ആയുസ്സ് ആറുമാസം മാത്രമെന്ന് അന്ത്യശാസനം; 230ൽ നിന്ന് 120 കിലോ കുറച്ച കഥ പങ്കുവെച്ച് അദ്നാൻ സാമി


2 min read
Read later
Print
Share

അദ്നാൻ സാമി വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവും

ഗായകൻ അദ്നാൻ സാമിയുടെ മാറ്റം ആരാധകരെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. അമിതവണ്ണത്താൽ വലഞ്ഞിരുന്ന താരം പെട്ടെന്നാണ് വണ്ണം കുറച്ച് ആരോ​ഗ്യം തിരികെ കൈവരിച്ചത്. നിരവധി തവണ താൻ വണ്ണം കുറച്ചതിനെക്കുറിച്ച് അദ്നാൻ സാമി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ വണ്ണം കുറയ്ക്കാൻ ഇടയാക്കിയ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ​ഗായകൻ.

230 കിലോയോളം ഉണ്ടായിരുന്ന താൻ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. 2006ൽ ഡോക്ടർമാർ‌ തന്റെ അമിതവണ്ണത്തിൽ അന്ത്യശാസനം നൽകിയതോടെയാണ് മാറിചിന്തിക്കാൻ തുടങ്ങിയതെന്ന് താരം പറയുന്നത്. ഭാരം കൂടുതലായതിനാൽ വെറും ആറുമാസമേ ആയുസ്സുണ്ടാകൂ എന്നാണ് അദ്നാൻ സാമിയോട് ഡോക്ടർമാർ പറഞ്ഞത്. ഒന്നുകിൽ വണ്ണം കുറയ്ക്കുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അവസ്ഥയായിരുന്നു തന്റേതെന്നും നിലനിൽപ്പിനു വേണ്ടിയാണ് വണ്ണം കുറച്ചു തുടങ്ങിയതെന്നും അദ്നാൻ സാമി പറയുന്നു.

120 കിലോയോളമാണ് താരം കുറച്ചത്. നീ ഇപ്പോൾ ഒന്നും ചെയ്തില്ലെങ്കിൽ ജീവൻ നഷ്ടപ്പെടും എന്നാണ് ഡോക്ടർമാർ പറഞ്ഞത്. താൻ എന്തുകൊണ്ടാണ് പെട്ടെന്ന് വണ്ണം കുറച്ചതെന്ന് കുറേപേർ അതിശയിച്ചിരുന്നു. ഏതെങ്കിലും സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാകും എന്നും അതല്ലെങ്കിൽ പ്രണയത്തിൽ ആയതുകൊണ്ടാകും എന്നൊക്കെ ഊഹാപോഹങ്ങൾ പരന്നു. എന്നാൽ അതിജീവിക്കാൻ വേണ്ടിയാണ് താൻ വണ്ണം കുറച്ചത്. എനിക്ക് ജീവിക്കണമായിരുന്നു. അതിനേക്കാളുപരി വലിയൊരു പ്രചോദനവും ഉണ്ടാകാനില്ല- അദ്നാൻ സാമി പറയുന്നു.

വണ്ണം കുറയ്ക്കൽ പ്രക്രിയയിലേക്ക് തിരിഞ്ഞ സമയത്ത് പലർക്കും തനിക്ക് അത് പൂർത്തീകരിക്കാൻ കഴിയുമോ എന്ന സംശയമായിരുന്നുവെന്നും അദ്നാൻ സാമി പറയുന്നു. തനിക്കതിന് കഴിയില്ലെന്നു തന്നെ പലരും ചിന്തിച്ചു. അവരെ കുറ്റപ്പെടുത്താനുമില്ല. കാരണം അതൊരു കഠിനമായ ജോലിയായിരുന്നു. തനിക്ക് പോലും പലപ്പോഴും അസാധ്യമെന്നു തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാലത്ത് തനിക്ക് പിന്തുണയായി നിന്ന ന്യൂട്രീഷണിസ്റ്റിന് നന്ദി പറയുന്നുമുണ്ട് അദ്നാൻ. ചെറിയ ചുവടുകൾ വച്ചാണ് താൻ തുടങ്ങിയത്. ഇത്രത്തോളം വണ്ണം കുറയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ചതേയില്ല. അനവധി ഡയറ്റുകൾ താൻ പരീക്ഷിച്ചിരുന്നെങ്കിലും ജീവിതരീതിയിൽ പാടേ വരുത്തിയ മാറ്റമാണ് ഈ യാത്ര എളുപ്പമാക്കിയതെന്നും അദ്ദേഹം പറയുന്നു.

വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കാം ഇവ

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.

Content Highlights: https://www.indiatoday.in/lifestyle/celebrity/story/adnan-sami-weight-loss-survival-2351036-2023-03-

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

2 min

നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണമെന്നില്ല;  സൂക്ഷിക്കണം വെച്ചുവിളമ്പുമ്പോൾ

Jun 7, 2023


depression

1 min

രക്തപരിശോധനയിലൂടെ വിഷാദരോഗം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍

Jan 11, 2022


heart attack

2 min

ഏറ്റവും തീവ്രതയേറിയ ഹൃദയാഘാതങ്ങൾ കൂടുതൽ തിങ്കളാഴ്ചകളിൽ എന്ന് ​ഗവേഷകർ

Jun 5, 2023

Most Commented