കാജൽ അഗർവാൾ| Photo: kajalaggarwalofficial Instagram
അഞ്ചാം വയസ്സു മുതൽ തുടങ്ങിയ തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി കാജൽ അഗർവാൾ. ഇൻസ്റ്റഗ്രാം പേജിലാണ് കാജൽ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
''അഞ്ചാം വയസ്സിലാണ് എനിക്ക് ബ്രോങ്കിയൽ ആസ്തമ കണ്ടെത്തിയത്. ഇതെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഓർമവരുന്നത് ഭക്ഷണത്തിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളാണ്. തണുപ്പുകാലത്തും വേനൽക്കാലത്തുമെല്ലാം പൊടിയും പുകയും ഒക്കെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതോടെ എന്റെ രോഗലക്ഷണങ്ങളെല്ലാം വലിയ തോതിൽ കൂടി. ഇവയെ കൈകാര്യം ചെയ്യാൻ ഇൻഹേലറുകൾ ഉപയോഗിക്കുകയാണ് ഞാൻ ചെയ്തത്. ഉടൻ തന്നെ വലിയൊരു മാറ്റം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.
നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഇൻഹേലറുകൾ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഭൂരിഭാഗവും അതിന് തയ്യാറാവുന്നില്ല. സോഷ്യൽ സ്റ്റിഗ്മയാണ് ഇതിന് കാരണം. ഇൻഹേലർ ഉപയോഗിക്കുന്നു എന്നത് മോശം കാര്യമായി കാണേണ്ടതില്ല. ഇക്കാര്യങ്ങൾ നാമെല്ലാം മനസ്സിലാക്കണം. ഇതിനായി ഞാൻ #SayYesTolnhalers എന്ന ക്യാംപെയിന്റെ ഭാഗമാകുന്നു. എന്റെ കൂട്ടുകാർ, ഫോളോവേഴ്സ്, കുടുംബം എല്ലാവരോടും എനിക്കൊപ്പം ചേരാൻ ഞാൻ അഭ്യർഥിക്കുകയാണ്.''- കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദീർഘകാല സുഹൃത്തായിരുന്ന ഗൗതം കിച്ച്ലുവിനെ അടുത്തിടെയാണ് കാജൽ വിവാഹം ചെയ്തത്. ഇപ്പോൾ ഇന്ത്യൻ 2, ഗോസ്റ്റി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights:Kajal Aggarwal health issues from childhood revealed, Health, Bronchial Asthma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..