'സ്റ്റിറോയ്ഡ്' എപ്പോളും ദോഷമല്ല, 'ആന്റിബയോട്ടിക്' സർവരോഗ സംഹാരിയുമല്ല!


ഡോ. മനു മുരളീധരൻ

Representative Image| Photo: AFP

കോവിഡിന് മുൻപുള്ള ഒരു അനുഭവം പറഞ്ഞ് തുടങ്ങാം.
ഉച്ചകഴിഞ്ഞ് ഡ്യൂട്ടി.
രാവിലെ ഒപിയിൽ കാണിച്ച 13കാരൻ. ആസ്ത്മ ഇടയ്ക്ക് വരുന്ന ആളാണ്. ഇപ്പോൾ അസുഖം നന്നേ കലശലായി സ്‌കൂളിൽ നിന്ന് അമ്മ കൊണ്ടുവന്നിരിക്കുന്നു. സാധാരണ അച്ഛനാണ് കുട്ടിയെ കൊണ്ടുവരാറ്.
ശ്വാസതടസ്സം മൂലം സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഉടൻ തന്നെ മരുന്ന് ഉപയോഗിച്ചുള്ള ആവി (nebulization) നൽകാൻ സിസ്റ്ററോട് പറഞ്ഞു. 'ഒരു ഇൻജക്ഷൻ കൂടെ എടുക്കണം' എന്നു പറഞ്ഞു ഞാൻ 'Inj' എഴുതിയതും, അമ്മ: 'ഏത് ഇൻജക്ഷനാണ് ഡോക്ടർ?'
'H*******sone'
'അയ്യോ സ്റ്റിറോയ്‌ഡോ.. വേണ്ട സർ!'
ഞെട്ടി. ഞാൻ.
'അതെന്താ?'
'സ്റ്റിറോയ്ഡ് വേണ്ട സർ..'
'ഈ അസുഖം എന്താണെന്ന് അറിയാമോ അമ്മേ?'
'ശ്വാസം മുട്ടൽ അല്ലെ?'
'ഇതിൽ സ്റ്റിറോയ്ഡ് എന്തിനാണെന്ന് അറിയാമോ?'
'എങ്കിലും വേണ്ട സർ..'
വഴിമുട്ടി.
എന്നാൽ ശരി. 20 മിനിറ്റ് ഇടവിട്ട് രണ്ടുപ്രാവശ്യം ആവി വലിക്കാൻ നിർദ്ദേശിച്ചു.
Nebulization റൂമിലേക്ക് പോകുന്നവഴി, അമ്മ തിരിഞ്ഞ്, ഒരു ചോദ്യം:
'അപ്പൊ ഡോക്ടർ, കഫക്കെട്ടിന് ആന്റിബയോട്ടിക് വേണ്ടേ..!!?'
നെല്ലിപ്പലക എന്നൊന്ന് ശരിക്കും ഉണ്ട്.. സംയമനം പാലിക്കാൻ സാധിച്ചില്ല.
സാമാന്യം നല്ല ഭാഷയിൽ തന്നെ, അണുബാധയുടെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കുഞ്ഞിന് ആന്റിബയോട്ടിക് മരുന്നുകൾ തൽക്കാലം ആവശ്യമില്ല എന്ന് പറഞ്ഞു.
(രണ്ടുപ്രാവശ്യം nebulization കഴിഞ്ഞ കുട്ടിയ്ക്ക് ചെറിയ ആശ്വാസമായി. കഴിക്കാനുള്ള ഗുളികകൾ വാങ്ങി പോകുന്ന നേരം, രാത്രി ഇനിയും അസുഖം വഷളാവുകയാണെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ കൊണ്ടുപോകാൻ പറഞ്ഞത് അമ്മ സ്വീകരിച്ചോ ആവോ!)

ഇനി കാര്യത്തിലേക്ക്..

Also Read

അകാരണമായ വ്യാകുലത, ദേഹമാസകലമുള്ള വേദന; ...

പ്രമേഹം; ചികിത്സയെ വിശ്വസിക്കാത്തവർ അപകടത്തിലായേക്കാം, ...

വിഷാദമോ സമ്മർദമോ അനുഭവപ്പെടുമ്പോൾ ഭക്ഷണത്തിൽ ...

ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ രോ​ഗമാവും, ...

'ശോഭ ചിരിക്കുന്നില്ലേ', 'കുട്ടിമാമാ ഞാൻ ...  • ചില പദാർത്ഥങ്ങളോടും മറ്റും ശ്വാസനാളികൾ സാധാരണയിൽ കവിഞ്ഞ രീതിയിൽ പ്രതികരിക്കുന്ന ഒരു രോഗാവസ്ഥയാണ് ആസ്ത്മ.
  • ഗുരുതരമായ, അത്യാഹിത ഘട്ടങ്ങളിൽ, മേൽപ്പറഞ്ഞ പ്രതികരണത്തെ ലഘൂകരിക്കുവാൻ ഉപയോഗിക്കുന്ന മരുന്നുകളിൽ പ്രധാനമാണ് സ്റ്റിറോയ്ഡ് വിഭാഗത്തിലുള്ള മരുന്നുകൾ. ചില ഘട്ടങ്ങളിൽ, ഒരാളുടെ ജീവൻ രക്ഷിക്കുന്നത് സ്റ്റിറോയ്ഡുകൾ ആവാം. 'മുറിവൈദ്യൻ ആളെക്കൊല്ലും' എന്നപോലെ, അപൂർണങ്ങളായ വൈദ്യശാസ്ത്ര വിവരങ്ങൾ ഉൾക്കൊണ്ട്, അന്ധമായ സ്റ്റിറോയ്ഡ് വിരോധം കൊണ്ടുനടന്നാൽ ഇതുപോലെ ശരിയായ ചികിത്സ നിഷേധിക്കപ്പെടാൻ ഇടയുണ്ട്. മൈനർ ആയ കുട്ടിയുടെ അമ്മ നിക്ഷേധിക്കുന്ന മരുന്ന് കൊടുക്കാൻ ചികിത്സകന് പരിമിതിയുമുണ്ട്.
  • രണ്ടാമത്, അമ്മയുടെ 'ആന്റിബയോട്ടിക് സ്നേഹം'. ആസ്ത്മ പോലുള്ള അസുഖങ്ങളിൽ, ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് നൽകുന്ന 'ആന്റിബയോട്ടിക്' മരുന്നുകൾ സാധാരണ നൽകേണ്ടതില്ല. മനസ്സിലാക്കുക: എല്ലാ ചുമയും, എല്ലാ 'കഫക്കെട്ടും', അണുബാധ മൂലമാവില്ല. അണുബാധയുടെ ലക്ഷണങ്ങൾ ഇല്ലാത്ത, അതിന് സാധ്യതയില്ലാത്ത ഒരു അവസ്ഥയിൽ ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ദോഷങ്ങൾ ഉണ്ട് താനും.
പറഞ്ഞത് ഇത്രയേയുള്ളൂ:
'സ്റ്റിറോയ്ഡ്' എപ്പോളും ദോഷമല്ല,
'ആന്റിബയോട്ടിക്' സർവരോഗ സംഹാരിയുമല്ല!

കോട്ടയം ജനറൽ ആശുപത്രിയിൽ പീഡിയാട്രീഷ്യനാണ് ലേഖകൻ

കടപ്പാട്: കെ.ജി.എം.ഒ.എ, അമൃതകിരണം

Content Highlights: misconceptions about steroids, antibiotics uses resistance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented