തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്നുപോയത് അറിയാത്തവർ ദേശീയ ശരാശരിയെക്കാൾ പകുതിമാത്രമാണെന്ന് ഐ.സി.എം.ആർ. ദേശീയ തലത്തിൽ 21 ശതമാനം പേർ കോവിഡ് ബാധിച്ചത് അറിയാത്തവരായുണ്ടെങ്കിൽ കേരളത്തിൽ ഇത് 11.6 ശതമാനമാണെന്നാണ് നിഗമനം.

ഐ.സി.എം.ആർ. നടത്തിയ മൂന്നാമത് സീറോ സർവയലൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാനം നടത്തിയ പരിശോധനകൾ, കോൺടാക്ട് ട്രെയിസിങ്, ക്വാറന്റീൻ, ഐസൊലേഷൻ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധപ്രവർത്തനങ്ങളാണ് കോവിഡ് വന്നുപോയവരുടെ എണ്ണം കുറയാൻ കാരണമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കോവിഡ് വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്താനാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആർ. സീറോ സർവയലൻസ് പഠനം നടത്തിയത്. 2020 മേയ്, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായിരുന്നു സർവേ. തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലായിരുന്നു പഠനം. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്.

Content Highlights:11.6 percent of people did not know that Covid19 had come, Health, Covid19