കോവിഡ് പോരാട്ടത്തിന് ഇനി ഫെലുഡ രോഗനിര്‍ണയ കിറ്റ്


ഡോ. ദീപു സദാശിവന്‍ (ഇന്‍ഫോക്ലിനിക്)

3 min read
Read later
Print
Share

മറ്റു കൊറോണ വൈറസുകളുടെ സാന്നിധ്യം കൊണ്ട് തെറ്റായ റിസള്‍ട്ട് തരില്ല എന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്

Representative Image | Photo: Gettyimages.in

കോവിഡ് രോഗത്താല്‍ ഏറ്റവും അധികം ബാധിതമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ എന്ന നന്നല്ലാത്ത അവസ്ഥയിലും പ്രത്യാശാ നിര്‍ഭരമായ ഒന്നാണ് ഇന്ത്യ സ്വന്തമായി FELUDA എന്ന രോഗനിര്‍ണയ കിറ്റ് വികസിപ്പിച്ചു എന്ന വാര്‍ത്ത.

നാം പ്രതീക്ഷിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ഇത് കോവിഡ് രോഗനിയന്ത്രണത്തില്‍ നമ്മെ വലിയ രീതിയില്‍ സഹായിക്കും.

നിലവിലെ രോഗനിര്‍ണയ രീതികളില്‍ ഉള്ള പരിമിതികള്‍ (ഇത് വഴിയേ പറയാം) കവച്ചു വെയ്ക്കാന്‍ ഈ ടെസ്റ്റ് കിറ്റ് നമ്മുക്ക് ഗുണകരമാവും.

എന്താണ് ഫെലുഡ​

CRISPR പേര് കഴിഞ്ഞ ദിവസം പലരും കേട്ടു കാണും. CRISPR ഉപയോഗിച്ചുള്ള ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട റിസേര്‍ച്ചിനാണ് കഴിഞ്ഞ ദിവസം Emmanuelle Charpentier & Jennifer Doudna എന്നീ രണ്ടു വനിതകള്‍ക്ക് കെമിസ്ട്രിയിലെ നൊബേല്‍ പുരസ്‌കാരം കിട്ടിയത്.

Clustered Regularly Interspaced Short Palindromic Repeats എന്ന CRISPR സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി CSIR-Institute of Genomics & Institute of Genomics and Integrative Biology (IGIB) വികസിപ്പിച്ചെടുത്ത കോവിഡ് ടെസ്റ്റ് കിറ്റ് ആണ് FELUDA. TATA കോണ്‍ഗ്ളോമെറെയ്റ്റ് ആണിത് നിര്‍മ്മിക്കുന്നത്.

വേണ്ട പരിശോധന നടപടികള്‍കള്‍ക്കും മറ്റും ശേഷം, ഈ ടെസ്റ്റ് കിറ്റ് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള അനുമതി കഴിഞ്ഞ ആഴ്ചയില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു.

FELUDA, എന്നത് സൂചിപ്പിക്കുന്നത് FNCAS9 Editor-Limited Uniform Detection Assay, എന്നതാണ്.
'ഫെലുഡ' എന്ന സത്യജിത്ത് റായുടെ സൃഷ്ടിയായ കുറ്റാന്വേഷകനായ കഥാപാത്രത്തിന്റെ പേര് അനുസ്മരിക്കുന്നതിനാണ് ഈ പേരിട്ടത്.

എന്താണ് മേന്മകള്‍

*Cheaper, Faster, Simpler & More accurate.*

കൂടിയ കൃത്യതയും, ഗുണനിലവാരവും ഉള്ള ടെസ്റ്റിങ് കിറ്റാണിത്.
ഉടനടി റിസള്‍ട്ട്: പേപ്പര്‍ സ്ട്രിപ്പില്‍ 'കളര്‍ വ്യതിയാനം രണ്ടു നീല വരകള്‍' ആയി ഫലം തെളിഞ്ഞു വരും. ആയതിനാല്‍ ലളിതം & അതിവേഗം റിസള്‍ട്ട് കിട്ടുന്ന സാങ്കേതിക വിദ്യ.
വിലക്കുറവ്: ഏകദേശം 500 രൂപയ്ക്ക് ഇത് ഉപയോഗിച്ച് രോഗനിര്‍ണയം നടത്താം എന്നാണ് സൂചനകള്‍. നാമിതുവരെ നടത്തിയിരുന്നത് പോലെ സ്രവം ശേഖരിച്ചു നടത്തുന്ന പരിശോധനയാണിത്.

മുന്‍പത്തെ രോഗനിര്‍ണയ പരിശോധനകളുമായി താരതമ്യം ചെയ്താല്‍?

നാം ഉപയോഗിച്ച് പോന്നിരുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ പ്രധാന പോരായ്മ നെഗറ്റിവ് റിസള്‍ട്ടുകളില്‍ ഉള്ള കൃത്യത ഇല്ലായ്മ ആയിരുന്നു. ഉദാ: സൗത്ത് കൊറിയന്‍ നിര്‍മ്മിത റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ സെന്‌സിറ്റിവിറ്റി 86-54 ശതമാനം മാത്രമായിരുന്നു. അതായത് പോസിറ്റിവ് ആയ ചിലരിലും നെഗറ്റിവ് റിസള്‍ട്ട് കിട്ടാനുള്ള സാധ്യത 24 ശതമാനം മുതല്‍ 46 ശതമാനം വരെ ഉണ്ടായിരുന്നു.
(റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫോള്‍സ് നെഗറ്റീവ് റിസള്‍ട്ടുകള്‍ തരാന്‍ സാധ്യതയുള്ളത് കൊണ്ട് നെഗറ്റീവ് റിസള്‍ട്ട് കിട്ടുന്നവരില്‍ RTPCR ടെസ്റ്റ് ചെയ്താണ് നമ്മുടെ പ്രോട്ടോക്കോള്‍ പ്രകാരം രോഗനിര്‍ണ്ണയം നടത്തുന്നത്. )

എന്നാല്‍ FELUDA യുടെ കാര്യത്തില്‍ ടെസ്റ്റിന്റെ സെന്‌സിറ്റിവിറ്റി 96 ശതമാനവും & സ്‌പെസിഫിസിറ്റി 98 ശതമാനവും ആണെന്നാണ്. അതായത് പോസിറ്റിവ് ആയവരെ മിസ്സ് ചെയ്യാനുള്ള സാധ്യത തുലോം കുറവാണ്.

മാത്രമല്ല, മറ്റു കൊറോണ വൈറസുകളുടെ സാന്നിധ്യം കൊണ്ട് തെറ്റായ റിസള്‍ട്ട് തരില്ല എന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

നിലവില്‍ നാം 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്' ടെസ്റ്റ് ആയി കണക്കാക്കുന്ന RTPCR നു കൃത്യതയുണ്ട് എന്നാല്‍ ഇത് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍, കൂടുതല്‍ വൈദഗ്ധ്യം, കൂടുതല്‍ പ്രയത്‌നം, റിസള്‍ട്ട് കിട്ടാന്‍ നിലവില്‍ വേണ്ടി വരുന്ന കാലതാമസം ( മൂന്ന് അല്ലെങ്കില്‍ അധികം ദിവസങ്ങള്‍).

കോവിഡ് രോഗത്താൽ ഏറ്റവും അധികം ബാധിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ എന്ന നന്നല്ലാത്ത അവസ്ഥയിലും പ്രത്യാശാ...

Posted by Info Clinic on Friday, October 9, 2020

ഈ പരിമിതികളെ കവച്ചു വെക്കുന്നത് മൂലം FELUDA എന്ന ടെസ്റ്റ് സംവിധാനം കൂടുതല്‍ രോഗികളെ പെട്ടന്ന് കണ്ടെത്തുന്നതിനും നേരത്തെ ഐസൊലേഷനും, ചികിത്സയും സാധ്യമാക്കുകയും ചെയ്യുന്നതിലൂടെ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ നമ്മെ ഗുണപരമായി സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.

Content Highlights: FELUDA Test kit for Covid19 from India, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented