ഓര്‍മ്മയില്‍നിന്ന് മായാത്ത ഒരു കോടി രൂപ; ഡോ. ശാന്തയും ജയലളിതയും


മിനി കൃഷ്ണന്‍

പെട്ടെന്ന് മുഖ്യമന്ത്രി ജയലളിത എന്റെ കൈയ്യില്‍ പിടിച്ചു '' ഡോക്ടര്‍ , താങ്കള്‍ക്ക് എന്താണ് വേണ്ടതെന്ന് എന്നോട് പറയൂ.

ഡോ. വി. ശാന്ത | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി

Mini Krishnan
മിനി കൃഷ്ണന്‍

ത്തു വര്‍ഷം മുമ്പാണ്. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ ഡോ. വി. ശാന്തയുടെ ഫോണ്‍കോള്‍. അവര്‍ തയ്യാറാക്കുന്ന ഒരു പുസ്തകവുമായി ബന്ധപ്പെട്ടു ചില ഉപദേശങ്ങള്‍ വേണം. ദ് ഹിന്ദു പത്രത്തിന്റെ മുന്‍ പത്രാധിപര്‍ എന്‍. റാം ആണ് മുഖവുര എഴുതുന്നത്. പുസ്തകത്തിന് ആവശ്യമായ ലേഖനങ്ങള്‍ മൊത്തത്തിലൊന്ന് അടുക്കിപ്പെറുക്കി ശരിയാക്കിക്കൊടുക്കാമോ? ലോകം ആദരിക്കുന്ന ആ വലിയ ഡോക്ടറെ കാണാന്‍ ചെന്നു. വളരെ മൃദുവാര്‍ന്ന സ്വരത്തിലായിരുന്നു ഡോ. ശാന്തയുടെ സംസാരം. ഞാന്‍ ചെവി ചേര്‍ത്തുപിടിച്ചു.

''എപ്പോഴാണ് സംഗതി വേണ്ടത്?''
''അടുത്ത ആഴ്ച?''
ഡോ. ശാന്തയെ ആര്‍ക്കാണു നിരസിക്കാനാവുക?

എഴുതിയും തിരുത്തിയെഴുതിയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഡോ. ശാന്ത ആഗ്രഹിച്ച ആ കോഫി ടേബിള്‍ പുസ്തകം പുറത്തിറങ്ങി. മിടുക്കിയായ സുഹൃത്ത് മാലിനി ശേഷാദ്രിയെയാണ് ഞാന്‍ അതിനായി രംഗത്തിറക്കിയത്. ഡോ. ശാന്തയുമായി മാലിനിയും വളരെ വേഗത്തിലടുത്തു.

ഒരു ഉദ്ധരണിയോ കവിതാശകലമോ ചോദിച്ച് ഇടയ്ക്ക് ഡോ. ശാന്തയുടെ വിളി വരും. ചിലപ്പോള്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവരുടെ ആ ഒറ്റ മുറിയില്‍ (ഡോ. ശാന്തയുടെ താമസവും വായനാ ഇടവുമെല്ലാം ഈ ഒരു മുറിയായിരുന്നു) ഞങ്ങള്‍ തമ്മില്‍ കാണും. അവര്‍ അവരുടെ പല പുസ്തകങ്ങളും എനിക്കു കൈമാറുകയും ജീവിതത്തെക്കുറിച്ച് പൊതുവായി സംസാരിക്കുകയും ചെയ്തു. രോഗികളെക്കുറിച്ച് അവര്‍ സദാ ആശങ്കാകുലയായിരുന്നു, ഫണ്ടിന്റെ അപര്യാപ്തത അവരെ എപ്പോഴും അലട്ടി.

ഒരു ദിവസം ഡോ. ശാന്ത വളരെയധികം ആഹ്ലാദവതിയായിരുന്നു. മുഖ്യമന്ത്രി ജയലളിതയെ കണ്ടതിനെക്കുറിച്ചാണ് അവര്‍ പറഞ്ഞത്.

''ആശുപത്രി നടത്തിക്കൊണ്ടുപോവാന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കത്ത് കിട്ടിയ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളി വന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് കാണണമെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അവരുടെ മുന്നിലിരുന്നപ്പോള്‍ വല്ലാത്തൊരു സംഭ്രമം എന്നെ പൊതിഞ്ഞു, വാക്കുകള്‍ മുറിയുകയും ഇടറുകയും ചെയ്തു. എന്തുകൊണ്ടാണ് ഞാന്‍ അങ്ങിനെ വേവലാതി പൂണ്ടതെന്ന് എനിക്കറിയില്ല.

പെട്ടെന്ന് മുഖ്യമന്ത്രി എന്റെ കൈയ്യില്‍ പിടിച്ചു ''ഡോക്ടര്‍, താങ്കള്‍ക്ക് എന്താണ് വേണ്ടതെന്ന് എന്നോട് പറയൂ.''
''എനിക്ക് ഒരു കോടി രൂപ വേണം.''
''ഇന്ന് വൈകുന്നേരത്തിനുള്ളില്‍ അത് നിങ്ങള്‍ക്ക് കിട്ടിയിരിക്കും.''
പറഞ്ഞതുപോലെ തന്നെ അതു സംഭവിക്കുകയും ചെയ്തു.

(ചെന്നൈ ആസ്ഥാനമായുള്ള ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ട്രാന്‍സ്ലേഷന്‍സ് വിഭാഗം എഡിറ്ററാണ് മിനി കൃഷ്ണന്‍)

Content Highlights: Memoir about Cancer Specialist Dr. V. Santha by Mini Krishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented