ഒമിക്രോണ്‍ വ്യാപനം: പ്രത്യേക ശ്രദ്ധ വേണ്ടവര്‍ ഇക്കാര്യങ്ങള്‍ അറിയണം


ഡോ. ബി. ഇക്ബാല്‍

കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ നമുക്ക് തീര്‍ച്ചയായും ഒമിക്രോണ്‍ വ്യാപനം മൂലം ഉണ്ടാവാനിടയുള്ള പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയും

Representative Image| Photo: Gettyimages

പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വര്‍ധിച്ച് വരികയാണ്. രോഗതീവ്രത കഠിനമല്ലാത്തതിനാല്‍ ഒമിക്രോണ്‍ മൂലമുള്ള കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. ആശുപത്രി അഡ് മിഷന്‍ അപകട സാധ്യതാവിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ക്ക് വേണ്ടിവരില്ല. ഒമിക്രോണ്‍ ബാധിച്ച മറ്റുള്ളവരെ വീട്ടില്‍ തന്നെ പരിചരിക്കാന്‍ കഴിയും. ഗാര്‍ഹിക ചികിത്സയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തക്കുള്ള പരിശീലനപരിപാടി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്.

ഒമിക്രോണ്‍ വ്യാപനകാലത്ത് രണ്ട് വിഭാഗത്തില്‍ പെട്ടവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണ്ടിവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സേവനത്തില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ അത് ആരോഗ്യമേഖലയില്‍ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കും. കോവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം പുന:രാരംഭിച്ച കോവിഡേതര രോഗചികിത്സയും അവതാളത്തിലാവും.ആശുപത്രികളില്‍ രോഗാണുനിയന്ത്രണ ചിട്ടകള്‍ (Infection Control Measures) കര്‍ശനമായി പാലിക്കേണ്ടതാണ്. ജനുവരി പത്താം തീയതി ആരംഭിക്കാന്‍ പോകുന്ന കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കി അതിവേഗം പൂര്‍ത്തിക്കരിക്കകൂടി ചെയ്താല്‍ ആരോഗ്യമേഖലയില്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയും.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രായാധികുമുള്ളവരും, പ്രായം കുറഞ്ഞവരാണെങ്കിലും പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശരോഗം തുടങ്ങിയ രോഗമുള്ള അപകടസാധ്യത വിഭാഗത്തില്‍ (Risk Group) പെട്ടവരുമാണ്. അമിതഭാരമുള്ളവരും ഈ വിഭാഗത്തില്‍ പെടും എന്നും ഓര്‍ക്കുക. ഇവര്‍ സ്വയം നിരീക്ഷണത്തില്‍ (Self Quarantine) കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അതായത് വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്ത് പോവുക, പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരമുള്ള മുറികളില്‍ മാത്രം സന്നിഹിതരാവുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശനമായ ശ്രദ്ധകാട്ടേണ്ടതാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിക്കാന്‍ ഇനിയും വൈകരുത്. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും ശ്രദ്ധിക്കണം.

ഇത്തരം കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ നമുക്ക് തീര്‍ച്ചയായും ഒമിക്രോണ്‍ വ്യാപനം മൂലം ഉണ്ടാവാനിടയുള്ള പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയും.

Content Highlights: How to prevent Omicron infection Dr. B. Ekbal writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented