ന്നലെ അന്തരിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റും പദ്മശ്രീ ജേതാവുമായ ഡോ. കെ.കെ. അ​ഗർവാളിന്റെ ഒരു ഫെയ്സ്ബുക്ക് വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലാവുകയാണ്. 

രണ്ടാഴ്ച മുൻപാണ് അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡും ന്യുമോണിയയും ബാധിച്ച് ഓക്സിജൻ സ്വീകരിക്കുന്ന അവസ്ഥയിലായിരുന്നു അപ്പോൾ അദ്ദേഹം. ദ ഷോ മസ്റ്റ് ​ഗോ ഓൺ എന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ വെെറലാണ്. കോവിഡിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള നൂറുകണക്കിന് വീഡിയോകളിൽ ഒന്നായിരുന്നു ഡോ. അ​ഗർവാളിന്റെ വെെറലായ ഈ അവസാന വീഡിയോ.

ന്യുമോണിയയും കോവിഡും എന്നെ പിടിമുറുക്കിയിരിക്കുകയാണ്. പക്ഷേ, രാജ് കപൂറിന്റെ വാക്കുകളാണ് എനിക്ക് പറയാനുള്ളത്- ദ ഷോ മസ്റ്റ് ​ഗോ ഓൺ- അദ്ദേഹം വീഡിയോയിൽ പറയുന്നു. 

സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളും ഷെയറുകളുമാണ് ഈ വെെറൽ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

പൊതുജനങ്ങളിൽ ആരോ​ഗ്യ അവബോധം വളർത്തുന്നതിനായി ഏറെ പരിശ്രമിച്ച വ്യക്തിത്വമാണ് ഡോ. അ​ഗർവാൾ. ഇതിനായി നിരവധി വീഡിയോകളാണ് അദ്ദേഹം തയ്യാറാക്കിയത്. അവസാന വീഡിയോയിൽ ആരോ​ഗ്യപ്രവർത്തകരുടെ സേവനത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ഡൽഹി എയിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഡോ. അ​ഗർവാൾ ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. 

Content Highlights: "Show Must Go On": Dr. K.K. Aggarwal, who died of Covid19, in one of his last videos, Health, Covid19