത്തിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ അംഗീകാരം


വ്യത്യസ്ത സാഹചര്യങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെ ഇന്‍ഫ്ളുവന്‍സ, സ്വയിന്‍ ഫ്ളൂ, കൊറോണ വൈറസ് എസ്. ജീനുകള്‍, കൊറോണ വൈറസ് ഇ.ജീനുകള്‍ എന്നിവയെ അന്തരീക്ഷത്തില്‍നിന്നു പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ എയറോലിസിന് സാധിക്കും

Representative Image | Photo: Gettyimages.in

തിരുവനന്തപുരം: എയര്‍ കണ്ടീഷന്‍ഡ് മുറികളുടെ അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ തദ്ദേശമായി വികസിപ്പിച്ച 'എയ്റോലിസ്' എന്ന ഉപകരണത്തിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ അംഗീകാരം.

വായുമലിനീകരണ നിയന്ത്രണ മേഖലകളിലടക്കം 64 കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ള സിന്തറ്റിക് കെമിസ്ട്രി ശാസ്ത്രജ്ഞനായ ഡോ. സിറിയക് ജോസഫ് പാലക്കല്‍, രണ്ടുതവണ മികച്ച സംരംഭകനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം നേടിയ കെ.സി.സഞ്ജീവ് എന്നിവരാണ് 'എയ്റോലിസ്' എന്ന വായു അണുവിമുക്തമാക്കല്‍ ഉപകരണം വികസിപ്പിച്ചത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെ ഇന്‍ഫ്ളുവന്‍സ, സ്വയിന്‍ ഫ്ളൂ, കൊറോണ വൈറസ് എസ്. ജീനുകള്‍, കൊറോണ വൈറസ് ഇ.ജീനുകള്‍ എന്നിവയെ അന്തരീക്ഷത്തില്‍നിന്നു പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ എയറോലിസിന് സാധിക്കും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ദേശീയ ഗവേഷണ കേന്ദ്രമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

പ്രകാശം ഉപയോഗിച്ചുള്ള ഫോട്ടോ കാറ്റലിസ്റ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിച്ച് എയര്‍ കണ്ടീഷന്‍ഡ് മുറികളിലെ അണുക്കളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്ന സാങ്കേതിക വിദ്യയ്ക്കാണ് ഇതോടെ ശാസ്ത്രീയ അംഗീകാരം ലഭിക്കുന്നത്. നാല് വ്യത്യസ്ത സാഹചര്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് എയറോലിസ് അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളെ നിര്‍മാര്‍ജനം ചെയ്യുന്നതായി കണ്ടെത്തിയത്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന അവശിഷ്ടങ്ങള്‍ ഉത്പാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ രോഗാണുക്കളെ ബാഷ്പീകരിച്ച് ഇല്ലായ്മ ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശീയമായാണ് ഇത് വികസിപ്പിച്ചത്.

Content Highlights: Approval by Rajiv Gandhi Center for Biotechnology for room disinfection equipment, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented