കോവിഡ് ബാധിച്ച് മരിച്ചുവെന്ന് പറയുന്നവരുടെ യഥാർഥ മരണ കാരണം കോവിഡല്ല- ഡോ. പി.കെ. ശശിധരന്‍


പുതിയ വൈറസ് ആയാലും പഴയ വൈറസ് ആയാലും രോഗിയുടെ പ്രതിരോധശേഷിയാണ് വൈറസിന്റെ പ്രവര്‍ത്തനത്തെയും അതുകാരണമുണ്ടാകാവുന്ന കുഴപ്പങ്ങളെയും നിര്‍ണയിക്കുന്നത്

-

കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കെ ഇതുസംബന്ധിച്ച് തന്റെ നിരീക്ഷണങ്ങള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ ഡീന്‍ ഡോ. പി.കെ. ശശിധരന്‍. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക്.

ഫെയ്സ്ബുക്ക് പോസ്റ്റ്

നാല്പത് വര്‍ഷത്തെ ചികിത്സാപരിചയവും ആരോഗ്യവും രോഗവും സംബന്ധിച്ച അധ്യാപനവും ഗവേഷണവും രോഗകാരണങ്ങളെ കുറിച്ചുള്ള ഗഹനമായ പഠനവും സാമൂഹികാരോഗ്യം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും ഉള്ളതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും, കോവിഡ് മരണങ്ങളൊന്നും യഥാര്‍ഥത്തില്‍ കോവിഡ് കാരണമായല്ല സംഭവിച്ചത് എന്ന്.

1) ഇവയെല്ലാം കോവിഡിന്റെ പേരില്‍ ആരോപിക്കപ്പെട്ട മരണങ്ങളായിരുന്നു. കാരണം ഏതൊരു സമൂഹത്തിലും ജനങ്ങള്‍ വിവിധ കാരണങ്ങളാല്‍ മരിക്കുന്നുണ്ട്. മരണകാരണം പ്രത്യക്ഷത്തില്‍ ഒരു പകര്‍ച്ചവ്യാധിയായിരിക്കാം, അല്ലെങ്കില്‍ അപ്രതീക്ഷിതമായ മാനസിക സമ്മര്‍ദ്ദങ്ങളാവാം, അമിതാഹാരമാകാം, നിര്‍ജലീകരണമാവാം, അമിതമായ കായികപ്രവര്‍ത്തികളാവാം, പല കാരണങ്ങളാലുള്ള (കോവിഡ് അടക്കമുള്ള) നിയന്ത്രണാതീതമായ പനിയാകാം. എന്നാല്‍ മരണം സംഭവിക്കുന്നത് അവര്‍ക്കു മുന്‍പേയുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കൊണ്ട് തന്നെയാണ്. കോവിഡ് ഒരു പ്രത്യക്ഷ കാരണം മാത്രമാണ്,ഇക്കൂട്ടത്തില്‍ കോവിഡ് ബാധിക്കുന്നതിനു മുന്‍പ് മറ്റു രോഗങ്ങള്‍ കണ്ടുപിടിക്കപ്പെടാത്ത നിര്‍ഭാഗ്യവാന്മാരും പെട്ടിട്ടുണ്ടാവും എന്ന് മാത്രം.

മനുഷ്യശരീരത്തിന് മുന്‍പരിചയമില്ലാത്ത കോവിഡ്, ഇത്തരം രോഗികളില്‍ ഒരേ സമയത്ത് തന്നെ ബാധിച്ചു എന്നതാണ് ഇവിടെ പ്രശ്‌നമായത്.

രോഗാണുക്കളെ കുറിച്ചും പകര്‍ച്ചവ്യാധികളെ കുറിച്ചും അതിന്റെയൊക്കെ പ്രത്യേകതകളെ കുറിച്ചും അറിവുള്ളവരും അത്തരം രോഗികളില്‍ പ്രയോഗിക്കേണ്ട ചികിത്സാരീതികളെക്കുറിച്ചു വ്യക്തമായ ഉള്‍ക്കാഴ്ചയുള്ളവരുമായ ഡോക്ടര്‍മാര്‍ക്ക് മാത്രമേ സംസ്ഥാനത്തും രാജ്യമൊട്ടുക്കും കോവിഡിനെതിരെ സ്വീകരിക്കേണ്ട കര്‍മ്മപദ്ധതി ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

