ചീറിപ്പായുന്ന ആംബുലൻസുകൾക്കും വേണോ വേഗപ്പൂട്ട് ?


ഡോ. ശങ്കര്‍ മഹാദേവന്‍ഏതൊരു ഡ്രൈവര്‍ക്കും ഓടിക്കാന്‍ പറ്റുന്ന വാഹനം അല്ല ആംബുലന്‍സ്.

പ്രതീകാത്മക ചിത്രം (Photo: Ramnathpai)

കേരളത്തില്‍ ആംബുലന്‍സുകളുടെ അമിതവേഗം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നു. ലക്കും ലഗാനും ഇല്ലാതെയുള്ള മരണപ്പാച്ചിലില്‍ അവര്‍ക്ക് സ്വയം ഉണ്ടാക്കുന്ന അപകടങ്ങളും മറ്റു വണ്ടികളെ തട്ടിയുണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. അതിനാല്‍ ഈ ആംബുലന്‍സുകളുടെ വേഗപ്പാച്ചില്‍ നിയന്ത്രണവിധേയമാക്കേണ്ടത് പ്രധാനപ്പെട്ടത് തന്നെ. ഒരു രോഗിയെ സമയത്തിന് ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളത് പോലെ തന്നെ, ആ രോഗിയെ സുരക്ഷിതമായി എത്തിക്കാനുള്ള ഉത്തരവാദിത്വവും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുണ്ട്. സമയത്തിന് മാത്രം വിലകല്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളാണ് ഏറെയും.

കേരളത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോചനീയാവസ്ഥയും പറയേണ്ടതില്ലല്ലോ. വിദേശരാജ്യങ്ങളിലേത് പോലെ ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക റോഡുകളോ റോഡ്ബേയോ ഒന്നും നമുക്കില്ല. ബസ്സും, കണ്ടെയ്‌നര്‍ ലോറിയും, സ്വകാര്യ വാഹനങ്ങളും, സൈക്കിള്‍ ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങളും സഞ്ചരിക്കുന്നത് ഒരേ റോഡിലാണ്. ഇതേ റോഡില്‍ കൂടി തന്നെയാണ് ചീറിപ്പാഞ്ഞ് ആംബുലന്‍സുകള്‍ക്കും പോകേണ്ടത്. അപകടങ്ങള്‍ ഉണ്ടാകാന്‍ ഇതില്‍പരം വേറെ കാരണങ്ങള്‍ വല്ലതും അന്വേഷിക്കേണ്ടതുണ്ടോ? എത്ര മികച്ച ഡ്രൈവര്‍ ആയാലും ഒരു നിശ്ചിത സ്പീഡില്‍ കൂടുതലായി പോകുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ശരിക്കും രക്ഷപ്പെടുത്താനുള്ള പാച്ചില്‍ അല്ല മരണപ്പാച്ചില്‍ തന്നെയാണ് ഇവര്‍ നടത്തുന്നത്. ഈ കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആംബുലന്‍സില്‍ കിടക്കുന്ന രോഗിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിക്കാന്‍ ആവില്ല. മറ്റു വാഹനങ്ങളെ തൊട്ടുരുമ്മി പോകുമ്പോള്‍, അതിലെ യാത്രക്കാര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. ആംബുലന്‍സിന്റെ ശബ്ദം കേട്ടാലും സൈഡ് കൊടുക്കാന്‍ സാധിക്കുമ്പോള്‍ പോലും കൊടുക്കാതിരിക്കുന്ന ഡ്രൈവര്‍മാരുള്ള ഒരു സംസ്ഥാനമാണ് നമ്മുടേത്.ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചെയ്തുപോരുന്ന സ്തുത്യര്‍ഹമായ സാമൂഹ്യ സേവനങ്ങളെയോ കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയിട്ടുള്ള ആത്മസമര്‍പ്പണത്തെയും വിസ്മരിക്കുന്നില്ല. എന്നാല്‍ ഇവിടെ ഇവര്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണ്.

1) വേഗ നിയന്ത്രണം ആംബുലന്‍സുകള്‍ക്കും ആവശ്യമാണ്.

2) എല്ലാ ആംബുലന്‍സുകളിലും ജീവന്‍ രക്ഷാഉപകരണങ്ങളും മരുന്നുകളും വേണം.

