ഒരു മണിക്കൂര്‍ ശസ്ത്രക്രിയ; 56-കാരന്റെ വൃക്കയില്‍നിന്ന് നീക്കംചെയ്തത് 206 കല്ലുകള്‍


താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് നാല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്റെ ശരീരത്തില്‍ നിന്ന് കല്ലുകള്‍ നീക്കം ചെയ്തത്

56-കാരന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത കിഡ്‌നി സ്‌റ്റോൺ | Photo: Aware Gleneagles Global Hospital

ഹൈദരാബാദ്: അമ്പത്തിയാറുകാരന്റെ വൃക്കയില്‍നിന്ന് 206 കല്ലുകള്‍ നീക്കംചെയ്ത് ഡോക്ടര്‍മാര്‍. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് നാല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്റെ ശരീരത്തില്‍നിന്ന് കല്ലുകള്‍ നീക്കംചെയ്തത്. ശസ്ത്രക്രിയ ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

കഴിഞ്ഞ ആറു മാസമായി വീരമല്ല കടുത്ത വേദന അനുഭവിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് അടുത്തുള്ള ഡോക്ടറെ കണ്ടു. എന്നാല്‍ അദ്ദേഹം നല്‍കിയ മരുന്ന് വീരമല്ലയ്ക്ക് താത്കാലിക ആശ്വാസം മാത്രമാണ് നല്‍കിയത്. ഒടുവില്‍ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ബൈരമാല്‍ഗുഡയിലെ അവയര്‍ ഗ്ലോബല്‍ ഹോസ്പിറ്റലിലെത്തുകയായിരുന്നു. ഈ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. പൂല നവീന്‍ കുമാറിര്‍ വീരമല്ലയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ നിര്‍ദേശിച്ചു.

നവീന്‍ കുമാറിനൊപ്പം കണ്‍സള്‍ട്ടന്റെ യൂറോളജിസ്റ്റ് ഡോ വേണു മന്നെ, അനസ്‌ത്യേഷോളജിസ്റ്റ് ഡോ. മോഹന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു ദിവത്തിനുള്ളില്‍ വീരമല്ല ആശുപത്രി വിട്ടു.

Content Highlights: 206 kidney stones removed in 1 hour from 56 year old hyderabad man

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented