ശ്രീനന്ദയുടെ കാര്യത്തിൽ ഉടനടി നടപടിയെടുത്ത ആരോഗ്യമന്ത്രിക്ക് വലിയൊരു സല്യൂട്ട്- എം.ജയചന്ദ്രൻ  


വീണാ ജോർജ്, എം.ജയചന്ദ്രൻ

ടൈപ്പ് 1 ഡയബറ്റിക് പേഷ്യന്റായ എട്ടുവയസ്സുകാരിയെക്കുറിച്ച് സം​ഗീതസംവിധായകൻ എം.ജയചന്ദ്രൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
4 വയസ്സ് മുതൽ Type 1 ഡയബറ്റിക് പേഷ്യന്റായ ശ്രീനന്ദ എന്ന പെൺകുട്ടിയുടെ ദുരിതങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ചികിത്സാചെലവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും അത് ആരോ​ഗ്യമന്ത്രിയെ അറിയിച്ചെന്നും കുറിപ്പിലുണ്ടായിരുന്നു. ശ്രീനന്ദയുടെ കാര്യം ​ഗൗരവത്തിലെടുത്ത മന്ത്രിയും ആരോ​ഗ്യവകുപ്പും ഉടനടി വിഷയത്തിൽ നടപടിയെടുത്തതിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

തന്റെ സുഹൃത്തായ സുരേഷിന്റെ മകൾ ശ്രീനന്ദയെക്കുറിച്ചാണ് ജയചന്ദ്രൻ പങ്കുവെച്ചത്. ഷുഗർ ലെവൽ ചിലപ്പോൾ 620 ന് മുകളിലേക്കും ചിലപ്പോൾ താഴ്ന്ന് 27 ലേക്കും പോകുന്ന അവസ്ഥകളിലൂടെയാണ് ശ്രീനന്ദ കടന്നുപോയിരുന്നത്. ക്ലാസ്സിലിരിക്കുന്നതിനിടെ ഇങ്ങനെ സംഭവിച്ച് മുഖംകോടി കുട്ടി നിലത്തു വീഴാറുണ്ടെന്നും ഉടൻ അമ്മയോ അച്ഛനോ ​ഗ്ലൂക്കോസ് പൊടിയുമായി ഓടാറുണ്ടെന്നും അദ്ദേഹം പറയുന്നു. വാടക വീട്ടിൽ കഴിയുന്ന സുരേഷിന് മകളുടെ ചികിത്സാചെലവ് താങ്ങാവുന്നതിന് അപ്പുറമാവുന്നുണ്ടെന്നും ലക്ഷങ്ങൾ വിലയുള്ള ഇൻസുലിൻ പമ്പ് പോലുള്ളവ വെക്കലും മറ്റും ചിന്തിക്കാവുന്നതിന് അപ്പുറമാണെന്നും കുറിപ്പിലുണ്ട്. വിവരം ആരോ​ഗ്യമന്ത്രിയെ അറിയിച്ചപ്പോൾ തന്നെ ശ്രീനന്ദയുടെ കാര്യത്തിൽ ആരോ​ഗ്യവകുപ്പ് അനുകൂല നടപടികൾ കൈക്കൊണ്ടുവെന്നും അദ്ദേഹം പറയുന്നു.

ശ്രീനന്ദക്ക് വേണ്ട ഇൻസുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കുമെന്നതാണ് ഉറപ്പുകളിലൊന്ന്. അത് തൃശ്ശൂരിൽ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും. കൂടാതെ മരുന്ന് എപ്പോൾ തീർന്നാലും / എന്ത് സഹായത്തിനും RBSK വളണ്ടിയേഴ്സിനെ വിളിക്കാമെന്നും ഒരു നഴ്സ് ലൊക്കാലിറ്റിയിൽ തന്നെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്കൂളിൽ ടീച്ചേഴ്സിന് ഈ രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷൻ നിരീക്ഷിക്കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധരുമായി ചർച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇൻസുലിൻ പമ്പാണങ്കിൽ അത് ) അത് കുട്ടിക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുറിപ്പിലേക്ക്..

സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ.
പാലക്കാട് താരേക്കാട് മോയിൻസ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്,
എട്ടു വയസ്സ്കാരിയായ ശ്രീനന്ദ.
4 വയസ്സ് മുതൽ Type 1 ഡയബറ്റിക് patient ആണ് ഈ കുഞ്ഞു മകൾ.( പ്രമേഹരോഗികൾക്ക് / ഈ രോഗത്തെ കുറിച്ച് മനസിലാക്കിയവർക്ക് അറിയാം ഇതിന്റെ വിഷമാവസ്ഥ ).
ശ്രീനന്ദയുടെ ഷുഗർ ലെവൽ ചിലപ്പോൾ 620 നൊക്കെ മുകളിലേക്ക് പോകും. ചിലപ്പോൾ താഴ്ന്ന് 27 ലേക്കും ( Hypo) എത്തും.
ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്റ്റേജിലെത്തിയാൽ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടൻ ടീച്ചർമാർ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും .പിന്നെ മണിക്കൂർ നേരം കുട്ടി തളർന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോൾ ഷുഗർ ലെവൽ കൂടാൻ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതുകൊണ്ട് മാതാപിതാക്കൾ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച്. വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയിൽ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാൽ അടുത്ത് തന്നെയുള്ള ഒരു വീട്ടിൽ private vehicle ഡ്രൈവറായി നിൽക്കുകയാണ് സുരേഷ് . കുഞ്ഞിന്റെ അമ്മയാണങ്കിൽ സദാ നേരം അവളെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.
ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇൻസുലിൻ കൊടുക്കണം (ഹ്യുമലോഗും ലാന്റ്സ് ഉം ) , നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലർച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗർ ചെക്ക് ചെയ്യണം . ചികിത്സാചെലവ് തന്നെ ഭീമമായ ഒരു തുക വരും. സർക്കാരിന്റെ മധുരമിഠായി പദ്ധതിയിൽ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോൾ ഇൻസുലിൻ ലഭിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല.
ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധർ നിർദ്ദേശിച്ചത് ഇൻസുലിൻ പമ്പ് ഘടിപ്പിക്കലാണത്രെ .
അതിന് 7 ലക്ഷം രൂപവരും ;
മാത്രമല്ല അതിന്റെ maintenance
cost പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ .
സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് .
എനിക്ക് ആകാവുന്ന വിധത്തിലൊക്കെ സുരേഷിന് സഹായങ്ങൾ ചെയ്യാറുണ്ട്. സുഹൃത്തുക്കളോട് പറയാറുമുണ്ട്. സുരേഷിനെക്കുറിച്ച് പ്രിയപ്പെട്ട ഹരിയോട് ( ബി.കെ ഹരിനാരായണൻ ) പറഞ്ഞിരുന്നു.
ഹരി അത് ആരോഗ്യമന്ത്രി വീണാജോർജിനെ അറിയിച്ചു.
മന്ത്രി സുരേഷിന്റെ കുടുംബത്തെ
വിളിച്ച് താഴെ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് കൊടുത്തിട്ടുണ്ട്.
* ശ്രീനന്ദക്ക് വേണ്ട ഇൻസുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും .
അത് തൃശ്ശൂരിൽ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും
*മരുന്ന് എപ്പോൾ തീർന്നാലും / എന്ത് സഹായത്തിനും RBSK വളണ്ടിയേഴ്സിനെ വിളിക്കാം.
ഒരു നഴ്സ്, Locality യിൽ തന്നെ ഉണ്ടാകും
* രക്ഷിതാക്കൾ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്കൂളിൽ ടീച്ചേഴ്സിന് ഈ രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തും ( Hypo കണ്ടീഷൻ വരുമ്പോൾ പെട്ടെന്ന് അലർട്ട് ആവാനായി )
* രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷൻ monitor ചെയ്ത് document ചെയ്യും .
അതിനെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധരുമായി ചർച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇൻസുലിൻ പമ്പാണങ്കിൽ അത് ) അത് കുട്ടിക്ക് ലഭ്യമാക്കും
ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു .
ശ്രീനന്ദയെപ്പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് . ഇതുപോലെ അസുഖമുള്ളവർ .അവർക്കെല്ലാം സർക്കാരിന്റെ സഹായം ഉണ്ടാവട്ടെ.
വലിയൊരു salute ആരോഗ്യമന്ത്രി വീണാജോർജ്ജിന് / ഡോക്ടർമാർക്ക് / ആരോഗ്യവകുപ്പിന് / സർക്കാരിന്.

Content Highlights: m jayachandran greet minister veena george, type 1 diabetes in children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented