ഷവർമ കഴിക്കാമോ?; സുരക്ഷിതത്വം ഉറപ്പാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?


ഷവർമ കഴിക്കും മുമ്പ് സുരക്ഷ ഉറപ്പാക്കേണ്ടതിനെക്കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്. 

Representative Image| Photo: Gettyimages.in

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതോടെ വീണ്ടും ഷവർമ വില്ലനായിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെക്കുറിച്ചും ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമൊക്കെ ചർച്ചകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഡോ. സുൾഫി നൂഹു. ഷവർമ കഴിക്കും മുമ്പ് സുരക്ഷ ഉറപ്പാക്കേണ്ടതിനെക്കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്.

ഷവർമ കഴിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ ചിലകാര്യങ്ങൾ ഉറപ്പുവരുത്തിയിരിക്കണം എന്നും പങ്കുവെക്കുകയാണ് സുൾഫി നൂഹു. ഷവർമയും മയണൈസും സാല‍ഡുമൊക്കെ തയ്യാറാക്കുന്നതും വൃത്തിയോടെയാണെന്നും മതിയായ രീതിയിൽ വെന്തിട്ടുണ്ടെന്നും ഉറപ്പു വരുത്തണമെന്നു പങ്കുവെക്കുകയാണ് അദ്ദേഹം.

Also Read

വേവിക്കാത്ത ഇറച്ചി, മയണൈസ് തയ്യാറാക്കുന്നതിലെ ...

കുറിപ്പിലേക്ക്..

കാസർകോട്

ഷവർമ കഴിക്കാമോയെന്നാണ് നാലുപാടും ചോദ്യം❓
ഷവർമക്കെന്താ കൊമ്പുണ്ടോയെന്നാണ് ചോദ്യത്തിന്റെ അർത്ഥവും.❓
ഷവർമക്ക് ചെറിയൊരു കൊമ്പുണ്ട്!
എന്നാൽ ഷവർമ തീർച്ചയായും കഴിക്കാം.
ഷവർമയുടെ കൊമ്പെന്താ ?
ആ കൊമ്പൊടിക്കാനുള്ള മാർഗ്ഗങ്ങൾ?
_ആദ്യം ഷവർമ കൊമ്പ്.
ഷവർമ പാചകം ചെയ്യുന്ന രീതിയും മാംസം സൂക്ഷിക്കുന്ന രീതിയും തന്നെയാകണ് ഷവർമയുടെ കൊമ്പ്.
മാംസം വേകാതെകഴിച്ചാൽ ബാക്ടീരിയയും വൈറസും വളർന്നു പന്തലിച്ച ടോക്സിനുകൾ പുറത്തുവിട്ട മരണ കാരണമാകും.
കെട്ടി തൂക്കിയിട്ട് പാചകം ചെയ്യുമ്പോൾ അതിൻറെ ഒരംശം വേകാതിരിക്കുകയും
ആ ഭാഗത്തെ
ബാക്ടീരിയകൾ, മറ്റ് രോഗാണുക്കൾ എന്നിവ ഇരട്ടിക്കുകയും തുടർന്ന്പുറത്തുവിടുന്ന ടോക്സിൻസ്
മരണകാരണമാകാൻ സാധ്യത കൂടുകയും ചെയ്യും
ഷവർമയോടൊപ്പം ഉപയോഗിക്കുന്ന സാലഡുകളും വില്ലൻ.
നല്ല വൃത്തിയും വെടിപ്പും നിലനിർത്തി സാലഡ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേതാഹാരത്തിനെക്കാളും അപകട സാധ്യതയുള്ള ഒന്നാണ് സാലഡുകൾ.
ഇതിനോടൊപ്പം ഉപയോഗിക്കുന്ന മയോണൈസ് അപകടം കൂട്ടാൻ സാധ്യതയുണ്ട്.
ഇതൊക്കെയാണ് ഷവർമയുടെ കൊമ്പ്
അപ്പൊ ആ കൊമ്പ് ഒടിച്ചാലോ!
ഷവർമക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ ധൃതി കൂട്ടരുത്.
അത് നല്ലവണ്ണം വേകട്ടെ. നമ്മുടെ മുന്നിൽ തന്നെ പാചകം നടക്കുന്നതിനാൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ആഹാരം കഴിക്കുന്ന ആളിനും ഉത്തരവാദിത്വമുണ്ട്.
നല്ലവണ്ണം വെന്തില്ല എന്ന് കാണുകയാണെങ്കിൽ കഴിക്കരുത് ,കഴിക്കാൻ നിൽക്കരുത്.
നല്ല മാംസം ശേഖരിച്ച് വൃത്തിയായി വെടിപ്പോടെ സൂക്ഷിക്കുന്ന കടകൾ തന്നെയെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ലെങ്കിലും അത് പരിശോധിക്കുവാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.
മാംസം മാത്രമല്ല സാലഡും മൈയണെസും മറ്റെല്ലാവും വൃത്തിയായി തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ നമുക്ക് കഴിയണം
ഇതൊന്നു മാത്രമല്ല ,ഷവർമ ഉണ്ടാക്കുന്ന ജീവനക്കാരൻ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഗ്ലൂസുകൾ ധരിച്ചിട്ടുണ്ടെന്നും ഗ്ലൗസ് ധരിച്ചിട്ട് മറ്റ് പ്രതലങ്ങളിൽ തൊടുന്നില്ല എന്നും ഉറപ്പാക്കണം
അപ്പൊ ഷവർമ കഴിക്കാമോ.
ഷവർമ തീർച്ചയായും കഴിക്കാം .
ഡെലിവറി ബോയ് വഴി തൽക്കാലം വേണ്ട.
ഷവർമയുടെ പാചകം നേരിട്ട് കണ്ടു ഉറപ്പിച്ചാൽ തീർച്ചയായും കഴിക്കാം.
നല്ല രീതിയിൽ പാചകം ചെയ്താൽ പ്രോട്ടീൻ കൂടുതലടങ്ങിയ നല്ല ആഹാരം തന്നെയാണ് ഷവർമ.
പക്ഷേ ഷവർമയുടെ കൊമ്പ് വെട്ടുന്നുവെന്ന് ഉറപ്പാക്കണം
അത്രമാത്രം.
ഡോ സുൽഫി നൂഹു

Content Highlights: dr sulfi noohu facebook post on shawarma food poisoning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented