പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഏതാനും രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വലിയ ഭീതിയിലാണ് ലോകം. ഈ സാഹചര്യത്തില്‍ അനാവശ്യമായ ഭീതി വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ഡോ. സുല്‍ഫി നൂഹു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. 

ചില 'ഒമിക്രോണ്‍' വിശേഷങ്ങള്‍?
------------////----------
 കോവിഡിന്റെ പുതിയ 
'ഓമിക്രോണ്‍' വാരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.
അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍ കേരളത്തിലോ ഭാരതത്തിലൊ തല്‍ക്കാലം ഭയപ്പെടേണ്ട കാര്യമില്ലയെന്ന് ആദ്യമേ പറയുന്നു.
ചില കാര്യങ്ങള്‍  .

1. B11. 5 2 9 എന്ന ഈ വാരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു.
വാരിയന്‍ന്റ്  ഓഫ് കണ്‍സെന്‍  എന്ന ഈ വിഭാഗം കരുതലോടെ സമീപിക്കേണ്ടതാണ്.
 നമ്മുടെ ഡെല്‍റ്റ ,ആല്‍ഫ ബീറ്റ,  പോലെ മറ്റൊരു വകഭേദം.

2. ഡെല്‍റ്റ വാരിയന്റിന്  വിപരീതമായി കേവലം രണ്ടാഴ്ചക്കകം ഈ വകഭേദം കണ്ടെത്താനായത് ശാസ്ത്രത്തിന്റെ വലിയ നേട്ടമായി കരുതേണ്ടിവരും.

3. സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ഈ വകഭേദം കണ്ടെത്താനായത്.

4. ധാരാളം മ്യൂട്ടേഷന്‍ സംഭവിച്ച ഈ വകഭേദം റീ ഇന്‍ഫെക്ഷന്‍ സാധ്യത കൂടിയതാണെന്ന് വിലയിരുത്തപ്പെടുന്നു.

5. വാക്‌സിനുകളെ അതിജീവിക്കും എന്ന ഇതുവരെയുള്ള പഠനങ്ങള്‍ ഒന്നും  വ്യക്തമാക്കുന്നില്ല. 
 അതിനര്‍ത്ഥം ഡെല്‍റ്റ  പോലെതന്നെ വാക്‌സിന്‍ ഇതിനെതിരെയും ഫലവത്താകും.

6. കേരളത്തിലേക്കും ഭാരതത്തിലേക്കും ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന ആള്‍ക്കാര്‍ക്ക് ആര്‍ ടി  പി സി  ആര്‍ പഠനവും കഴിയുന്നത്രയും ജീനോമിക്‌സ് പഠനവും ആവശ്യമായി വന്നേക്കാം.

7.ഈ യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിറ്റുഷണല്‍ കൊറന്റെന്‍ പരിഗണിക്കപ്പെടേണ്ടതായി വരും.

8.സാമൂഹിക അകലം പാലിക്കുക കൃത്യമായ മാസ്‌ക് ധരിക്കുക കൈകള്‍ കഴുകുക തുറസായ സ്ഥലങ്ങളള്‍  കഴിവതും ഉപയോഗിക്കുക എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ ഒഴിവാക്കുകയും അടച്ചിട്ട മുറികളില്‍ വായുസഞ്ചാരം  ഉറപ്പാക്കുകയും ചെയ്യുക
എത്രയും പെട്ടെന്ന് എത്രയും കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക
അതാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്.
അതായത്

'ഒമിക്രാണും'  വന്നപോലെ പോകും. അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍.

ഡോ. സുല്‍ഫി നൂഹു .

Content highlights: no need to worry on new covid varient omicron, dr sulphi nooh facebook post