ന്തൊക്കെ ബോധവത്ക്കരണം നടത്തിയാലും കൊറോണക്കാലത്ത് ആളുകള്‍ വീട്ടിലിരിക്കില്ലെങ്കില്‍ എന്തു ചെയ്യും. സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കിലോ?  ഒപ്പം മാസ്‌ക് കൂടി ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുക കൂടി ചെയ്താലോ.. കൊറോണ ബാധിച്ചു മരിച്ചവരെ കൊണ്ടുപോകാന്‍ കാലന്‍ വഴിയില്‍ ഇറങ്ങി നടക്കേണ്ടി വരും എന്നാണ് ഉത്തരം.

മെക്‌സിക്കോയില്‍ മരണദേവന്‍ ഇങ്ങനെ വഴിയില്‍ ഇറങ്ങി നടക്കുന്നതിന്റെ ചിത്രം ഇപ്പോള്‍ വൈറലാണ്. ഒറിജിനല്‍ കാലനല്ലെന്നു മാത്രം. മരണദേവന്റെ വേഷമിട്ട ഒരാളാണ് കൊറോണക്കെതിരെ ബോധവത്ക്കരണവുമായി മെക്‌സിക്കോയിലെ പ്യുര്‍ട്ടോ മൊറോലോസ് ബീച്ചില്‍ ഇങ്ങനെ കറങ്ങി നടക്കുന്നത്. 

കാരണമുണ്ട്. ലോകത്തില്‍ കൊറോണ വൈറസ്ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് മെക്‌സിക്കോ. 424,637 ആളുകളാണ് അവിടെ കൊറോണ ബാധിതര്‍. എ.എഫ്.പി യുടെ റിപ്പോര്‍ട്ടനുസരിച്ച്  46,688 മരണങ്ങളും നടന്നുകഴിഞ്ഞു. മെയ് മാസത്തോടെ തന്നെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളെല്ലാം പിന്‍വലിച്ചിരുന്നു. ജൂണോടെ  കമ്പനികളും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ ഇവിടെ മരണനിരക്ക്  ഉയരുകയാണ്.

ആളുകള്‍ ഇപ്പോഴും വീടുകളില്‍ കഴിയാനോ വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ ആളുകളെ ബോധവത്ക്കരിക്കാനാണ് ഇയാള്‍ മരണദേവന്റെ വേഷം ധരിച്ചിറങ്ങിയത്. ചിത്രത്തില്‍ പല ആളുകളും മാസ്‌ക് പോലും ധരിക്കാതെയാണ് ബീച്ചില്‍ ജീവിതം ആഘോഷമാക്കുന്നത്.  

Content Highlights: A man dressed as death to walking along the sands of Mexico to spread awareness about corona virus