തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയോ കൊള്ളലാഭമെടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി വരും. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റു പോലീസ് വകുപ്പുകള്‍ എന്നിവ പ്രകാരം ഇത്തരക്കാരെ പിടികൂടി നടപടി സ്വീകരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ചീഫ് സെക്രട്ടറി വി.പി. ജോയി ഉത്തരവ് നല്‍കി.

ഓക്‌സിജന്‍ സ്റ്റോക്ക് വെളിപ്പെടുത്താന്‍ മടിക്കുന്നവര്‍ക്കെതിരേയും തെറ്റായ വിവരം നല്‍കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും.

വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്‌സിജന്‍ സിലിന്‍ഡറുകളും നൈട്രജന്‍, ഹീലിയം, ആര്‍ഗണ്‍ സിലിന്‍ഡറുകളും മെഡിക്കല്‍ ഓക്‌സിജന്‍ നിറയ്ക്കുന്നതിനായി പരിവര്‍ത്തനപ്പെടുത്തും. ഇത്തരം സിലിന്‍ഡറുകള്‍ കൈവശമുള്ളവര്‍ കളക്ടറെ അറിയിക്കുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുകയും വേണം.

Content Highlights: Action against those who illegally possess oxygen cylinders, Covid19, Corona Virus