Representative Images| Gettyimages.in
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലാണ് നമ്മുടെ രാജ്യം. രോഗ ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരുകയാണ്. മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുന്നത് മാത്രമാണ് കൊറോണയെ തടയാനുള്ള ഏക മാര്‍ഗം. എന്നാല്‍ രാജ്യത്ത് പകുതിയിലധികം ആളുകളും ശരിയായല്ല മാസ്‌ക് ധരിക്കുന്നതെന്നാണ് പുതിയ പഠനം.
രാജ്യത്തെ പകുതിയിയോളം ആളുകള്‍ മാസ്‌ക് തന്നെ ധരിക്കുന്നില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ കണ്ടെത്തല്‍. പതിനാല് ശതമാനം ആളുകള്‍ മാത്രമാണ് മാസ്‌ക് ശരിയായി ധരിക്കുന്നത്. ബാക്കിയുള്ളവര്‍ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും ശരിയായ രീതിയിലുമല്ല എന്നാണ് കേന്ദ്രം കണ്ടെത്തിയത്.
രാജ്യത്തെ 25 നഗരങ്ങളിലെ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ വിവരം പുറത്തു വിട്ടത്.
പലരും മൂക്ക് മൂടുന്നതിന് പകരം വായ മൂടുന്ന രീതിയിലാണ് മാസക് ധരിക്കുന്നത്. കൊറോണ വൈറസ് ശരീരത്തിലേക്കു കടക്കുന്ന പ്രധാന ഭാഗം മൂക്കാണ്. ഇത് മൂടുന്ന രീതിയില്‍ വേണം മാസ്‌ക ധരിക്കാന്‍. 20 ശതമാനം ആളുകള്‍ താടിയിലും രണ്ട് ശതമാനം പേര്‍ കഴുത്തിലുമാണ് മാസ്‌ക് ധരിക്കുന്നത്.
കൊറോണവൈറസിന്റെ പുതിയ വകഭേദത്തെ ചെറുക്കാന്‍ രണ്ട് മാസ്‌ക് ധരിക്കുകയും, അത് കൃത്യമായി മൂക്കും വായും താടിയും മൂടുന്ന രീതിയില്‍ ധരിക്കുകയും വേണം.
Content Highlights: Almost Half of Indians Still Don’t Wear Face Mask, Ministry of Health Survey Finds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..