വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ?; അപകടങ്ങളിലേക്ക് നയിക്കുന്ന 'ഹൈവേ ഹിപ്നോസിസ്'


ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്​നോസിസിന്റെറ ഫലമായി ഉണ്ടാവുക.

Representative Image | Photo: Gettyimages.in

വാഹനമോടിക്കുന്നതിനിടയിൽ ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നതു മൂലം അപകടങ്ങൾ ഉണ്ടാകുന്നത് തുടർക്കഥയാണിപ്പോൾ. മയക്കം തോന്നിയാൽ വാഹനം ഒതുക്കി അൽപനേരം ക്ഷീണം മാറ്റാനോ വെള്ളം കുടിക്കാനോ ഒക്കെ തയ്യാറായാൽ തന്നെ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാം. പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത് ഹൈവേ ഹിപ്നോസിസ് എന്ന പ്രതിഭാസമാണ്. എന്താണ് ഹൈവേ ഹിപ്നോസിസ് എന്നും അത് ശരീരത്തെ ബാധിക്കുന്നത് എങ്ങനെയെന്നും തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.

കേരള പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ് ബുക് പേജിലൂടെ ഹൈവേ ഹിപ്നോസിസ് എന്താണെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും പങ്കുവെച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഹിപ്നോട്ടിക് അവസ്ഥയാണിത്. ഡ്രൈവിങ്ങിനിടയിൽ അറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’. യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. ഉറക്കമില്ലായ്മ (ഇൻസോമ്നിയ), സ്ലീപ് അപ്നിയ, ഹൃദയമിടിപ്പിൽ താളപ്പിഴകൾ, തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഹൈവേ ഹിപ്നോസിസിനു സാധ്യത കൂടുതലാണ്.

ഹൈവേ ഹിപ്നോസിസിനെ പ്രതിരോധിക്കാൻ സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഫേസ്ബുക് പോസ്റ്റിലുണ്ട്.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്..

വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ? എങ്കിൽ 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിഞ്ഞിരിക്കണം
എങ്കിൽ 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിഞ്ഞിരിക്കണംദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. ഡ്രൈവിങ്ങിനിടയിൽ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’ ആണിത്. യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.
നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്​തരല്ല.​ വളരെ അപകടകരമായ അവസ്​ഥയാണിത്​. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്​നോസിസിന്റെ ഫലമായി ഉണ്ടാവുക.
റോഡിൽനിന്നു സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങളൊന്നും ദീർഘനേരത്തേക്ക് ഉണ്ടാവുന്നില്ലെങ്കിൽ ഹൈവേ ഹിപ്നോസിസ് നീളുകയും അതു സ്വാഭാവികമായും ഉറക്കത്തിലേക്കും പോകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഹൈവേകളിൽ പല ഭാഗത്തും റോഡിനു കുറുകേ അടുത്തടുത്തു കുറെ വരകൾപോലെ, റമ്പിൾ സ്ട്രിപ്സ് എന്ന സ്ലീപ്പർ ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂെട വണ്ടി കടന്നു പോകുമ്പോൾ ചെറിയ കുലുക്കവും ഒച്ചയും ഉണ്ടാകുന്നതിനാൽ ഡ്രൈവർ ഹൈവേ ഹിപ്നോസിസിൽനിന്നോ മയക്കത്തിൽനിന്നോ പുറത്തുവരും.

യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ

  • ഉറക്കമില്ലായ്മ (ഇൻസോമ്നിയ), സ്ലീപ് അപ്നിയ, ഹൃദയമിടിപ്പിൽ താളപ്പിഴകൾ, തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഹൈവേ ഹിപ്നോസിസിനു സാധ്യത കൂടുതലാണ്. അത്തരത്തിലുള്ളവർ ഉറക്ക സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക.
  • ഒറ്റയ്ക്കു രാത്രിയിലുള്ള ദീർഘദൂര യാത്ര ഒഴിവാക്കുക. മറ്റൊരാളോട് സംസാരിച്ചിരുന്നാൽ ഈ പ്രശ്നം രൂപപ്പെടില്ല.
  • ഉറക്കമൊഴിഞ്ഞിരുന്ന ശേഷം ഡ്രൈവ് ചെയ്യരുത്. തുടർച്ചയായുള്ള ഡ്രൈവിങ് ഒഴിവാക്കുക. ഉറക്കം വന്നില്ലെങ്കിൽ പോലും കുറഞ്ഞത് രണ്ടു മണിക്കൂറിലൊരിക്കലെങ്കിലും ഇടവേള എടുക്കുക.
  • കോഫി, ചായപോലുള്ളവ ഇടയ്ക്കു കുടിക്കുന്നത് ജാഗ്രത നില നിർത്തും. ശരീരത്തിൽ ജലാംശം കുറയുന്നത് ഹൈവേ ഹിപ്നോസിസ് സാധ്യത കൂട്ടും. അതിനാൽ വേണ്ടത്ര വെള്ളം കുടിക്കുക. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങുന്നതും നല്ലത്.
  • ഡ്രൈവിങ്ങിനിടയിൽ ശരിയായ ശരീരനില (Posture) പുലർത്തുക. സുഖകരമായ ഇരിപ്പിനായി കൂടുതലായി പിന്നിലേക്കു ചാഞ്ഞിരുന്ന് ഡ്രൈവ് ചെയ്യരുത്.
  • ആവശ്യമുണ്ടെന്നു തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ റിയർ വ്യൂ മിററുകളിലൂെട പിന്നിലെ കാഴ്ചകളും ശ്രദ്ധിക്കുക. ശ്രദ്ധ അടിക്കടി മാറ്റുന്നത് ഹൈവേ ഹിപ്നോസിസ് കുറയ്ക്കും
  • യാത്രയ്ക്കു മുൻപ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യം ഒഴിവാക്കുക.
  • ഉറങ്ങുന്നതിനു മുൻപ് പാട്ടു കേട്ടു ശീലിച്ചവർ അത്തരം പാട്ടുകളെ ഒരു കാരണവശാലും വാഹനത്തിൽ കേൾക്കാൻ ഉപയോഗിക്കരുത്. സാധാരണ കേൾക്കുന്ന സംഗീതത്തിൽ നിന്നു വ്യത്യസ്തമായവ, പുതിയവ എന്നിവ മാത്രമേ രാത്രിയാത്രയിൽ ഉപയോഗിക്കാവൂ.

Content Highlights: highway hypnosis signs causes how to handle it

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented