കമൽസ് ബ്ലഡ് കമ്യൂൺ കമൽഹാസൻ ഉദ്ഘാടനംചെയ്യുന്നു
ചെന്നൈ: രക്തദാനദൗത്യവുമായി നടൻ കമൽഹാസൻ. ആവശ്യക്കാർക്ക് വേഗത്തിൽ രക്തം ദാനംചെയ്യാനാകുന്ന കമൽസ് ബ്ലഡ് കമ്യൂൺ എന്ന സംരംഭത്തിനാണ് തുടക്കമിട്ടത്. ചെന്നൈ ആൽവാർപ്പേട്ടിലെ മക്കൾ നീതി മയ്യം ഓഫിസിൽ നടന്ന ചടങ്ങിൽ കമൽ ഉദ്ഘാടനം നിർവഹിച്ചു. ചൊവ്വാഴ്ചത്തെ ലോക രക്തദാനദിനാചരണത്തിന് മുന്നോടിയായാണ് സംരംഭം.
ഡിജിറ്റൽ മാർഗം വഴിയുള്ള അതിവേഗ രക്തദാനപ്രവർത്തനമാണ് കമൽ ബ്ലഡ് കമ്യൂൺ ലക്ഷ്യമിടുന്നത്. കമൽഹാസന്റെ ആരാധകസംഘടന കഴിഞ്ഞ 40 വർഷമായി രക്തദാനസേവനം നടത്തുന്നുണ്ട്.
പുതിയ സംരംഭത്തിലൂടെ അതിന് അടുക്കുംചിട്ടയും ക്രമീകരണവും ഒരുക്കുകയാണ് ചെയ്യുന്നത്. ദാതാക്കളെ വേഗത്തിൽ ഒരുമിപ്പിച്ച് ആവശ്യക്കാർക്ക് രക്തമെത്തിക്കും.
സിനിമ ഉപേക്ഷിക്കില്ലെന്നും രാഷ്ട്രീയത്തിൽ വന്നത് പണം സമ്പാദിക്കാനല്ലെന്നും ഉദ്ഘാടനച്ചടങ്ങിൽ കമൽ പറഞ്ഞു. കമൽ ബ്ലഡ് കമ്യൂണിറ്റിയുടെ ആദ്യഘട്ടപ്രവർത്തനം ചെന്നൈ കേന്ദ്രീകരിച്ചായിരിക്കും.
വൈകാതെ സംസ്ഥാനം മുഴുവനായും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമൽസ് ബ്ലഡ് കമ്യൂൺ ഫോൺനമ്പർ: 9150208889.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..