
Representative Image| Photo: Gettyimages
ചിലരുണ്ട്- വണ്ടിയില്‍ കയറേണ്ട താമസമേയുള്ളു ഛര്‍ദി തുടങ്ങാന്‍. ചിലര്‍ക്ക് കാര്‍ ആയിരിക്കും പ്രശ്നം. ചിലര്‍ക്ക് ബസ് ആകാം. തലവേദനയും ഓക്കാനവും ക്ഷീണവും വിയര്‍ക്കലും ഛര്‍ദിയുമെല്ലാം ചേര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയാകും ഈ പ്രശ്നമുള്ളവര്‍ക്ക്. മോഷന്‍ സിക്ക്നെസ്സ് എന്നാണ് ഈ പ്രശ്നം അറിയപ്പെടുന്നത്.
എന്തുകൊണ്ട് ഇങ്ങനെ ഉണ്ടാകുന്നു എന്നതിന് കൃത്യമായ ഒരു മറുപടിയില്ല. ചിലര്‍ മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഗുളികകള്‍ ഒന്നും കഴിക്കരുത്. മോഷന്‍ സിക്ക്നെസ്സ് ഒഴിവാക്കാന്‍ ചില ടിപ്സുകളുണ്ട്.
നല്ല വായുസഞ്ചാരമുള്ള ഒരു ഭാഗത്ത് ഇരിക്കുക
ഇടങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളിലാണ് മോഷന്‍ സിക്ക്നെസ്സ് ഉണ്ടാകാന്‍ സാധ്യതയേറെ. കാര്‍ ആയാലും ബസ് ആയാലും വിന്‍ഡോ സീറ്റില്‍ ഇരിക്കുക. നല്ല കാറ്റ് ലഭിക്കുമ്പോള്‍ മോഷന്‍ സിക്ക്നെസ്സിനുള്ള സാധ്യത കുറയും.
സുഖകരമായി ഇരിക്കാനുള്ള ഒരു സീറ്റ് കണ്ടെത്തുക
പല ആളുകളിലും പലതരത്തിലാണ് മോഷന്‍ സിക്ക്നെസ്സ്് ഉണ്ടാവുന്നത്. അതിനാല്‍ ഓരോരുത്തര്‍ക്കും കംഫര്‍ട്ടബിളായ സീറ്റ് കണ്ടെത്തി ഇവിടെ ഇരിക്കണം. തല സുഖകരമായി ചാരിയിരിക്കാനുള്ള ഹെഡ് റെസ്റ്റ് ഉള്ള സീറ്റ് നോക്കി എടുക്കാം. ശരീരത്തിന് കാര്യമായ ഇളക്കം ലഭിക്കാത്ത തരത്തിലുള്ള ഇരിപ്പിന് മുന്‍ഗണന നല്‍കണം.
ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും
നന്നായി വെള്ളം കുടിക്കുന്നത് മോഷന്‍ സിക്ക്നെസ്സിനെ ചെറുക്കാന്‍ സഹായിക്കും. കാരണം ശരീരത്തില്‍ ജലാംശം ഉണ്ടാകുന്നത് തലവേദന, ഓക്കാനം, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ നിന്ന് അകറ്റും. ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്. കൊഴുപ്പ് കൂടുതലടങ്ങിയതും അമിതമായ ഭക്ഷണവും ഒഴിവാക്കണം. ഇവ ശാരീരിക അസ്വസ്ഥതകള്‍ക്കും മോഷന്‍ സിക്ക്നെസ്സിനും ഇടയാക്കും.
ശ്രദ്ധമാറ്റുക അല്ലെങ്കില്‍ സ്വയം ഡ്രൈവ് ചെയ്യുക
മോഷന്‍ സിക്ക്നെസ്സ് ഉള്ളവര്‍ അക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരിക്കാതെ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റണം. പാട്ട് കേള്‍ക്കല്‍, സഹയാത്രികരുമായി സംസാരിക്കല്‍ എന്നിവ മോഷന്‍ സിക്ക്നെസ്സ് അകറ്റും. സ്വയം ഡ്രൈവ് ചെയ്യുന്നത് മോഷന്‍ സിക്ക്നെസ്സിനെ അകറ്റാനുള്ള നല്ലൊരു വഴിയാണ്. അതിനാല്‍ സാധിക്കുന്നവര്‍ സ്വയം ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക.
Content Highlights: 5 tips to prevent motion sickness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..