കാന്‍സറിനെ തോല്‍പിച്ച രാജകുമാരിയും അവളുടെ രാജകുമാരനും; ഹൃദയം തൊടുന്ന കുറിപ്പ്


കാന്‍സര്‍ വന്നുവെന്നറിഞ്ഞാല്‍ ജീവിതം തന്നെ അവസാനിച്ചുവെന്നു കരുതുന്നതിനു പകരം അതിനെ സധൈര്യം നേരിട്ട നീതു വേദ്കിരണിന്റെ കഥയാണ് നന്ദു പങ്കുവെക്കുന്നത്.

നീതുവും വേദ്കിരണും

കാന്‍സറിനെ മരുന്നുകൊണ്ടു മാത്രമല്ല ആത്മവിശ്വാസം കൊണ്ടും നേരിടണമെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുന്ന നന്ദു മഹാദേവ സമൂഹമാധ്യമത്തിന് പ്രിയപ്പെട്ടയാളാണ്. കാന്‍സര്‍ ബാധിച്ച് ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നപ്പോഴും ധൈര്യം അണുവിട ചോര്‍ത്താതെ ഇപ്പോഴും കാന്‍സറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ് നന്ദു. സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം കാന്‍സറിനോട് മല്ലിട്ടുകൊണ്ടിരിക്കുന്നവരുടേയും അതിജീവിച്ചവരുടേയും ജീവിതകഥകളും നന്ദു പങ്കുവെക്കാറുണ്ട്. പ്രചോദനാത്മകമായ അത്തരം കഥകളുടെ കൂട്ടത്തിലേക്കിത് പുതിയൊരു വിവാഹ വാര്‍ഷിക കുറിപ്പുമായി എത്തിയിരിക്കുകയാണ് നന്ദു.

കാന്‍സര്‍ വന്നുവെന്നറിഞ്ഞാല്‍ ജീവിതം തന്നെ അവസാനിച്ചുവെന്നു കരുതുന്നതിനു പകരം അതിനെ സധൈര്യം നേരിട്ട നീതു വേദ്കിരണിന്റെ കഥയാണ് നന്ദു പങ്കുവെക്കുന്നത്. കാന്‍സറിനെ തോല്‍പ്പിച്ച രാജകുമാരി ആയാണ് നന്ദു നീതുവിനെ വിശേഷിപ്പിക്കുന്നത്. ചെറുപ്പത്തില്‍ പിടികൂടിയ കാന്‍സറിനെ കീമോയിലൂടെയും റേഡിയേഷനിലൂടെയും തോല്‍പിച്ച് അഭിമാനത്തോടെ കാന്‍സറിനെ അതിജീവിച്ചവളാണെന്ന് തുറന്നു പറഞ്ഞ് വിവാഹിതയായവളാണ് നന്ദു. സഹതാപത്താല്‍ തന്നെ ആരും സ്‌നേഹിക്കരുതെന്ന് നിര്‍ബന്ധം പിടിച്ച നീതുവിനെ ആത്മാര്‍ഥമായി സ്‌നേഹിക്കാനെത്തിയയാളാണ് വേദ്കിരണ്‍. ഇരുവരുടേയും വിവാഹ വാര്‍ഷിക ദിനത്തിന് ആശംസകളായാണ് നന്ദു ഇക്കാര്യങ്ങള്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക്‌​ കുറിപ്പിലേക്ക്..

ഈ വിവാഹ വാര്‍ഷികം ഒക്കെയാണ് നമ്മള്‍ ആഘോഷിക്കേണ്ടത് !!

ഇതൊരപൂര്‍വ്വ കഥയാണ്..!

ക്യാന്‍സറിനെ തോല്‍പ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ !!

ഇത് നീതു വേദ്കിരണ്‍..!!
അതിജീവനം കുടുംബത്തിലെ രാജകുമാരി..!!
യൗവ്വനകാലത് പിടികൂടിയ ക്യാന്‍സറിനെ കീമോ കൊണ്ടും റേഡിയേഷന്‍ കൊണ്ടും പൊരുതി തോല്പിച്ചവള്‍ !!

എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോള്‍ ആണ് കല്യാണം കഴിക്കാന്‍ മാട്രിമോണിയല്‍ കോളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താന്‍ ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് !!
കള്ളം പറഞ്ഞു ഒന്നും നേടരുത് എന്ന് ചിന്തിച്ചു കൊണ്ടുതന്നെയായിരുന്നു അത്..!!

അവളെ പോലും അത്ഭുതപ്പെടുത്തി ഒരു പാട് ആലോചനകള്‍ വന്നു...!
അപ്പോഴും അവള്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാള്‍ ആയിരിക്കരുത് തന്റെ കൂടെ എന്ന്..!!

അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്..
സംസാരിച്ചപ്പോള്‍ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാന്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്‍ഷം...

ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം..!!

സന്തോഷത്തോടെ സ്‌നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോള്‍ സത്യത്തില്‍ ക്യാന്‍സര്‍ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം..

ഒരായിരം പേര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി !! എല്ലാത്തിനെയും തോല്‍പിച്ചു ഇവളെ ചേര്‍ത്ത് പിടിക്കാന്‍ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്..

മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേര്‍ത്ത് പിടിക്കലുകള്‍....
കൂട്ടിനു ഞാനുണ്ട് അല്ലേല്‍ ഞങ്ങളുണ്ട് എന്ന വാക്കുകള്‍.... !!
ഒരുപാട് കാലം സന്തോഷത്തോടെ സ്‌നേഹത്തോടെ ജീവിതം ഇങ്ങനെ ചേര്‍ത്ത് പിടിച്ചു മുന്നോട്ടു പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.. !!

രണ്ടാള്‍ക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകള്‍..

പ്രിയമുള്ളവരുടെ ആശംസകളും പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകണം ??

Content Highlights: nandu mahadeva facebook post on cancer survivor neethu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented