• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Health
More
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

ക്രൂരകൃത്യം ചെയ്താലും കുറ്റബോധമില്ലാതെ മനസ്സ്; സൈക്കോപാത്തുകളെ കുറിച്ച് ഡോക്ടര്‍ പറയുന്നു

Oct 7, 2019, 12:34 PM IST
A A A

ക്രിമിനലെന്ന് ലോകം മുദ്ര കുത്തിയ നാനി ഡോസ് എന്ന അമേരിക്കക്കാരിയെ കുറിച്ചും അവരുടെ മാനസിക നിലയെ കുറിച്ചും പറയുകയാണ് ഡോക്ടര്‍ ജിമ്മി മാത്യു.

psycho
X

Image for representation 

സൈക്കോ കില്ലര്‍ പരമ്പരകളെ വെല്ലുന്ന കൊലപാതക കഥകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രതിസ്ഥാനത്ത് ഒരു സ്ത്രീയും. ഒരുഭാഗത്ത് വാര്‍ത്തകള്‍ വളരുമ്പോള്‍ മറ്റൊരു ഭാഗത്ത് ചരിത്രത്തിലിടം നേടിയ കൊലയാളി സ്ത്രീകളെ കുറിച്ചുള്ള കഥകളും ചര്‍ച്ചയാവുകയാണ്. അത്തരത്തില്‍ കൊടും ക്രിമിനലെന്ന് ലോകം മുദ്ര കുത്തിയ നാനി ഡോസ് എന്ന അമേരിക്കക്കാരിയെ കുറിച്ചും അവരുടെ മാനസിക നിലയെ കുറിച്ചും പറയുകയാണ് ഡോക്ടര്‍ ജിമ്മി മാത്യു.

കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപാതിയും

നാനി ഡോസ് എന്ന ആ അമ്മച്ചി, 1954-ല്‍ പെട്ടന്ന് അസുഖം ബാധിച്ച ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഛര്‍ദിയും മറ്റുമായി മോശം അവസ്ഥയില്‍ ആയിരുന്ന ആള്‍ നാലഞ്ചു ദിവസം കൊണ്ട് ഭേദപ്പെട്ടു വീട്ടില്‍ പോയി. എന്താണ് അസുഖം എന്ന് വ്യക്തമായതുമില്ല.വീട്ടില്‍ ചെന്നയുടന്‍ അമ്മച്ചി ഭര്‍ത്താവിന് സ്‌നേഹപൂര്‍വ്വം ഭക്ഷണം ഉണ്ടാക്കി വിളമ്പി. ഉടന്‍ ആള് വീണ്ടും മോശമായി. അപ്പൊ തന്നെ മരിക്കുകയും ചെയ്തു .ഭര്‍ത്താവിന്റെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്ന നാനി ഉടന്‍ അത് കിട്ടാനായി അപേക്ഷയും കൊടുത്തു.

ഇതിന്റെ ഇടയില്‍ ഡോക്ടര്‍ക്ക് ആണ് സംശയം തോന്നിയത്. പോസ്റ്റ് മോര്‍ട്ടം വേണം എന്ന് ശഠിച്ച ഡോക്ടര്‍ കണ്ടെത്തിയത് ,ആര്‍സെനിക് എന്ന കൊടിയ വിഷം. അങ്ങനെ ആണ് നാനി കോടതിയില്‍ എത്തുന്നത് .

ഒന്നും രണ്ടുമല്ല,ഏറ്റവും ചുരുക്കം പതിനൊന്നു പേരെ ആണ് നാനി കാലപുരിക്കയച്ചത്. കോടതിയില്‍ താന്‍ ചെയ്ത ഓരോ കൊലയെയും പറ്റി പറയുമ്പോള്‍, മനസാക്ഷിയുടെ കുത്തിന്റെ ചെറു അസ്വസ്ഥത പോലും അവര്‍ കാണിച്ചില്ല . പലപ്പോഴും കുണുങ്ങി ചിരിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ, അമേരിക്കയില്‍, അവര്‍ 'കുണുങ്ങി ചിരിക്കുന്ന അമ്മച്ചി (giggling nanny) എന്ന പേരില്‍ പ്രസിദ്ധ ആയി.