3) രോഗികളെ കൊണ്ടുപോകുമ്പോള്‍ അല്ലാതെ, ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കുകയോ, ഹോണ്‍ അടിക്കുകയോ, അമിതവേഗത്തില്‍ പോവുകയോ ചെയ്യാന്‍ പാടില്ല. നമ്മുടെ നാട്ടില്‍ എത്ര വേഗതയില്‍ പോയാലും, ട്രാഫിക് കുരുക്കുകള്‍ കാരണം അഞ്ചു മിനിറ്റില്‍ കൂടുതല്‍ നേരത്തെ എത്താന്‍ സാധ്യമല്ല. ആംബുലന്‍സിനുള്ളില്‍ വെന്റിലേറ്റര്‍ കിടക്കുന്ന രോഗി അഞ്ച് മിനിറ്റ് താമസിച്ചു ആശുപത്രിയില്‍ എത്തുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. എന്നാല്‍ റോഡില്‍ ആക്‌സിഡന്റ് ആയി കിടക്കുന്ന ഒരു രോഗിക്ക് പ്രഥമ ശുശ്രൂഷ നല്‍കേണ്ടതുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാത്രമല്ല, പൊതുസമൂഹവും എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് - ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തിര ചികിത്സയെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയെ എടുത്ത് സ്ട്രച്ചറില്‍ കിടക്കുന്നതില്‍ മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായി കഴുത്ത് തിരിക്കുകയോ മറ്റോ ചെയ്താല്‍, നട്ടെല്ലില്‍ പൊട്ടലുള്ള ആളില്‍ ആജീവനാന്തം കഴുത്തിനു കീഴയോ അരയ്ക്കു കീഴെയോ തളര്‍ന്നു കിടക്കാന്‍ സാധ്യതയുണ്ട്.

4) മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോഴും ഹോണ്‍ അടിച്ച്, സൈറണ്‍ മുഴക്കി, അമിതവേഗത്തില്‍ പോയി, മറ്റു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊണ്ടുപോകുന്ന ആ മൃതദേഹത്തോട് കാണിക്കുന്ന ഒരു മര്യാദ കൂടിയാണ് ശാന്തമായി വാഹനം ഓടിച്ചു കൊണ്ട് പോകുമ്പോള്‍ ഉണ്ടാകുന്നത്.

5) ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ അളവില്‍ രോഗിപരിചരണത്തെ കുറിച്ചും, വേഗനിയന്ത്രണത്തെക്കുറിച്ചും, ശബ്ദമലിനീകരണത്തെക്കുറിച്ചും, സുരക്ഷിതമായി വണ്ടിയോടിക്കുന്നതിനെ കുറിച്ചും ക്ലാസുകള്‍ എടുക്കണം. ഇവ കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാരെ അനുമോദിക്കണം, അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. ഇവ പാലിക്കാത്തവരെ, അവര്‍ക്ക് തിരിച്ചുവരാനുള്ള അവസരങ്ങള്‍ കൊടുത്തുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ മാറ്റണം.

ഏതൊരു ഡ്രൈവര്‍ക്കും ഓടിക്കാന്‍ പറ്റുന്ന വാഹനം അല്ല ആംബുലന്‍സ്. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം തന്നെ, രോഗി പരിചരണവും, സഹാനുഭൂതിയും, സ്‌നേഹവും, വിശ്വാസ്യതയും, ഡ്രൈവിങ്ങില്‍ പ്രാവീണ്യവും വേണം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വണ്ടി ഓടിച്ചാല്‍ തീര്‍ച്ചയായും അപകടങ്ങള്‍ ഒഴിവാക്കാം. താന്‍ ഓടിക്കുന്ന വണ്ടിക്ക് അകത്ത് കിടക്കുന്ന രോഗിയെപ്പോലെ, തന്റെ കാരണം കൊണ്ട് മറ്റൊരു രോഗി ഉണ്ടാകാതിരിക്കാനും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. വെറുക്കപ്പെടേണ്ടവര്‍ അല്ല സ്‌നേഹിക്കപ്പെടേണ്ടവര്‍ തന്നെയാണ് ഇവര്‍. ഇനിയൊരിക്കലും ആംബുലന്‍സുകള്‍ മൂലം അപകടങ്ങള്‍ സംഭവിക്കുവാന്‍ പാടില്ല. അതിനു വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്.

(കോഴിക്കോട് ഡോ. ശങ്കേഴ്‌സ് ഇ.എന്‍.ടി സെന്ററിലെ സീനിയര്‍ ഇ.എന്‍.ടി. സര്‍ജനും എ.ഒ.ഐ. (Association of otolaryngologists of India) കോഴിക്കോട് മേഖലാ പ്രസിഡന്റും ഐ.എം.എ. ജൂനിയർ വൈസ് പ്രസിഡൻറുമാണ് ലേഖകന്‍)

Content Highlights: safe driving for ambulance, training for ambulance drivers, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented