തിരക്കുള്ള തെരുവിന് നടുവില്‍, ബസ് സ്റ്റാന്റില്‍, ഷോപ്പിങ് മാളില്‍ അങ്ങനെ അങ്ങനെ നാലാളുകള്‍ കൂടുന്ന പൊതുവിടങ്ങളില്‍ ഞാന്‍ എച്ച്‌ഐവി പോസിറ്റീവ് ആണ്, എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ എന്ന ബോര്‍ഡും പിടിച്ച് ഒരാള്‍ നില്‍ക്കുന്നു..! എങ്ങനെയാവും നിങ്ങളുടെ പ്രതികരണം?  അവരെ കെട്ടിപിടിക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ?  കെട്ടിപിടിക്കാന്‍ പോയിട്ട് ഒന്നു പോയി സംസാരിക്കാനെങ്കിലും, സ്‌നേഹത്തോടെ ഒരു നോട്ടമെങ്കിലും??! 

ഈ വീഡിയോ കണ്ടുനോക്കൂ, I am HIV positive, would you hug me?  എന്ന ബോര്‍ഡും പിടിച്ച് ഒരു യുവാവ് തെരുവിന് മധ്യേ നില്‍ക്കുന്നു. അയാളെ കടന്നു പോകുന്നവരും, എതിരെ വരുന്നവരും യുവാവിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെയാണെന്ന് മനസിലാക്കി തരുന്നതാണ് ഇതിന്റെ പ്രമേയം.