2) ഇനി ഒരാള്‍ ശരിക്കും കോവിഡ് അല്ലെങ്കില്‍ മറ്റൊരു പകര്‍ച്ചവ്യാധി കാരണം മരിക്കുന്നു എന്ന് തന്നെ കരുതുക, അയാള്‍ക്ക് മറ്റൊരു രോഗവും ഇല്ലായിരുന്നു എന്നും വെക്കുക; അപ്പോഴും ആ മരണത്തിനു കാരണം യഥാര്‍ഥത്തില്‍ രോഗാണുക്കള്‍ മാത്രമല്ല, തീര്‍ച്ചയായും അയാളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും കാര്യമായ തകരാര്‍ ഉണ്ടായിരുന്നിരിക്കും- അതുമൂലം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് അപകടം സംഭവിക്കുന്നത്.

3) അതായത് ആ രോഗാണുവിനെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നതിനെ നമുക്ക് തടയാന്‍ സാധിച്ചില്ല, അത് എപ്പോഴും സാധിക്കണമെന്നില്ല. അതും പോരാതെ പ്രതിരോധശേഷി ഇല്ലാത്തത് കൊണ്ട് നമ്മുടെ ശരീരത്തില്‍ നാശമുണ്ടാക്കുന്നതിനെ തടയാന്‍ സാധിച്ചില്ല.

4) പുതിയ വൈറസ് ആയാലും പഴയ വൈറസ് ആയാലും ആതിഥേയ ശരീരത്തിന്റെ (രോഗിയുടെ) പ്രതിരോധശേഷിയാണ് വൈറസിന്റെ പ്രവര്‍ത്തനത്തെയും അതുകാരണമുണ്ടാകാവുന്ന കുഴപ്പങ്ങളെയും നിര്‍ണയിക്കുന്നത്. രോഗാണുബാധ കാരണമോ വാക്സിന്‍ നല്‍കിയോ ആര്‍ജിക്കപ്പെടുന്ന പ്രതിരോധശേഷി മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് കോശനിലവാരത്തിലുള്ളതും നൈസര്‍ഗികമായതുമായ പ്രതിരോധശേഷി (innate immunity) കൂടെയാണ്.

എന്നാല്‍ ഈ ശേഷിയെല്ലാം നമുക്ക് ലഭ്യമാവുന്നത് ശരിയായ ഭക്ഷണരീതിയില്‍ നിന്നും ജീവിതശൈലിയില്‍ നിന്നുമാണെന്ന സത്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. 98 ശതമാനം ആളുകള്‍ക്ക് സമീകൃതാഹാരം എന്താണെന്നു പോലും അറിയില്ല.

കോവിഡ് ഒരു പുതിയ വൈറസ് ആണ്. ആരിലും അതിനെതിരായ ഒരു ആന്റിബോഡി ഇല്ല. അത് കാരണം വൈറസ് പ്രത്യക്ഷപ്പെട്ടിടത്തെല്ലാം അത് പെട്ടെന്ന് പലരിലേക്കും പകരുന്നു. ചങ്ങല പൊട്ടിക്കാന്‍ ആരുമില്ല. അതിനാല്‍ മുകളില്‍ പറഞ്ഞ പ്രതിരോധശേഷി കുറഞ്ഞ ഒട്ടനവധി പേരെ അത് ഒന്നിച്ചു ബാധിക്കുന്നു. അല്ലെങ്കില്‍, പ്രതിരോധശേഷി കുറഞ്ഞ ആളുകളെ ഒരേ സമയത്ത് അത് പിടികൂടുന്നു എന്നതാണ് ഈ വൈറസിന്റെ ഒരേ ഒരു പ്രശ്‌നം.

യാതൊരു രോഗവുമില്ലാത്തവരെയും കോവിഡ് പിടികൂടുന്നു എന്നത് ഒരു മിഥ്യയാണ്. അവരില്‍ അന്തര്‍ലീനമായ മറ്റു രോഗങ്ങള്‍ കോവിഡ് ബാധിക്കുന്നതുവരെ കണ്ടുപിടിക്കപ്പെട്ടില്ല എന്നതാണ് സത്യം. കോവിഡ് ഭീതി കാരണം പലപ്പോഴും അവരുടെ മറ്റു രോഗങ്ങളൊന്നും കണ്ടുപിടിക്കാന്‍ പോലും ആരും ശ്രമിച്ചില്ല എന്നതും കാരണമാണ്.

