പങ്കുവെച്ചത് ജീവന്‍; മൂലകോശം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥി


മനീഷാ പ്രശാന്ത്‌

രക്താര്‍ബുദ രോഗിക്കായി മൂലകോശം നല്‍കിയാണ് 22-കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മാതൃകയായത്.

സായി സച്ചിൻ | Photo: Mathrubhumi

തിരുവനന്തപുരം: ആരെന്നോ എവിടെയാണെന്നോ അറിയാത്ത ഒരാള്‍ക്ക് ജീവന്‍ പകുത്തുനല്‍കി സായി സച്ചിന്‍. രക്താര്‍ബുദ രോഗിക്കായി മൂലകോശം നല്‍കിയാണ് 22-കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മാതൃകയായത്. രണ്ടുവര്‍ഷംമുമ്പ് കോളേജില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിലില്‍ ബെംഗളൂരുവിലെത്തിയാണ് നല്‍കിയത്.

മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. അര്‍ബുദരോഗികള്‍ക്ക് സഹായമാകാന്‍ കൂടുതല്‍പ്പേര്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ സായി സച്ചിന്‍.രക്തകോശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദാനം ചെയ്യുന്നതിലുള്ള ആശങ്കയും പേടിയും മാറ്റാന്‍ തന്റെ പ്രവൃത്തി സഹായിക്കുമെന്ന് സായി വിശ്വസിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി ആയതിനാല്‍ രോഗത്തെക്കുറിച്ചും ചികിത്സയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അറിയാമായിരുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെയുണ്ടായിരുന്ന സംശങ്ങള്‍ മാറി. കോളേജില്‍ വീണ്ടും ഡ്രൈവ് സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും സായി സച്ചിന്‍ പറയുന്നു.

കാട്ടാക്കട തൂങ്ങാംപാറ ഗ്രീന്‍വാലിയില്‍ സാജന്റെയും ചിത്രയുടെയും മകനാണ് സായി.

2019 അവസാനമാണ് ബെംഗളൂരൂ ഡി.കെ.എം.എസ്.- ബി.എം.എസ്.ടി. ഫൗണ്ടേഷന്‍ ഇന്ത്യ എന്ന സംഘടന കോളേജില്‍ കളക്ഷന്‍ ഡ്രൈവ് നടത്തിയത്. കവിളില്‍നിന്നാണ് കോശത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. 2020 ഏപ്രിലില്‍ സായിയുമായി സാമ്യമുള്ള രോഗിയെ കണ്ടെത്തിയതായി സംഘടന അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തി. അപ്പോഴേക്കും കോവിഡ് കാലമായി.

കഴിഞ്ഞ ഏപ്രിലിലാണ് സംഘടന വീണ്ടും സായി സച്ചിനെ ബന്ധപ്പെടുന്നത്. രണ്ടുദിവസം ആരോഗ്യപരിശോധനയും സ്‌കാനിങ്ങും നടത്തി. ഒരാഴ്ച കഴിഞ്ഞ് മജ്ജയില്‍ മൂലകോശം വര്‍ധിപ്പിക്കാനായി അഞ്ചുദിവസത്തെ പ്രത്യേക ചികിത്സയ്ക്ക് വിധേയനായി. കുത്തിവയ്പിലൂടെയാണ് മരുന്നു നല്‍കുന്നത്. മൂലകോശത്തിന്റെ ഉത്പാദനം തുടര്‍ച്ചയായി നിരീക്ഷിച്ചു. പിന്നീട് ആവശ്യമായ മൂലകോശം രക്തത്തില്‍നിന്ന് ശേഖരിച്ചു. അധികമായുണ്ടായിരുന്നവ ഡയാലിസിസിലൂടെ വേര്‍തിരിച്ചു മാറ്റി.

മൂലകോശം ഇനിയും നല്‍കാം. ഇനി രണ്ടുവര്‍ഷം കഴിയണമെന്ന് മാത്രം. രക്തം ദാനം ചെയ്യുന്നത് ആറുമാസത്തിനുശേഷം മതിയെന്നത് ഒഴിച്ചാല്‍ മറ്റു നിയന്ത്രണങ്ങളോ ബുദ്ധിമുട്ടുകളോയില്ലെന്ന് സായി സച്ചിന്‍ പറയുന്നു.

18 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് dkms-dmst.org/register എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ച് വീട്ടില്‍വെച്ചുതന്നെ സാമ്പിള്‍ ശേഖരിക്കാം. സമ്മതപത്രത്തോടൊപ്പം ഇവ തിരിച്ചയച്ചാല്‍ മതി.

Content Highlights: 22 year old kerala medico donates stem cells


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented