കോവിഡ് വന്നുപോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി


അടുത്ത കോവിഡ് തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും എന്ന് കേട്ടു. കുട്ടികൾക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങൾ അനുഭവിച്ചതാണ്

Image: Sajansooreya Sooreya| Facebook


കോവിഡ് വന്ന് പൊയ്ക്കോളും എന്ന് ചിന്തിക്കുന്നവർ ധാരാളമാണ്. എന്നാൽ അത് അത്ര നിസ്സാരമല്ല എന്ന് ഓർമ്മിപ്പിക്കുകയാണ് നടൻ സാജൻ സൂര്യ. തന്റെ മകൾക്ക് വന്ന അനുഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്

പോസ്റ്റ് കോവിഡ് സിൻഡ്രോം.
മാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടിൽവന്ന് കോവിഡ് ഇല്ലെന്ന് ആശ്വസിച്ച് ഉറങ്ങി.

ഇടവിട്ടുള്ള പനി 102 ഡിഗ്രിക്ക് മുകളിൽ അടുത്ത ദിവസം. തിരുവനന്തപുരത്തെ ജി.ജി. ഹോസ്പിറ്റലിൽ രാത്രി പി.ആർ.ഒ. സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ പീഡിയാട്രിക് ഡോ. രേഖ ഹരി എമർജൻസിയിൽ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോൾക്കും കോവിഡില്ലാന്ന് ടെസ്റ്റ് റിസൾട്ട് വന്നു. ആശ്വാസം .... പക്ഷേ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങൾ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ യൂറിൻ കൾച്ചർ റിപ്പോർട്ട് വന്നു അതിൽ കുഴപ്പം ഉണ്ട്. അതനുസരിച്ചു high antibiotics നൽകി.

അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല. പനി വരുമ്പോൾ 3 പുതപ്പും മൂടി ഞങ്ങൾ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും Rub ചെയ്തിട്ടും തുണി വെള്ളത്തിൽ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഭയത്തിനാണോ കണ്ണീരിനാണോ മുൻതൂക്കം എന്ന് ചോദിച്ചാൽ അറിയില്ല. അതിനിടക്ക് ഡോക്ടർക്ക് സംശയം തോന്നി കോവിഡ് വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങൾക്ക് കോവിഡ് വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 സെപ്റ്റംബർ മാസം പനി വന്നു പോയി. 2021 ൽ ജലദോഷം പോലും ഉണ്ടായില്ല. ആന്റിബോഡി ടെസ്റ്റിൽ ഭാര്യക്കും മോൾക്കും കോവിഡ് വന്നു പോയി എന്ന് വ്യക്തമായി എനിക്ക് ഇല്ലതാനും.

കോവിഡ് വന്നുപോയാലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി. മീനൂവിൻറെ എല്ലാ internal organs നും inflammation വന്നു brain -ൽ ഒഴിച്ച്. കോവിഡ് വന്നുപോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി. പീഡിയാട്രിക് ഐ.സി.യുവിലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാൻ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകൾ പോരായിരുന്നു...ഡോ. രേഖ ഹരിയുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു. പീഡിയാട്രിക് ഐ.സി.യു. ഡോ. ബെറ്റ്സി ഓരോ കുഞ്ഞു കാര്യോം പറഞ്ഞുതന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെ ഉള്ള 3 ദിവസത്തെ ഐ.സി.യു. ജീവിതത്തിൽ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി.

Post Covid syndrome മാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക്...

Posted by Sajansooreya Sooreya on Friday, May 7, 2021

ഡോക്ടേഴ്സ്, നേഴ്സ് ,സ്റ്റാഫ് എല്ലാവരുടെയും പരിചരണം സ്നേഹം മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ ട്രീറ്റ്മെന്റ് മീനുനെ മിടുക്കിയാക്കി പക്ഷേ അവളുടെ മെന്റൽ കണ്ടീഷൻ പരിതാപകരമായി. ഇഞ്ചക്ഷൻ എടുക്കാൻ വന്ന എല്ലാ സിസ്റ്റേഴ്സിനോടും നാളെ അവൾ ഡോക്ടർ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. "നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ... "എന്ന ചോദ്യം നെഞ്ചിൽ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് ഡോ. രേഖ പറഞ്ഞതും മോൾടെ ആ ചോദ്യം കൊണ്ടാകാം. ഹാപ്പി ആയ മീനു സിസ്റ്റേഴ്സിനും ഡോക്ടറിനും വരച്ചു കൊടുത്ത പടമാ ഇത്. അവൾക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി.

7 ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ വിടുമ്പോ അവൾക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവൾ ചോദിച്ചു "അമ്മ എന്റെന്നു കുറെ ബ്ലഡ് എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും അതുവരെ എനിക്ക്‌ ബ്ലഡ്കുറയില്ലെന്നു" Thanks to Dr.Rekha Hair, Dr. Betsy, PRO Sudha all staff and Nurses of GG Hospital Trivandrum.
അടുത്ത കോവിഡ് തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും എന്ന് കേട്ടു. കുട്ടികൾക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങൾ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ ടെസ്റ്റും മരുന്നും കഴിഞ്ഞത്. ഞങ്ങൾ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ care വേണം എന്ന് ഓർമ്മിപ്പിക്കട്ടെ. ആനുഭവിച്ചത്തിന്റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു.കോവിഡ് ഒരു സാധാരണക്കാരനല്ല.

Content Highlights: Sajan surya actor about his daughter Covid19, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented