ചികിത്സയ്ക്കിടയിൽ "ഡോക്ടർ ഹിപ്നോസിസ്" ആയാലോ?; ജീവൻ അപകടത്തിലാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്


ദീർഘദൂരം ഹൈവേയിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർ സ്വയം അറിയാതെ ഉറങ്ങി പോകുന്ന റോഡ് ഹിപ്നോസിസ് എന്ന അവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഡോക്ടർമാരുടെ കാര്യത്തിലും ഉണ്ടായേക്കാമെന്ന് സുൽഫി നൂഹു കുറിക്കുന്നു.

Representative Image | Photo: Gettyimages.in

ഡ്രൈവ് ചെയ്യുന്നവർ അറിയാതെ ഉറങ്ങിപ്പോവുന്നത് റോഡപകടങ്ങളിലെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടാക്കാണിക്കാറുണ്ട്. മതിയായ വിശ്രമം ഇല്ലാതെ ഡ്രൈവ് ചെയ്യുമ്പോഴും മറ്റുമാണ് അപകടങ്ങൾ കൂടുതലും സംഭവിക്കാറുള്ളത്. റോഡിൽ മാത്രമല്ല ഡോക്ടർമാരുടെ കാര്യത്തിലും ഇതു പ്രധാനമാണ്. നന്നായി ഉറങ്ങാതെയും ആഹാരം കഴിക്കാതെയും വിശ്രമിക്കാതെയുമൊക്കെ ചികിത്സ തുടരുന്ന ഡോക്ടർമാർ ഉറക്കത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യതയുണ്ട്. ഏറെ അപകടകരമായ ഈ അവസ്ഥയെക്കുറിച്ച് പങ്കുവെക്കുകയാണ് ഡോ.സുൽഫി നൂഹു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുൽഫി നൂഹു ​ഗൗരവകരമായ ഈ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നത്.

ദീർഘദൂരം ഹൈവേയിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർ സ്വയം അറിയാതെ ഉറങ്ങി പോകുന്ന റോഡ് ഹിപ്നോസിസ് എന്ന അവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഡോക്ടർമാരുടെ കാര്യത്തിലും ഉണ്ടായേക്കാമെന്ന് സുൽഫി നൂഹു കുറിക്കുന്നു. ഡോക്ടർമാരുടെ പഠനത്തെക്കുറിച്ചും പരിചയ സമ്പത്തിനെക്കുറിച്ചുമൊക്കെ ചോദിക്കുന്നതിനൊപ്പം അവർ നന്നായി വിശ്രമിച്ചുവോ, ഉറങ്ങിയോ എന്ന ചോദ്യങ്ങളും വേണമെന്നും അല്ലാത്തപക്ഷം ചികിത്സ ജീവനെടുക്കുമെന്നും ഡോക്ടർ കുറിക്കുന്നു.

കുറിപ്പിലേക്ക്...

ഡോക്ടറെ, ഇന്നലെ ഉറങ്ങിയോ?
അത്യാഹിത വിഭാഗത്തിലും
ഓപ്പി യിലും എന്തിന് ഓപ്പറേഷൻ തീയറ്ററിലും ഡോക്ടറോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പറ്റുമോ.
ചോദിക്കണമെന്നാണ് വിദഗ്ധമതം!
"ഹൈവേ ഹിപ്നോസിസ്" എന്ന് കേട്ടിട്ടുണ്ടാവും.
ചികിത്സിക്കുനതിനിടയിൽ "ഡോക്ടർ ഹിപ്നോസിസ്" ആയാലോ
ദീർഘദൂരം ഹൈവേയിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർ സ്വയം അറിയാതെ ഉറങ്ങി പോകുന്ന അവസ്ഥയാണ് റോഡ് ഹിപ്നോസിസ്.
കണ്ണുകൾ തുറന്നിരിക്കും കൈകാലുകൾ
ചലിക്കും
പക്ഷേ ഉറക്കമാണ്.
എപ്പോ വണ്ടി തവിടുപൊടിയായിയെന്ന് ചോദിച്ചാൽ മതി.
അതുപോലെ
ചികിത്സയ്ക്കിടയിൽ, കണ്ണുകൾ തുറന്നിരിക്കും , കൈകാലുകൾ ചലിക്കും
പക്ഷേ ഡോക്ടർ ഉറക്കമാണ്
ഈ ചികിത്സ ജീവൻ എടുക്കും . ഉറപ്പല്ലേ
റോഡിലെ ഒട്ടുമിക്ക അപകടങ്ങളുടെയും കാരണം റൊഡ് ഹിപ്നോസിസ് ആണെന്ന് പറയപ്പെടുന്നു.
ഇതിനേക്കാൾ അപകടം പിടിച്ച പണിയാണ് ഡോക്ടർമാർ
ഉറങ്ങാതെ,
വിശ്രമമില്ലാതെ,
തുടർച്ചയായി ജോലി ചെയ്യുന്ന അവസ്ഥ.
അതുകൊണ്ടുതന്നെ അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ ഉറങ്ങിയോയെന്ന് ചോദിക്കണം.
എംബിബിഎസ് വിദേശ കോളജിലാണൊ പഠിച്ചത്,?
ഭാരതത്തിലെ ഏതു കോളേജിൽ പഠിച്ചു?
ബിരുദാനന്തരബിരുദം പഠിച്ച കോളേജ്?
പരിചയസമ്പത്ത് എന്താണ്
ഡോക്ടറെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം എന്താണ്?
ഇതൊക്കെ അന്വേഷിക്കുന്നതിനോടൊപ്പം
ഇന്നലെ ഉറങ്ങിയോ
ആഹാരം കഴിച്ചിരുന്നൊ
വിശ്രമം ലഭിച്ചുവോ
എന്നൊക്കെ ചോദിക്കുന്നത്
സ്വന്തം ജീവന്
വളരെ നന്ന്.
രോഗിയുടെ രോഗലക്ഷണങ്ങൾ രോഗിയെ പരിശോധിക്കുമ്പോൾ കിട്ടുന്ന ചില സൂചനകൾ പരിശോധനാഫലങ്ങൾ എന്നിവയൊക്കെ കൃത്യമായി തലച്ചോറിൽ ഫീൽഡ് ചെയ്യപ്പെട്ടാൽ കൃത്യമായ രോഗനിർണയവും ചികിത്സയും കിട്ടും.
ഉറങ്ങാതെ വിശ്രമമില്ലാതെ ജോലി ചെയ്താൽ ഇതൊക്കെ തെറ്റി പോകാനുള്ള സാധ്യത ആയിരം മടങ്ങ് കൂടുതൽ.
8 മണിക്കൂർ ഉറക്കം.
കൃത്യസമയത്ത് ആഹാരം.
മറ്റ് മനുഷ്യ ജീവികളെ പോലെ തന്നെ മാനസിക ഉല്ലാസത്തിനും ശാരീരിക ഉല്ലാസത്തിനുമുള്ള സമയം
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരം.
ആഴ്ചയിൽ ഒരു ദിവസം അവധി
നൈറ്റ് ഡ്യൂട്ടി എടുത്താൽ അടുത്തദിവസം പരിപൂർണ്ണമായ ഓഫ്.
ഇതൊക്കെ മറ്റെല്ലാ മനുഷ്യർക്കും തൊഴിൽ വിഭാഗങ്ങൾക്കും ലഭിക്കുന്നതുപോലെ ഡോക്ടർമാർക്കും ലഭിക്കണം.
പിജി പഠനകാലയളവിലെ ജോലി ഭാരത്തെ കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ
വളരെ ഇന്ട്രെസ്റ്റിംഗായി തോന്നി.
വിശ്രമവും ഉറക്കവും വളരെ വളരെ ആവശ്യം എന്നുള്ളതിന് മറ്റൊരു പക്ഷമില്ല.
എന്നാൽ മെഡിക്കൽ വിദ്യാഭ്യാസം അത്ര എളുപ്പമുള്ള ഒരു പരിശീലനപരിപാടി ആണെന്ന് ആരും ധരിക്കേണ്ട.
എംബിബിഎസ് പഠന കാലയളവ് തന്നെ ലഭ്യമായ തിരക്കുള്ള മെഡിക്കൽ കോളേജുകളിൽ പഠിച്ച് വരുംകാലങ്ങളിലെ കഠിന പരിശ്രമത്തിന് തയ്യാറെടുപ്പ് ഉണ്ടാകണം.
കഠിനമായി പരിശീലനം ലഭിക്കുന്നവർക്ക് തീർച്ചയായും അതിൻറെ ഫലം ഉണ്ടാകും .
ഉറപ്പ് .
അതിനർത്ഥം ഉറക്കം വേണ്ട
വിശ്രമം വേണ്ട എന്നല്ല.
റോഡ് ഹിപ്നോസിസ് ഒഴിവാക്കുവാൻ ധാരാളം മാർഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സാധാരണ ഉറങ്ങുന്ന സമയത്തുള്ള ഉള്ള ഡ്രൈവിങ് ഒഴിവാക്കുക
കൃത്യമായ ഇടവേളകളെടുക്കുക
സഹയാത്രികരുമിയി സംസാരിക്കുക തുടങ്ങി അനവധി മാർഗ്ഗങ്ങൾ
ഡോക്ടർ ഹിപ്നോസിസ് ഒഴിവാക്കുവാൻ ഒറ്റ മാർഗം മാത്രം.
അവർക്ക് മതിയായ വിശ്രമം ഉറക്കം ആഹാരം മറ്റു ശാരീരിക മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഇല്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിലാകും.
അപ്പൊ ഇനി ഡോക്ടറെ കാണുമ്പോൾ ഗുഡ്മോണിങ് പറയുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോയെന്ന് ചോദിക്കണം
സ്വന്തം ജീവൻ രക്ഷയെ കരുതി.

Content Highlights: what happens when doctors dont get enough sleep, challenges facing doctors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented