വൈന്‍,ബിയര്‍ ഉള്‍പ്പെടെ എല്ലാ മദ്യവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും;അവബോധമുള്ളവര്‍ കുറവെന്ന് പഠനം


Representative Image| Photo: Canva.com

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് മിക്കവര്‍ക്കും ധാരണയുള്ള കാര്യമായിരിക്കും. മിതമായ അളവില്‍ ആഘോഷവേളകളിലും വിരുന്നുകളിലുമൊക്കെ മദ്യം വിളമ്പുന്നത് സാധാരണ കാഴ്ചയുമാണിന്ന്. എന്നാല്‍ അവ ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മദ്യപാനവും കാന്‍സര്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തിലുള്ളത്. ഭൂരിഭാഗം പേരും ഇതേക്കുറിച്ച് അവബോധമില്ലാത്തവരോ അതല്ലെങ്കില്‍ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരോ ആണെന്ന് പഠനം പറയുന്നു.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലായ കാന്‍സര്‍ എപിഡെമോളജി, ബയോമാര്‍ക്കേഴ്‌സ്& പ്രിവന്‍ഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിക്കയാളുകള്‍ക്കും ഈ കാര്യത്തേക്കുറിച്ച് ധാരണയില്ലെന്നും ചിലരാകട്ടെ മദ്യം ആരോഗ്യത്തിന് ഗുണം ചെയ്യും എന്നുപോലും കരുതുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചും അവര്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് പങ്കുവെക്കുകയാണ് പഠനം.

എഥനോള്‍ അടങ്ങിയിട്ടുള്ള ബിയര്‍, വൈന്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നു. 3,800 പേരെ പങ്കെടുപ്പിച്ചുള്ള ഒരു ഗവണ്‍മെന്റ് സര്‍വേയാണ് പഠനത്തിന് ആധാരമാക്കിയത്. ആല്‍ക്കഹോള്‍ ഉപഭോഗത്തിന്റെ അളവിനെക്കുറിച്ചും അതും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ് ചോദിച്ചത്. വൈന്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പത്തുശതമാനത്തോളം പേരാണ് പറഞ്ഞത്. ബിയര്‍ 2.2 ശതമാനവും മറ്റ് മദ്യങ്ങള്‍ 1.7 ശതമാനം പേരും പങ്കുവെച്ചു. 2013നും 2016നും ഇടയിലുള്ള കണക്കുപ്രകാരം മദ്യപാനം 75,000 പേരില്‍ കൂടുതല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചുവെന്നും ഏകദേശം 19,000 കാന്‍സര്‍ സംബന്ധമായ മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു.

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും എന്നിട്ടും അത് പലര്‍ക്കും അറിയാത്തത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നും ഗവേഷകര്‍ പങ്കുവെക്കുന്നു. മദ്യപാനവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം. മദ്യത്തിന്റെ അപകടസാധ്യതകളേക്കാള്‍ അവ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നുവര്‍ ഏറുന്നതാണ് ആശങ്കപ്പെടുത്തുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. അമ്പതുശതമാനത്തോളം പേര്‍ ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കി.

സ്തനാര്‍ബുദം, വായിലെ അര്‍ബുദം, കുടലിലെ അര്‍ബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാന്‍സറുകള്‍ക്ക് പിന്നില്‍ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വൈനുള്‍പ്പെടെയുള്ള എല്ലാ ആല്‍ക്കഹോളിക് പാനീയങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. മദ്യത്തിന്റെ ഉപയോഗവും കാന്‍സര്‍ സാധ്യതയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് ഉണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത് എന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടറായ വില്യം എം.പി ക്ലീന്‍ പറയുന്നു.

ഇക്കാര്യത്തില്‍ അവബോധം ലഭിക്കുകവഴി മദ്യത്തിന്റെ അമിതോപയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ പ്രാപ്തരാകുമെന്നും അതുവഴി കാന്‍സറും അനുബന്ധ രോഗങ്ങളും കുറയുമെന്നും വില്യം വ്യക്തമാക്കുന്നു.

Content Highlights: alcohols Impact on cancer risk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented