പ്രതീകാത്മക ചിത്രം | Photo: Getty Images
കുട്ടികളിലെ അസാധാരണ കരള്‍വീക്കം ഉയര്‍ത്തുന്ന ആശങ്ക അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലേക്കും. ജപ്പാനിലാണ് പുതിയ കേസ് റിപ്പോര്‍ട്ടുചെയ്തത്. രോഗകാരണം വ്യക്തമല്ല എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഒരുമാസംമുതല്‍ 16 വയസ്സുവരെയുള്ളവരിലാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
പന്ത്രണ്ടിലധികം രാജ്യങ്ങളിലായി 190-ലധികം കേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 140 എണ്ണം യൂറോപ്പിലാണ്. യു.കെ.യില്‍മാത്രം 110 രോഗികളുണ്ട്. 17 കുട്ടികളില്‍ രോഗം മൂര്‍ച്ഛിക്കുകയും കരള്‍മാറ്റം വേണ്ടിവരുകയും ചെയ്തു. ഒരുകുട്ടി മരിച്ചുവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. എന്നാല്‍, ഇത് ഏതുരാജ്യത്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സാധാരണ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ സാന്നിധ്യം രോഗികളില്‍ കണ്ടെത്തിയിട്ടില്ല. കോവിഡുള്‍പ്പെടെയുള്ള സാധ്യതകളെക്കുറിച്ച് ലോകത്ത് പലയിടങ്ങളിലും പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
മനുഷ്യനില്‍ എച്ച് 3 എന്‍ 8 സ്ഥിരീകരിച്ച് ചൈന
ബെയ്ജിങ്: ആദ്യമായി മനുഷ്യനില്‍ എച്ച് 3 എന്‍ 8 വൈറസ് ബാധമൂലമുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യകമ്മിഷന്‍ (എന്‍.എച്ച്.സി). ഹെനാന്‍ പ്രവിശ്യയിലെ നാലുവയസ്സുള്ള കുട്ടിയിലാണ് രോഗം കണ്ടെത്തിയത്.
പനിയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കുട്ടി പ്രകടിപ്പിച്ചു. കുട്ടി വീട്ടില്‍ വളര്‍ത്തുന്ന കോഴികളോടും പക്ഷികളോടും അടുത്തിടപഴകിയിരുന്നതായും രോഗം മനുഷ്യര്‍ക്കിടയില്‍ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും എന്‍.എച്ച്.സി. വ്യക്തമാക്കി. ഇതിനുമുമ്പ് കുതിര, പട്ടി, പക്ഷികള്‍ എന്നിവയിലാണ് എച്ച് 3 എന്‍ 8 കണ്ടെത്തിയിട്ടുള്ളത്. എച്ച് 7 എന്‍ 9, എച്ച് 5 എന്‍ 1 വകഭേദങ്ങളാണ് മനുഷ്യരെ ബാധിക്കാറുള്ളത്.
Content Highlights: abnormal hepatitis in children, us, europe, asia, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..