കാർത്യായനി, ഗോവിന്ദൻ
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ഒരു മരണംകൂടി. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരിട്ടി എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടില്‍ കാര്‍ത്യായനിയാണ് (65) മരിച്ചത്. എട്ടുദിവസംമുന്‍പ് മുഴപ്പിലങ്ങാട്ടും കോവിഡ് ബാധിച്ചയാള്‍ മരിച്ചിരുന്നു. കണ്ണൂരില്‍ വെള്ളിയാഴ്ച മരിച്ച പയ്യന്നൂര്‍ സ്വദേശി ഗോവിന്ദന് എച്ച്1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു.
പനിയെത്തുടര്‍ന്ന് കാര്‍ത്യായനിയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
സ്വാതന്ത്ര്യസമരസേനാനി പരേതനായ കെ. അപ്പ നായരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് കാര്‍ത്യായനി. സഹോദരങ്ങള്‍: വിജയന്‍, സതി. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചാവശ്ശേരിപ്പറമ്പ് നഗരസഭാ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
പയ്യന്നൂര്‍ സൗത്ത് എ.എല്‍.പി. സ്‌കൂളിനു സമീപത്തെ പാടാച്ചേരി ഗോവിന്ദന്‍ (85) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ചുമയും കഫക്കെട്ടും മാറാത്തതിനെത്തുടര്‍ന്ന് 27-ന് ഇദ്ദേഹത്തെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച് 1 എന്‍1 വണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഭാര്യ: വി.ലക്ഷ്മി. മക്കള്‍: രാജന്‍, സുധ, സതി. മരുമക്കള്‍: ഗംഗാധരന്‍ (ചന്തേര), ജയശ്രീ (പുറക്കുന്ന്), പരേതനായ കുഞ്ഞപ്പന്‍ (പെരിങ്ങോം).
Content Highlights: anther covid death in kannur and payyanur native died of h1n1 virus infection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..