'ഈ പണി എനിക്ക് വേണ്ട, ഞാൻ രാജ്യം വിടുന്നു' ; കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ പറഞ്ഞു


മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടറെ സന്ദർശിക്കുന്ന ഡോ.സുൽഫി നൂഹു

ആരോ​ഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ നിരന്തരം ചർച്ചയാകാറുണ്ട്. പക്ഷേ ഇപ്പോഴും രോ​ഗികളെ കരുതലോടെ പരിപാലിക്കുന്ന ഇക്കൂട്ടർ ആക്രമങ്ങൾ ഇരയാവുകയാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ രോ​ഗിയുടെ ഭർത്താവ് അടിവയറ്റിൽ ചവിട്ടി വീഴ്ത്തിയ വാർത്ത പുറത്തുവന്നത്. കൊല്ലം സ്വദേശി സെന്തില്‍ കുമാറാണ് രോഗി മരിച്ച വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ ആക്രമിച്ചത്. ചവിട്ടേറ്റ ഡോക്ടര്‍ നിലവില്‍ ചികിത്സയിലാണ്. ശാരീരികമായി മാത്രമല്ല മാനസികമായും തകർന്ന നിലയിലാണ് മർദനത്തിനിരയായ ആ ഡോക്ടറെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആയ ഡോ സുൽഫി നൂഹു പറയുന്നു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ചികിത്സയിലുള്ള വനിതാ ഡോക്ടറെ സന്ദർശിക്കുന്ന ചിത്രംസഹിതമാണ് ഡോ.സുൽഫി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ പണി തനിക്കു വേണ്ടെന്ന് മനസ്സു മടുത്ത് ആ ഡോക്ടർ പറഞ്ഞുവെന്നാണ് അദ്ദേഹം കുറിക്കുന്നത്. പ്രതി ഇപ്പോഴും സുരക്ഷിതനാണെന്നും എന്നാൽ ഡോക്ടർ ഐ.സി.യു.വിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുകയാണെന്നും കുറിപ്പിലുണ്ട്.കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്

ഞാൻ ഡോക്ടർ പണി നിർത്തുന്നു❗

"ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട.

ഞാൻ രാജ്യം വിടുന്നു"!

കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു.

അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം.

അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ .

അടിവയർ നോക്കി ചാടി ഒരു ചവിട്ട്.

സിസി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ,
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ,
എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ.

അഞ്ചര കൊല്ലം എംബിബിഎസ്.

അതിന് അഡ്മിഷൻ കിട്ടാൻ എൽകെജി മുതൽ പഠനം

മൂന്നുകൊല്ലം സർജറി പഠനം. അതിന് അഡ്മിഷൻ കിട്ടാനും വേണം കൊല്ലങ്ങൾ.

സൂപ്പർ സ്പെഷ്യാലിറ്റി പഠനത്തിൽ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളിൽ.പഠനം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്ന് തീരുമാനവും.

ചവിട്ട് കിട്ടിയ വനിത ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു.

പ്രതി ഇപ്പോഴും സുരക്ഷിതൻ.

സ്വന്തം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറായി വനിതാ ഡോക്ടറും .

പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകൾ, വനിതാ ഡോക്ടർമാർ സുരക്ഷിതരല്ല.

ഇത് തലസ്ഥാനനഗരിയിൽ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടർ ആക്രമണം

കേരളം എങ്ങോട്ട്?

ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാൻ പാടില്ല.

അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കൾക്കോ തോന്നിയാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്കാരം.

നാട്ടിൽ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും.

അടിവയർ നോക്കി ചാടി ചവിട്ടിയാൽ

ഇനി

നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!

ഡോ സുൽഫി നൂഹു.

സംസ്ഥാന പ്രസിഡണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

_ചിത്രം- പരിക്കേറ്റ വനിതാ ഡോക്ടറോടൊപ്പം

Content Highlights: dr sulfi noohu facebook post on attack on female doctor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented