സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് അല്‍ഷൈമേഴ്സിന്റെ സൂചനയാകാമെന്ന് പഠനം. ഡ്രൈവിങ്ങിന് പുറമെ മനസ്സില്‍ വിചാരിക്കുന്നതുപോലെ ശരീരം ചലിപ്പിക്കാനാകാത്തതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിക്കാനാകാത്തതും മറവി രോഗത്തിന്റെ തുടക്കമാകാമെന്നാണ് കാനഡയിലെ യോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
അല്‍ഷൈമേഴ്സ് ഡിസീസ് എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. തലച്ചോറിലെ നാഡികള്‍ക്ക് സംഭവിക്കുന്ന നാശമാണ് സ്ത്രീകളെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ ലെറെയ്ന് സെര്‍ഗിയോ പറഞ്ഞു.
നാഡികളിലുണ്ടാകുന്ന തകരാര്‍ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ വരുത്തുന്ന കാലതാമസമാണ് െ്രെഡവിങ്ങിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകുന്നത്. ഈ അവസ്ഥ മൂര്‍ച്ഛിക്കുന്നതോടെ മറവിരോഗം പൂര്‍ണതയിലേക്ക് എത്തുമെന്ന് സെര്‍ഗിയോ അഭിപ്രായപ്പെട്ടു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..