ഇന്റിമേറ്റ് പരിശോധന നടത്തുന്നത്‌ പുരുഷ ഡോക്ടര്‍ ആണെങ്കില്‍ സ്ത്രീരോഗിയുടെ കൂടെ സപ്പോര്‍ട്ടര്‍ വേണം


ഇന്റിമേറ്റ് ആയ പരിശോധന ചെയ്യുന്നത് പുരുഷഡോക്ടര്‍ ആണെങ്കില്‍ സ്ത്രീരോഗി ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് വന്നതെങ്കില്‍ അവരുടെ കൂടെ ഒരു സപ്പോര്‍ട്ടര്‍ (chaperon) വേണം. സ്ത്രീയുടെ കൂടെ ഭര്‍ത്താവ് ആണെങ്കില്‍ പോലും സ്ത്രീയുടെ സമ്മതത്തോടെ മാത്രമേ അയാളെ പരിശോധനാസമയത്ത് കൂടെ നിര്‍ത്താവൂ.

Photo: Pixabay

രിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടറുടെ സ്പര്‍ശനത്തില്‍ അപാകത തോന്നിയെന്നു പറയുന്നവരുണ്ട്, പക്ഷേ അതു പരാതിപ്പെടാന്‍ മുന്നോട്ടുവരാതെ ഉള്ളിലൊതുക്കുന്നവരാണ് ഭൂരിഭാഗം പേരും. ഓരോ പരിശോധനയും എപ്രകാരമാണെന്ന് അറിയാനുള്ള അവകാശത്തിനൊപ്പം തന്നെ ഇന്റിമേറ്റ് പരിശോധനകളില്‍ സ്ത്രീരോഗിയുടെ കൂടെ സപ്പോര്‍ട്ടര്‍ വേണമെന്നതും ആവശ്യപ്പെടാവുന്നതാണ്. ഡോക്ടര്‍ ശരീരത്തില്‍ തൊട്ടത് ശരിയായില്ല എന്നു തോന്നിയാല്‍ വെപ്രാളത്തിലും ഭയത്തിലും ദിവസങ്ങള്‍ തള്ളിനീക്കാതിരിക്കാന്‍ ഇന്റിമേറ്റ് പരിശോധനകളില്‍ കൂടെ ആരെയെല്ലാം നിര്‍ത്താം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പലര്‍ക്കും ധാരണയില്ലാത്ത ആ വിഷയത്തെക്കുറിച്ച് ഡോ.വീണാ ജെ.എസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫെയ്‌സ്ബുക്ക്‌​ പോസ്റ്റിന്റെ പൂര്‍ണരൂപത്തിലേക്ക്...

ഒരനുഭവം പറയാം.

ഫൈനല്‍ ഇയര്‍ MBBS പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം സ്ഥലത്തെ മറ്റൊരു സ്ഥാപനത്തില്‍ പഠിക്കുന്ന കൂട്ടുകാരിയുടെ വീട്ടുകാര്‍ ഫോണ്‍ ചെയ്തു. അവള്‍ക്ക് (നിഷ എന്ന് വിളിക്കാം) രാത്രി പെട്ടെന്ന് വയറുവേദന. അവളെ അന്ന് അത്യാഹിത വിഭാഗത്തില്‍ കാണിക്കാന്‍ ഒന്ന് കൂടെ പോകാമോ എന്ന് ചോദിച്ചാണ് വിളി. ദൂരെ ആയതിനാല്‍ അവര്‍ക്കു വരാന്‍ വയ്യ. അങ്ങനെ ഞാന്‍ അവിടെ എത്തി. കൂടെ വന്നവര്‍ വലിയ താല്പര്യമില്ലാതെ മാറിനില്‍ക്കുന്നു. കാര്‍ഡ് വാങ്ങി അവളുടെ കൂടെ ഞാന്‍ ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് തൊട്ടപ്പുറത്തു നിന്ന ഒരു സ്റ്റാഫ് തലകറങ്ങിവീണത്. അറിയാവുന്ന ആള്‍ ആയതിനാല്‍ അയാളെ സഹായിക്കാന്‍ ഞാന്‍ അങ്ങോട്ട് നീങ്ങി. തിരിച്ചു വന്നപ്പോഴേക്കും നിഷ പരിശോധന കഴിഞ്ഞു പുറത്തിരിപ്പുണ്ട്. അവള്‍ ഒത്തിരി disturbed ആയപോലെ തോന്നി. ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്. 'എടൊ, ആ ഡോക്ടര്‍ എന്റെ ദേഹത്ത് തൊട്ടത് അത്ര ശെരിയായി തോന്നിയില്ല.'

