Representative Image
കാലാവസ്ഥാവ്യതിയാനത്താലും ആഗോളതാപനത്താലും ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെ മാനവരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽനിന്ന് പുറത്തുവരുന്നു.
റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽനിന്നെടുത്ത മണ്ണിൽനിന്ന് 13 വൈറസുകളെ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ട്. സൈബീരിയയിലെ തടാകത്തിന്റെ അടിത്തട്ടില്‍ ഖനീഭവിച്ചു കിടന്നതാണിത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചു. രോഗകാരികളായ ഇവയ്ക്ക് ‘സോംബി വൈറസുകൾ’ എന്നു പേരുമിട്ടു.
മീഥേയ്ൻപോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷതാപനില വർധിപ്പിക്കുന്നത് ഹിമാനികൾ ഉരുകാനും പതിനായിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ഖനീഭവിച്ചുപോയ രോഗകാരികളുൾപ്പെടെ പുറത്തുചാടാനും കാരണമാകും. അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷണസംഘം വ്യക്തമാക്കി.
പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്ന് അവർ പറഞ്ഞു.
Content Highlights: 48,500 year old zombie virus revived by scientists in russia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..