Photo: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു. വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയില്‍ 93.04 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. എന്നാല്‍, ഇനിയും എട്ടരലക്ഷത്തോളംപേര്‍ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021-ലെ ജനസംഖ്യപ്രകാരം പതിനെട്ടരലക്ഷത്തോളംപേര്‍ വാക്സിന്‍ എടുക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും കോവിഡ് ബാധിച്ച പത്തുലക്ഷത്തോളം പേര്‍ക്ക് മൂന്നുമാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍മതി.

നിലവിലുള്ള രോഗികളില്‍ 11 ശതമാനം പേരാണ് ആശുപത്രി, അല്ലെങ്കില്‍ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാലുവരെയുള്ള കാലയളവില്‍ ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ടുശതമാനംപേര്‍ക്ക് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് ഐ.സി.യു.വും ആവശ്യമായിവന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള വാക്‌സിനേഷന്റെ കണക്കെടുത്താല്‍ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 5,65,432 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 1,28,997 പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്
കണക്കുകള്‍ പറയുന്നത്
- സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യ - ഏകദേശം 2.67 കോടി
- ആദ്യ ഡോസ് സ്വീകരിച്ചവര്‍- 2,48,50,307 (93.04 ശതമാനം)
- രണ്ടാം ഡോസ് സ്വീകരിച്ചവര്‍- 1,14,40,770 (42.83 ശതമാനം)
- ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ നല്‍കിയത്- 3,62,91,077
- വാക്സിന്‍ സ്വീകരിച്ചവര്‍ (ഒക്ടോബര്‍ അഞ്ചുവരെ)
വാക്സിനേഷനോട് വിമുഖത കാണിക്കരുത്. കുറച്ചുപേര്‍ വാക്സിന്‍ എടുക്കാതെ വിമുഖത കാണിച്ച് മാറി നില്‍ക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണ്.
-വീണാ ജോര്‍ജ്, ആരോഗ്യ മന്ത്രി
തയ്യാറാക്കിയത്:
ടി.ജി. ബേബിക്കുട്ടി
Content Highlights: 94 per cent received the first dose of the vaccine in Kerala, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..