ഒക്‌ലഹോമയില്‍ 1905 ല്‍ ആണ് നാനി ജനിച്ചത്. ആദ്യഭര്‍ത്താവുമായി ചെറിയ വഴക്കൊക്കെ ആയിരുന്നു. നാല് മക്കള്‍ ഉണ്ടായിരുന്നു . പെട്ടന്ന് , നടുക്കുള്ള രണ്ടു മക്കളും മരിച്ചു. എന്തോ പന്തികേട് തോന്നിയ ഭര്‍ത്താവ് മൂത്ത മകളുമായി ഓടിപ്പോയി. കുറച്ചു കഴിഞ്ഞു, കൂടെത്താമസിച്ചിരുന്ന അമ്മായി അമ്മ ദേ മരിച്ചു കിടക്കുന്നു. പിന്നെ നാല് പേരെ കൂടെ കല്യാണം കഴിച്ചു. കെട്ടും, കൂടെക്കഴിയും, മടുക്കുമ്പോ കൊല്ലും. അങ്ങനെ ജോളിയായി പോയി .

ഇതിനിടക്ക്, മൂത്ത മോള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ടായി. നോക്കാനായി കൂടെ നിന്നു അമ്മച്ചി. രണ്ടാമത്തേത് ഉണ്ടായ ഉടന്‍, മകള്‍ പാതി മയക്കത്തില്‍ നോക്കുമ്പോള്‍, അമ്മച്ചി ഉണ്ടായ കുഞ്ഞിന്റെ തലയില്‍ ഒരു പിന്‍ കുത്തി കേറ്റുന്നു ! ഇത് ഒരു സ്വപ്നം ആണെന്നാണ് പാവം വിചാരിച്ചത്. കുഞ്ഞ് മരിച്ചു .

പെരുമാറ്റം കൊണ്ട് ഒരു സംശയവും തോന്നാത്ത, സ്‌നേഹ സമ്പന്നയായ അമ്മച്ചിയെ പിന്നീടും അവര്‍ വിശ്വസിച്ചു. ഫലമോ - മറ്റേ കൊച്ചിനെയും അവര്‍ വിഷം കൊടുത്തു കൊന്നു !

ഓരോ കൊലക്ക് മുന്‍പും ഇന്‍ഷുറന്‍സ് എടുക്കും നാന്നി ഡോസ്. മരിച്ചു കഴിഞ്ഞാല്‍ തുക തനിക്കു കിട്ടുന്ന രീതിയാല്‍ ആണ് എടുക്കുക .

പിന്നെ സ്വന്തം സഹോദരിക്ക് അസുഖമായി . ശുശ്രൂഷിക്കാന്‍ അമ്മച്ചി കൂടെ നിന്നു. അധികം ശുശ്രൂഷ വേണ്ടി വന്നില്ല . ആള്‍ പോയി. എന്താ സംശയം? കൊന്നത് തന്നെ . പിന്നെ സ്വന്തം അമ്മ, അവരെയും പൊന്നു പോലെ നോക്കി. പിന്നെ അവരെയും കൊന്നു.

അങ്ങനെ 1920നും , 1954നും ഇടയ്ക്ക് , ഏറ്റവും ചുരുക്കം പതിനൊന്നു പേര്‍. ജീവപര്യന്തം ശിക്ഷ നേടി പത്തോളം കൊല്ലം കൂടി ജീവിച്ചതിനു ശേഷം ആള്‍ മരിച്ചു. യാതൊരു കുറ്റബോധവും ഒരിക്കലും കാണിച്ചിട്ടില്ല .

ക്ലക്ലി എന്ന ഒരു അമേരിക്കന്‍ സൈക്കാട്രിസ്റ്റ് ആണ് സൈക്കോപാതി എന്ന ഒരു സ്വഭാവ വിശേഷം നിര്‍വചിച്ചത്. നല്ല ബുദ്ധിയും ബോധവും ഉണ്ടായിരിക്കുക, സമൂഹത്തില്‍ എല്ലാവരോടും ഹൃദ്യമായി ഇടപെടുക. അതെ സമയം , സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി, എന്ത് ക്രൂരതയും യാതൊരു മനഃസാക്ഷിയുമില്ലാതെ ചെയ്യുക, യാതൊരു കുറ്റ ബോധവും ഇല്ലാതിരിക്കുക , എന്നിവയാണ് ഈ സ്വഭാവ വിശേഷത്തിന്റെ പ്രത്യേകതകള്‍.

അദ്ദേഹം ഒരു പുസ്തകവും ഇതിനെ പറ്റി എഴുതി- 'സുബോധം എന്ന മുഖം മൂടി ' എന്നാണാ പുസ്തകത്തിന്റെ പേര് .എന്നാല്‍ ഇപ്പോള്‍ ഉള്ള ഡിസം ഫൈവ് (DSM -5)ല്‍ സോഷ്യോ പതിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന ഒരു അസുഖം ആയാണ് ഇതുള്ളത്.

എന്നാല്‍ പല മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായത്തില്‍, സൈക്കോപാതി എന്ന ഒരു സ്വഭാവ വിശേഷം ആണിത്. മിക്ക ആളുകളിലും ഏറിയും കുറഞ്ഞും ഇതുണ്ടാവാമത്രെ. മിക്കവരിലും വളരെ കുറഞ്ഞിരിക്കും. എന്നാല്‍ വളരെ കൂടുതല്‍ ഉള്ളവരെ, സൈക്കൊപ്പാതുകള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട് (ഇതിനെ പറ്റി വിമര്‍ശനങ്ങള്‍ ഉണ്ട് )

പക്ഷെ സൈക്കോപാതി എന്ന ഒരു മനഃശാസ്ത്ര വിശേഷണം (PSYCHOLOGIC CONTRUCT) യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതില്‍ മിക്കവര്‍ക്കും സംശയം ഇല്ല.

റോബര്‍ട്ട് ഹാരെ എന്ന ഒരു മനഃശാസ്ത്രജ്ഞന്‍ ഇതിനെ പറ്റി കൂടുതല്‍ പഠിക്കുകയും സൈക്കോപാതി ചെക്ക് ലിസ്റ്റ് എന്ന ഒരു അളവ് ഉപയോഗിച്ച് ഓരോരുത്തരിലും ഈ സ്വഭാവ വിശേഷത്തെ അളക്കാം എന്ന് കാണിക്കുകയും ചെയ്തു.

പ്രശ്‌നം ഉണ്ടാവുന്ന തരത്തില്‍ ഈ സംഭവം ഉള്ളവരെ സൈക്കോപാത്തുകള്‍ എന്ന് വിളിക്കുകയാണെങ്കില്‍ പൊതു ജനസംഖ്യയില്‍ ഒന്ന് രണ്ടു ശതമാനത്തോളം സൈക്കോപാത്തുകള്‍ ആണ്. എന്നാല്‍ ജയിലുകളിലും മറ്റും, ഇത് 15-25 ശതമാനത്തോളം വരുമെന്ന് പഠനങ്ങള്‍ ഉണ്ട് .

എങ്ങനെ ആണ് സൈക്കോപാതി വളരെ കൂടിയവര്‍ ഉണ്ടാവുന്നത്?

നമുക്ക് ഒരു വിചാരമുണ്ട്. ക്രിമിനലുകള്‍ എല്ലാവരും ഉള്ളില്‍ നല്ലവരാണ്. സാഹചര്യങ്ങളാണ് അവരെ അങ്ങനെ ആക്കുന്നത് എന്നൊക്കെ. നമ്മുടെ ലിബറല്‍ പൊതു സമൂഹത്തിനു അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. ഭൂരിപക്ഷം പേരും അങ്ങനെയാണ് താനും. എന്നാല്‍ നമ്മുടെ മനഃസാക്ഷിക്കനുസരിച്ചുള്ള ചിന്തകള്‍ക്കും നീതി ന്യായ വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ് ചില സ്വഭാവ വിശേഷങ്ങള്‍ ഏറെ കുറെ  ജനിതകപരമാണെന്നുള്ളത്. അനുഭവങ്ങള്‍, സാഹചര്യങ്ങള്‍, എന്നിവ വളരെ പ്രധാനമാണെങ്കിലും വലിയ ഒരു പങ്ക് തലച്ചോറിന്റെ ജന്മനാ ഉള്ള ഘടനയാല്‍ ഉണ്ടാവുന്നതാണത്രേ. ഇരട്ടകളെ വച്ചുള്ളതും അല്ലാത്തതുമായ പാരമ്പര്യ പഠനങ്ങള്‍, ബ്രെയിന്‍ സ്‌കാനുകള്‍ മുതലായ ഒത്തിരി തെളിവുകള്‍ ഇതിലേക്ക് വെളിച്ചം വീശുന്നു. 

ജന്മനായുള്ള വാസനക്ക് വളരെ വലിയ ഒരു പങ്കുള്ളതായിട്ടാണ് സൈക്കോപാതിയെ ആധുനിക സൈക്കോളജി കാണുന്നത്. ഇതിനാല്‍ തന്നെ ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല എന്ന് തന്നെ പറയാം. സമൂഹത്തിനാണ് ശരിക്കും ഇവരില്‍ നിന്ന് സംരക്ഷണം വേണ്ടത് .

അപ്പോള്‍, ശിക്ഷ എങ്ങനെ ആയിരിക്കണം? എന്താണ് ശിക്ഷയുടെ ഉദ്ദേശം? സമൂഹത്തിന് എങ്ങനെ സുരക്ഷ ഉറപ്പാക്കാം ? ഇതൊക്കെ നമ്മള്‍ ചേര്‍ന്ന സമൂഹവും, നീതി വ്യവസ്ഥയും, ശാസ്ത്ര -തത്വ ശാസ്ത്ര ചിന്തകരും നേരിടുന്ന ഒരു പ്രശ്‌നമാണ്. 

Content Highlights: Nannie Doss, Psychopath characteristics ,Koodathai murders, Serial Killer, giggling nanny 

PRINT
EMAIL
COMMENT

 

Related Articles

ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സൈബര്‍ ലോകം
Crime Beat |
 
  • Tags :
    • Psychopath
    • Psychopathy
More from this section
Dr. V Santha
ഓര്‍മ്മയില്‍നിന്ന് മായാത്ത ഒരു കോടി രൂപ; ഡോ. ശാന്തയും ജയലളിതയും
health
ഷുഗര്‍ ലെവല്‍ 74ല്‍ നിന്ന് 574 ലേക്ക്, ഒപ്പം ന്യുമോണിയയും: കോവിഡ് അനുഭവങ്ങളുമായി എം.ബി. രാജേഷ്
Coronavirus around blood cells - stock photo
കോവിഡ്- ഒഴിവാക്കേണ്ട മൂന്നു 'സി' കള്‍
Genetic test - stock photo investigation and research dna, virus, bacteria
കോവിഡ് പോരാട്ടത്തിന് ഇനി ഫെലുഡ രോഗനിര്‍ണയ കിറ്റ്
The mask in the doctor's hand - stock photo
കോവിഡ് 19 വായുവിലൂടെയും പടരാം എന്നത് ശരിയോ?
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.