നിറവും രുചിയുമുള്ള ഭക്ഷണത്തോട് കമ്പം കൂടുതലാണോ? അജിനോമോട്ടോ അത്ര നിസ്സാരക്കാരനല്ല


Representative Image | Photo: Canva.com

ഫാസ്റ്റ്ഫുഡുകളോട് പ്രത്യേകം കമ്പമുള്ളവരുണ്ട്. രുചിയും മണവും നിറവുമൊക്കെ കൂടുതലുള്ളതും എന്നാൽ ​ഗുണമേന്മ നന്നേ കുറഞ്ഞതുമായ ഇത്തരം ഭക്ഷണങ്ങളോട് അടിമപ്പെടുന്നവരും ഏറെയാണ്. ഭക്ഷണത്തിന്റെ രൂപഭം​ഗിക്കും രുചികൂട്ടാനുമൊക്കെ അവയിൽ ഉപയോ​ഗിക്കുന്ന അജിനോമോട്ട എന്ന ഉപ്പ് പ്രധാന വില്ലനാണ് എന്നതുസംബന്ധിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹൃദയാഘാതവും നേരത്തേ പ്രായം തോന്നിക്കുന്നതുമുൾപ്പെടെയുള്ള നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നു എന്നാണ് പുതിയ പഠനം.

ചൈനീസ് വിഭവങ്ങളിലാണ് അജിനോമോട്ടോ ഏറ്റവുമധികം കാണപ്പെടാറുള്ളത്. അലഹാബാദ് യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി വിഭാ​ഗത്തിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഇന്ത്യൻ ജേർണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള അജിനോമോട്ടോ പോലും ശരീരത്തിന് പ്രശ്നമാണെന്നാണ് ​ഗവേഷകർ പറയുന്നത്.

അമിത സമ്മർദം, ഹൈപ്പർ ടെൻഷൻ, ഹൃദയാഘാതം പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നുവെന്ന് ​ഗവേഷകർ വ്യക്തമാക്കി. കൂടാതെ നേരത്തേ വാർധക്യത്തിലേക്ക് എത്തുന്നതിലും അജിനോമോട്ടോയ്ക്ക് പങ്കുണ്ടെന്ന് ​പഠനത്തിൽ പറയുന്നു. രുചിയുള്ളതുകൊണ്ടു തന്നെ അമിതഅളവിൽ കഴിക്കുന്നത് പൊണ്ണത്തടി ഉൾപ്പെടെയുള്ളവയിലേക്കും നയിക്കാറുണ്ട്. അജിനോമോട്ടോയിലുള്ള ചില ഘടകങ്ങൾ ശരീരത്തിന് ഹാനികരമായ ചില കെമിക്കലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു എന്നാണ് ​ഗവേഷകരുടെ വാദം.

അടുത്ത കാലങ്ങളായി അജിനോമോട്ടോ ചേർത്തുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നവരുടെ എണ്ണം വർധിച്ചതായും ​ഗവേഷകർ ചൂണ്ടിക്കാട്ടി. പാക്കറ്റ് ചിപ്സുകൾ, മോമോസ്, മഞ്ചൂരിയൻ തുടങ്ങിയവയിലൊക്കെയും അമിതഅളവിൽ അജിനോമോട്ടോ കണ്ടെത്തിയിട്ടുണ്ട്. ചെറിയ കുട്ടികൾ പ്രത്യേകിച്ചും ഇതിനോട് കൂടുതൽ അടിമപ്പെടുന്ന സാഹചര്യത്തിൽ വിഷയം ​ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു.

എന്താണ് അജിനോമോട്ടോ ?

അജിനോമോട്ടോയുടെ യഥാർഥ പേര് മോണോ സോഡിയം ​ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോൺ എസൻഷ്യൽ‌ അമിനോ ആസിഡ് വിഭാ​ഗത്തിൽപ്പെട്ട ​​ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പൊടിയുടെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്.

Content Highlights: ajinomoto can cause faster ageing cardiac problems


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented