Representative Image| Photo: Gettyimages
ന്യൂഡല്‍ഹി: രാജ്യത്തെ 40 കോടി ജനങ്ങള്‍ക്ക് ഉയര്‍ന്ന ചികിത്സച്ചെലവുകള്‍ താങ്ങാനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. രാജ്യസഭയില്‍ എം.വി. ശ്രേയാംസ്‌കുമാറിന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെകീഴിലുള്ള ആശുപത്രികളില്‍ വിവിധ തലങ്ങളിലുള്ള ചികിത്സാസേവനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നു. ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജനാരോഗ്യ യോജനയ്ക്കുകീഴില്‍ സൗജന്യചികിത്സ ലഭിക്കാന്‍ 10.74 കോടി കുടുംബങ്ങള്‍ അര്‍ഹരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ, സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വന്തം നിലയില്‍ 14.09 കോടി കുടുംബങ്ങള്‍ക്ക് ചികിത്സാസേവനം നല്‍കുന്നുണ്ടെന്നും ആരോഗ്യ സഹമന്ത്രി അറിയിച്ചു.
കോവിഡ് യുദ്ധത്തില്‍ ആയുഷുമുണ്ട്
കോവിഡിനെതിരായ യുദ്ധം ശക്തമാക്കാന്‍ ആയുഷ് മന്ത്രാലയം ഒട്ടേറെ നടപടികളെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സൊനോവാള്‍ രാജ്യസഭയില്‍ എം.വി. ശ്രേയാംസ്‌കുമാറിനെ അറിയിച്ചു. രാജ്യമെമ്പാടും ആയുഷ് കോവിഡ് കേന്ദ്രങ്ങളും ക്ലിനിക്കുകളും തുറന്നു.
ആരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആയുഷ് ദൗത്യത്തിനുകീഴില്‍ ചെലവഴിക്കാതെ കിടക്കുന്ന 22.71 കോടി രൂപ കോവിഡ് പ്രതിരോധമരുന്നുകളും മറ്റും വാങ്ങാന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights: 40 crore people in the country do not have health insurance- central government says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..