Photo: Mathrubhumi
ഇരിട്ടി: പായം പഞ്ചായത്തിലെ തെങ്ങോലയിലെ സ്വകാര്യ പന്നിഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആഫ്രിക്കന്‍ പന്നിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചു. ചത്ത പന്നിയുടെ രക്ത സാമ്പിളുകള്‍ ബെംഗളുരൂവിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. മേഖലയില്‍ പന്നിയിറച്ചിയുടെ വില്‍പനയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫാമിലെ 62 പന്നികളില്‍ 15 ദിവസംകൊണ്ട് 23 എണ്ണമാണ് ചത്തത്. മറ്റുള്ളവ അവശനിലയിലുമാണ്. ഫാമിലെ മറ്റ് പന്നികളെ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊന്നൊടുക്കും.
തെങ്ങോലയിലെ നെല്ലിക്കുന്നില്‍ സുനിലിന്റെ അധീനതയിലുള്ള ഫാമിലാണ് രോഗബാധ ഉണ്ടായത്. മൂന്നാഴ്ച മുന്‍പ് ഒരു കടയില്‍നിന്ന് കോഴി വേസ്റ്റ് തീറ്റയായി ശേഖരിച്ചിരുന്നു. ഇതിനുള്ളില്‍ പന്നിത്തല ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ഈ തീറ്റ കൊടുത്തതിനുശേഷം രണ്ടുദിവസത്തിനകം മൂന്നെണ്ണം ചത്തു.
പിന്നെയും തുടര്‍ച്ചയായി ചത്തതോടെയാണ് ജില്ലാ സംഘം എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി പരിശോധനാഫലം ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചത്.
ജാഗ്രതാനിര്‍ദേശം
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പോലീസിനും വനംവകുപ്പിനും ജാഗ്രതാനിര്‍ദേശം നല്‍കി. ഇപ്പോള്‍ രോഗം ബാധിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ഫാമുകള്‍കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫാമുകളുടെ കാര്യത്തിലും കര്‍ശന നടപടി ഉണ്ടാകും.
Content Highlights: african swine flu confirmed in private farm in iritty, payam panchayat kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..