ഒരാള്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ പിന്നെ മറ്റു ലക്ഷണങ്ങളെല്ലാം കോവിഡിന്റെ കണക്കില്‍ പെടുത്തുകയാണ്. ലോകമാകെ വ്യാപിച്ച ഈ അനാവശ്യഭീതി കാരണം വളരെ അസാധാരണമായ രീതിയിലാണ് ഈ അവസ്ഥ കൈകാര്യം ചെയ്യപ്പെടുന്നത്; തീര്‍ത്തും പ്രകൃതിവിരുദ്ധവും അനുചിതവുമായ രീതിയില്‍. കാരണം മണിക്കൂര്‍ വെച്ചുള്ള മരണക്കണക്കുകള്‍ നിരത്തുന്നത് തന്നെ എല്ലാവരിലും ഭീതി പടര്‍ത്തുകയാണ്.

89 വയസ്സുള്ള ഒരു കോവിഡ് ബാധിതന്‍ സുഖപ്പെട്ടാല്‍ പറയും അത് ചികിത്സയുടെ മികവാണെന്ന്. എന്നാല്‍ ഇതേ ചികിത്സ ലഭിച്ച കോവിഡ് ലക്ഷണങ്ങളുള്ള ഒരു മുപ്പതുകാരന്‍ മരിച്ചാല്‍ പറയും കോവിഡ് കാരണം മരിച്ചുവെന്ന്. ഈ രണ്ടു പ്രസ്താവനകളും പൂര്‍ണമായും തെറ്റാണെന്ന് പൂര്‍ണബോധ്യത്തോടെ എനിക്ക് പറയാന്‍ കഴിയും.

ഈയിടെ ഒരു ലേഖനത്തില്‍ വായിച്ചത് കോവിഡ് മരണങ്ങള്‍ക്ക് കാരണം രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതാണെന്ന്. യു.കെയിലും ഓസ്ട്രേലിയയിലും നടന്ന പഠനത്തില്‍ ശ്വാസതടസ്സമുള്ളവര്‍ക്ക്് വിറ്റാമിന്‍- ഡിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടു. മറ്റു ചിലര്‍ കണ്ടത് ശ്വാസതടസത്തിനും മരണത്തിനും കാരണം രക്തം കട്ടപിടിക്കല്‍, ന്യൂമോണിയ തുടങ്ങിയവയാണ് എന്ന്.

എന്നാല്‍ ഇവയെല്ലാം തന്നെ ശരിയായ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും തടയാവുന്നതും മാറ്റിയെടുക്കാവുന്നതുമായ തകരാറുകളാണ് എന്നതാണ് സത്യം.

നമ്മളോര്‍ക്കണം, ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്കയിലാണ്. അതും ഏറ്റവും തിരക്കുപിടിച്ച ന്യൂയോര്‍ക് നഗരത്തില്‍. മാത്രമല്ല, ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ആഫ്രിക്കന്‍- അമേരിക്കന്‍ (or Asian American) വിഭാഗങ്ങളില്‍ പെട്ടവരാണ് മരിച്ചവര്‍ അധികവും. എന്താണ് ശരിയായ ഭക്ഷണരീതിയെന്ന് അറിവില്ലാത്തവരും അറിഞ്ഞാല്‍ തന്നെ അപ്രാപ്യമായവരുമായ വിഭാഗങ്ങളില്‍ ആണ് മരണം സംഭവിക്കുന്നത്. അവരില്‍ മിക്കവാറും പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടാവില്ല.
ലോകത്ത് കോവിഡിന്റെ പേരില്‍ മരിച്ചവരില്‍ അധികവും ശരിയായ വൈദ്യശുശ്രൂഷ അപ്രാപ്യമായവരും മറഞ്ഞു കിടക്കുന്ന രോഗങ്ങള്‍ നിര്‍ണയിക്കപ്പെടാത്തവരും ആയിരുന്നു. അവരുടെ ഭക്ഷണരീതികള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുപോലെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ പറ്റാത്ത രോഗങ്ങളുള്ളവരുമാണ് പലരും.

Content Highlights: The cause of deaths is not actually Covid 19 Dr PK Sasidharan says on Facebook Post, Health, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented