അഅല്ഷൈമേഴ്സ് രോഗ കാരണങ്ങളെ തകിടം മറിച്ച് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. അല്‍ഷൈമേഴ്സിന് കാരണമെന്ന് കരുതുന്ന ബീറ്റ അമലോയ്ഡ് പ്രോട്ടീനെ ഇല്ലാതാക്കുന്നത് ദോഷകരമാണെന്ന് പഠനം. പകരം രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യമായ രീതികള്‍ സ്വീകരിക്കണമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഗവേഷണ സംഘം പറയുന്നു.
അമലോയ്ഡ് ബീറ്റ പ്രോട്ടീന്‍ നാഡികള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്നതാണ് അല്‍ഷൈമേഴ്സ് രോഗത്തിന് കാരണമെന്നാണ് നിലവിലെ കണ്ടെത്തല്‍. അമലോയ്ഡ്, നാഡികള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തടസം സൃഷ്ടിക്കുകയും പിന്നീട് നാഡികള്‍ നശിക്കുന്നതിനും കാരണമാകുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാഡികള്‍ക്കിടയില്‍ നിന്ന് അമലോയ്ഡ് ഇല്ലാതാക്കുന്നതിനായി നല്കുന്ന മരുന്നുകള്‍ കൂടുതല്‍ ദോഷകരമാകുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
ശരിയായ വ്യായാമം, നല്ല ഉറക്കം, ഭക്ഷണ ശീലം തുടങ്ങിയവ പിന്തുടര്ന്നാല് അല്‍ഷൈമേഴ്സിനെ പ്രതിരോധിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും നശിച്ചുപോവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷൈമേഴ്സ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..