ഒരു ചെറിയ ചുമയോ പനിയോ വന്നാല്‍പ്പോലും മെഡിക്കല്‍ സ്ത്രീവിദ്യാര്‍ത്ഥികളുടെ ഷോളും ഡ്രെസ്സും പൊക്കിക്കൊണ്ട് മാത്രം പരിശോധന സാധിക്കുന്ന ഒരസ്സല്‍ 'സാലഡ്' ഐറ്റം (സീനിയര്‍ ഡോക്ടര്‍) അന്നവിടെ ഉണ്ടായിരുന്നു. അയാളുടെ വല്ല മറ്റേ ശിഷ്യനും ആകുമോ എന്ന ഡൌട്ട് കാരണം ഉടനെ പോയി ചോദിച്ചു 'എന്താ നടന്നത്' എന്ന്. വളരെ സ്വാഭാവികം എന്നവണ്ണം അയാള്‍ മറുപടി പറഞ്ഞു. 'ഈ രാത്രി കാഷ്വാലിറ്റീലൊക്കെ ആണ്‍ഡോക്ടര്‍ക്ക് പെണ്ണിനെ പരിശോധിക്കണമെങ്കില്‍ female bystander വേണമെന്ന് വെച്ചാല്‍ നടക്കൂല. എത്ര സ്ത്രീകളെ പരിശോധിച്ചിരുന്നു. അവര്‍ക്കൊന്നും പ്രശ്‌നമില്ല. ഇവള്‍ക്ക് മാത്രം എന്തുവാ. വല്ല മാനസികപ്രശ്‌നവും ആയിരിക്കും' ഫൈനല്‍ ഇയര്‍ പരീക്ഷ നടക്കാന്‍ പോകുന്ന നേരം പ്രതികരിക്കാന്‍ ഉള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. (പിജി സമയത്ത് ധൈര്യം ഉണ്ടായിരുന്നു കേട്ടോ.)

പക്ഷേ അന്നും ഇന്നും മെഡിക്കല്‍ നൈതികത ഒന്ന് മാത്രമാണ്. ഇന്റിമേറ്റ് ആയ പരിശോധന ചെയ്യുന്നത് പുരുഷ ഡോക്ടര്‍ ആണെങ്കില്‍ സ്ത്രീരോഗി ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് വന്നതെങ്കില്‍ അവരുടെ കൂടെ ഒരു സപ്പോര്‍ട്ടര്‍ (chaperon) വേണം. സ്ത്രീയുടെ കൂടെ ഭര്‍ത്താവ് ആണെങ്കില്‍ പോലും സ്ത്രീയുടെ സമ്മതത്തോടെ മാത്രമേ അയാളെ പരിശോധനാസമയത്ത് കൂടെ നിര്‍ത്താവൂ. (ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ കൃത്യമായ chaperon പോളിസി പോലും ഉണ്ട്.) Chaperon സര്‍വീസ് വേണമോ എന്ന് ചോദിക്കാതെ തന്നെ chaperonനെ ലഭ്യമാക്കിയശേഷം സ്ത്രീ comfortable ആണോ എന്ന് ചോദിച്ചു, വേണമെങ്കില്‍ കൂടെ നിര്‍ത്താവുന്നതാണ്.

ഏത് ലിംഗത്തില്‍ പെട്ട ഡോക്ടറോ ആകട്ടെ, രോഗിക്ക് comfortable ആയ ഒരാള്‍ അവരുടെ കൂടെ ഉണ്ടാവുന്നത് രോഗിക്ക് മാനസികമായി സഹായകമാകും. അങ്ങനെ comfortable ആയ ആള്‍ സ്ത്രീരോഗിയുടെ കൂടെ ഇല്ലാ എന്നാണെങ്കില്‍ ഒരു female നെഴ്‌സോ അറ്റന്ററോ ഇനി അവരാരും ഇല്ലെങ്കില്‍ അടുത്ത ടോക്കണ്‍ ഉള്ള സ്ത്രീരോഗിയെയോ കൂടെ നിര്‍ത്താം. ഡോക്ടറുടെ 'പരിശോധന പൈശാചികമായിരുന്നു' എന്ന് ഭാവിയില്‍ ആരോപണം ഉയര്‍ന്നാല്‍ അതിനെ വിശദീകരിക്കാന്‍ കൂടെയാണ് ഇത്തരമൊരു സംവിധാനം. പുരുഷരോഗിയുടെ ഇന്റിമേറ്റ് പരിശോധന ചെയ്യുന്നത് സ്ത്രീഡോക്ടര്‍ ആണെങ്കില്‍ എന്ത് ചെയ്യും എന്നത് ചര്‍ച്ചയാവേണ്ടതുണ്ട്.

'പരിശോധനാവേളയില്‍ പുരുഷ ഡോക്ടര്‍ മാത്രം ഉള്ളത് stress ഉണ്ടാക്കുന്നു' എന്ന് പല പഠനങ്ങളില്‍ സ്ത്രീകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരം പഠനങ്ങള്‍ ഇനിയെങ്കിലും കേരളത്തില്‍ വ്യാപകമായി നടക്കണം. പരിശോധനയ്ക്കാവശ്യമായതിലധികം വസ്ത്രങ്ങള്‍ നീക്കം ചെയ്ത് expose ചെയ്ത ഡോക്ടര്‍മാരുടെ സ്വഭാവം, പരിശോധനാവേളയില്‍ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞ വാക്കുകള്‍, ഭാവങ്ങള്‍, ചെയ്തികള്‍ എന്നിവയെല്ലാം പഠനത്തില്‍ ചോദിക്കേണ്ടതുണ്ട്. സൗകര്യങ്ങള്‍ ഉള്ള വലിയ ആശുപത്രികളില്‍ നിര്‍ബന്ധമായും chaperon പോസ്റ്റുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇന്റിമേറ്റ് പരിശോധന എന്നാല്‍ ജനറല്‍ പരിശോധന (ഉയരം ഭാരം പള്‍സ് ബിപി താപനില നോക്കല്‍ etc) അല്ലാത്ത എന്തും ആകാം. ഉദാഹരണത്തിന് സ്തനപരിശോധന, യോനീ/മല/മൂത്രദ്വാരപരിശോധന, മുറിവ് തുന്നലിടല്‍, മയക്കിയുള്ള പരിശോധന അല്ലെങ്കില്‍ ഡ്രസ്സ് നീക്കിയുള്ള എന്ത് പരിശോധനയും. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെങ്കില്‍ അവരുടെ comfort ചോദിച്ചു bystanderനെ നിശ്ചയിക്കാം. ഇനി ഒരു സ്ത്രീരോഗിക്ക് female bystander ആയി next ടോക്കണ്‍ ഉള്ള സ്ത്രീരോഗിയെപ്പോലും കിട്ടിയില്ല എന്ന് വിചാരിക്കുക. എങ്കില്‍ എന്ത് ചെയ്യും?

Ideally പരിശോധിക്കാന്‍ പാടില്ല എന്നതാണ്. കാര്യം രോഗിയോട് പറയുക. അപ്പോഴും പരിശോധന വേണമെന്ന് രോഗി പറയുന്നെങ്കില്‍ രോഗിയുടെ സമ്മതം ഒപി കാര്‍ഡില്‍ രേഖപ്പെടുത്തിയശേഷം മാത്രം പരിശോധന തുടരുക. ദീര്‍ഘനാളായി അറിയുന്ന ഡോക്ടര്‍ക്ക് മാത്രം ഇത്തരം സമ്മതം രേഖപെടുത്തിക്കൊടുക്കാന്‍ സ്ത്രീരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സമ്മതപത്രത്തില്‍ ഒപ്പിട്ടശേഷം അതിക്രമിച്ചാല്‍ സമ്മതപത്രം കാണിച്ചു defend ചെയ്യുന്ന വിരുതന്മാരും ഉണ്ടാകാം.

കുട്ടികളോ മാനസികരോഗം ഉള്ളവരോ ആണെങ്കില്‍ നിര്‍ബന്ധമായും അവരുടെ രക്ഷിതാക്കളുടെ സാനിധ്യത്തില്‍ മാത്രം പരിശോധന നടത്തുക. 12 വയസ്സിനു മുകളിലുള്ള കുട്ടിയെ പരിശോധിക്കാന്‍ കുട്ടിയുടെ സമ്മതവും പ്രത്യേകം എടുക്കുക. 12 വയസ്സ് കഴിഞ്ഞ കുട്ടി പരിശോധന എതിര്‍ത്താല്‍ രക്ഷിതാവ് സമ്മതിച്ചാലും പരിശോധിക്കാന്‍ ഡോക്ടര്‍ക്ക് വകുപ്പില്ല. (രക്ഷിതാവില്ലെങ്കില്‍ പരിശോധനാവേളയില്‍ ആശുപത്രി വേണം chaperonനെ കുട്ടിക്ക് ലഭ്യമാക്കാന്‍)

കൗണ്‍സിലിംഗ് ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റിനും ദേഹം പരിശോധിക്കാന്‍ ലൈസന്‍സ് ഇല്ലാ എന്ന് മനസിലാക്കുക. കുട്ടികളുടെ കൂടെ മുതിര്‍ന്നവര്‍ വേണ്ടെന്ന് പറയുന്ന കൗണ്‍സിലര്‍മാരെ ശ്രദ്ധിക്കുകയും ചെയ്യണം. (കഴിഞ്ഞ വര്‍ഷം പാലക്കാട് കുട്ടിയെ ഒറ്റക്ക് പരിശോധിക്കണം എന്ന് പറഞ്ഞ് മാനസികമായും ശാരീരികമായും വര്‍ഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചതില്‍ കൗണ്‍സിലര്‍ അറസ്റ്റിലായിട്ടുണ്ട്.) തെറാപ്പിയുടെ ഭാഗമായി പോലും മൈനര്‍ ആയ കുട്ടിയെ ഒറ്റക്ക് ഒരു കൗണ്‍സിലര്‍ പരിശോധനക്ക് വിധേയമാക്കാന്‍ പാടില്ല എന്നറിയുക. രക്ഷിതാവിനെ മാറ്റേണ്ട അവസരം വരികയാണെങ്കില്‍ കുട്ടിക്ക് comfortable ആയ ഒരാളെ കൂടെ ഒരുത്തി മാത്രമേ കൗണ്‍സിലിംഗ് നടത്താവൂ.

ദേഹപരിശോധന നടത്താന്‍ concerned ആയ ഡിപ്പാര്‍ട്‌മെന്റ്‌ലെ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് അര്‍ഹത എന്ന് മനസിലാക്കുക. ആ പരിശോധനപോലും രോഗിയുടെ ഹിതത്തിന് ഹാനികരമാകുന്ന രീതി പാടില്ലെന്നുണ്ട്. രോഗിയോടൊ ക്ലയന്റിനോടൊ ഡോക്ടര്‍/സൈക്കോളജിസ്റ്റ്‌ രോഗീ/ക്ലയന്റ് ബന്ധമില്ലാതെ മറ്റൊരു ബന്ധവും പാടില്ലെന്ന് നൈതികനിയമമുണ്ട്. ഇതിനെതിരെ നടന്നാല്‍ ബന്ധപ്പെട്ട കൗണ്‍സിലില്‍ പരാതി കൊടുക്കുക. ക്ലയന്‍സിനോട് sexual റിലേഷന്‍ ഉണ്ടെന്ന് ഉളുപ്പില്ലാതെ പറഞ്ഞ ഒരു sexologistനെ ഇന്നും അറപ്പോടെയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. എല്ലാത്തിനുമുപരി നിങ്ങളുടെ രഹസ്യങ്ങള്‍ പരമമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഡോക്ടര്‍/കൗണ്‌സലര്‍ക്ക് ഉണ്ടെന്ന് ഓര്‍ക്കുക. ഇത് ഹനിച്ചാലും പരാതി കൊടുക്കുക.

പരിശോധന എങ്ങനെ ആയിരിക്കുമെന്ന് ആദ്യം തന്നെ പറയാനുള്ള ബാധ്യത ഡോക്ടര്‍ക്കുണ്ട്. അതറിയാനുള്ള ആത്യന്തികമായ അവകാശം രോഗിക്കുണ്ട്. പരിശോധനയുടെ ഓരോ സ്റ്റേജും എങ്ങനെ നീളുമെന്നും ഡോക്ടര്‍ രോഗിയോട് മുന്‍പും on going ആയും പറഞ്ഞിരിക്കണം. രോഗി എപ്പോള്‍ പരിശോധനയ്ക്ക് NO പറയുന്നുവോ അത് ഡോക്ടര്‍ മാനിക്കുക തന്നെ വേണം. പരിശോധന നടന്നില്ലെങ്കില്‍ രോഗനിര്‍ണയത്തില്‍ പാകപ്പിഴവ് വരാമെന്നും രോഗി അറിയണം. പരിശോധനകളുടെ സ്റ്റേജുകള്‍ പരിശോധനാമുറിയില്‍ ചിത്രങ്ങളായി വെക്കുന്നതും വാക്കുകളാല്‍ വിവരിക്കുന്നതും ഏറ്റവും ഉചിതമാണ്. പരിശോധനയില്‍ നിന്നും ഡോക്ടര്‍ വ്യതിചലിക്കുന്നുണ്ടോ എന്ന് രോഗിക്ക് അതിലൂടെ മനസിലാക്കുകയും ചെയ്യാം.

ഇനി താഴത്തെ സ്‌ക്രീന്‍ഷോട് നോക്കുക (കമന്റ് ബോക്‌സ്). ഡോക്ടര്‍ ചെയ്തത് ശാരീരികമായ അതിക്രമമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന് ഡോക്ടര്‍ക്കെതിരെ പരാതി കൊടുക്കാവുന്നതാണ്.

ഞാന്‍ MBBS ചെയ്യുന്ന സമയത്ത് ഗൈനക് പരിശോധനാ ഓപികളില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര സ്വകാര്യത ഇല്ലായിരുന്നു. ഒരു രോഗിയുടെ വയറോ/യോനിയോ പരിശോധിക്കുമ്പോള്‍ മറ്റെരോഗിയോട് അതേ റൂമിന്റെ ഒരു ഭാഗത്തുനിന്നു സാരി മാറ്റാന്‍ പറയും. ഒത്തിരി തിരക്ക് കാരണം രോഗികളെ നേരം കളയാതെ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ എടുക്കുന്ന ഈ രീതിയും നൈതികമല്ല. സ്റ്റേറ്റിനാണ് ഇവിടെ റോള്‍ ഉള്ളത്. ഓരോ രോഗിയുടെയും സ്വകാര്യത മാനിച്ചുള്ള ചികിത്സാനൈതികത ഇവിടെ ഉണ്ടാവണം. പ്രത്യേകിച്ച് ട്രാന്‍സ്ജന്‍ഡര്‍/queer വ്യക്തികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും

Content Highlights: dr veena js facebook post on intimate medical examination

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented