Representative Image| Photo: GettyImages
ഡോ. സുള്‍ഫി നൂഹു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
പാന്റെമിക്കില്‍ ജനിച്ച കുട്ടികള്‍ക്ക് ബൗദ്ധികമായ വികസനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗണ്യമായ കുറവുണ്ടെന്ന് ചില പഠനങ്ങള്‍. 2019 ഈ ബുദ്ധികുറവ് പ്രകടമായി ബാധിച്ചിട്ടില്ലായെങ്കില്‍ 2020 ക്രമേണ ഒരല്പം കൂടുന്നതും 2021 ല്‍ ഗണ്യമായ വ്യത്യാസവും ധാരാളം കുട്ടികളില്‍ കണ്ടെത്തി. 2021ലെ കണക്കുകളിലെ പി വാല്യൂ 0.001 നെക്കാള്‍ കുറവ് എന്നുള്ളത് പ്രസക്തമാണ്.
ഐ.ക്യു. നിര്‍ണയത്തില്‍ 22 ഓളം പോയിന്റ്കളുടെ കുറവ് മിക്ക കുട്ടികളിലും കാണുകയുണ്ടായി. വൈറസ് ബാധയെക്കാളുപരി, കുട്ടികളുമായി ചിലവഴിക്കുന്ന സമയത്തിലെ കുറവ്, ഔട്ട്ഡോര്‍ ആക്ടിവിറ്റീസിലുണ്ടായ കുറവ് ഗര്‍ഭകാലത്ത് അവസാനനാളുകളില്‍ കോവിഡ് പാന്‍ഡെമിക് മൂലം അമ്മമാര്‍ക്കുണ്ടായ സ്ട്രസ്സ് എന്നിവ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പെണ്കുട്ടികളെക്കാള് ആണ്‍കുട്ടികളിലാണ് ഈ ബുദ്ധികുറവ് പ്രകടമായത്. ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ സമയക്കുറവ് ഉണ്ടാക്കിയ കാരണങ്ങളില്‍ ഒന്ന്. അമ്മയുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി സ്വാധീനിച്ചുവെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ തുടങ്ങി, മാറില്‍ കിടത്തി കുട്ടിയെ ഉറക്കുന്ന സമയദൈര്‍ഘ്യം പോലും സ്വാധീനിച്ചുവത്രേ.
നമ്മുടെ കേരളത്തിലും ചെറിയതോതിലെങ്കിലും ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ല.കൂടുതല്‍ കൂടുതല്‍ പഠനങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്.
ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക് ഏറ്റവും നല്ല മാനസിക ഉല്ലാസം നല്‍കുകയും പ്രസവത്തിനുശേഷം കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും
എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സില്‍ നല്കി ലോകത്തെ പൂര്വ്വസ്ഥിതിയിലേക്കെത്തിക്കുകയെന്നുള്ളതും തന്നെയാണ് പരിഹാരമാര്‍ഗം.
Content Highlights: Pandemic babies low IQ level, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..