ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്


ഇതിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികള്‍ക്ക് നല്‍കാനാണ് മാര്‍ഗരേഖ ഇറക്കിയത്.

പ്രതീകാത്മക ചിത്രം | Photo: A.N.I

തിരുവനന്തപുരം: 'മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയില്‍' (കാസിരിമാബ് പ്ലസ് ഇംഡെവിമാബ്) കുത്തിവെപ്പ് ഉപയോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ ഇറക്കി.

എച്ച്.ഐ.വി., അര്‍ബുദ രോഗികള്‍, അധികകാലമായി സ്റ്റിറോയിഡ് എടുക്കുന്നവര്‍, അവയവം മാറ്റിവെച്ച രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍, തീവ്രമായ കരള്‍ രോഗമുള്ളവര്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ കുറഞ്ഞവര്‍, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയ അനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് മൂലം അസുഖം മൂര്‍ച്ഛിക്കാതിരിക്കാന്‍ തുടക്കത്തില്‍ത്തന്നെ ഉപയോഗിക്കുന്ന മരുന്നാണിത്.

ഇതിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികള്‍ക്ക് നല്‍കാനാണ് മാര്‍ഗരേഖ ഇറക്കിയത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ഈ മാര്‍ഗരേഖ പിന്തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഒമിക്രോണോ ഡെല്‍റ്റയോ ബാധിച്ചാലും രോഗതീവ്രത കുറവായിരിക്കും. അവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയില്‍കൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍, വാക്‌സിനെടുക്കാത്ത ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍, വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍പ്പോലും ആന്റിബോഡി പ്രതിരോധം കുറവായിരിക്കാന്‍ സാധ്യതയുള്ളവര്‍ എന്നിവരിലാണ് ഈ ചികിത്സ ഫലപ്രദം.

Content highlights: antibody cocktail is only for the seriously ill people

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented