താമസിക്കുന്ന പ്രദേശത്ത് കോവിഡ് 19 സ്ഥിരീകരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ഡോ. അഞ്ജു മിറിയം ജോണ്‍ (ഇന്‍ഫോക്ലിനിക്)

രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും വീടിനുള്ളില്‍ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിക്കുന്നതാണ്

-

നാം താമസിക്കുന്ന പ്രദേശത്ത് ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരികരിക്കുമ്പോള്‍ അനേകം സംശയങ്ങള്‍ ഉണ്ടാകാം. സാധാരണ കേള്‍ക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.

രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടില്‍ താമസിക്കുന്ന ആളാണ് ഞാന്‍.എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം?

 • ഒരേ വീട്ടില്‍ താമസിച്ച്, രോഗിയുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവര്‍ പ്രാഥമിക (പ്രൈമറി) കോണ്‍ടാക്റ്റുകളാണ്.
 • രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും വീടിനുള്ളില്‍ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിക്കുന്നതാണ്.
 • ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ടെസ്റ്റ് നടത്തേണ്ടതാണ്.
 • വീടിനുള്ളിലുള്ള ആരെങ്കിലും രോഗസാധ്യത ഉള്ളവരാണെങ്കില്‍ (65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍) ഇവര്‍ക്കായി പ്രത്യേക മുറിയും കുളിമുറിയും മാറ്റിവെക്കുന്നതാണ് നല്ലത്.
 • നേരിട്ടിടപഴകിയവരില്‍ തന്നെ, വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (രോഗിയെയോ രോഗിയുടെ സ്രവങ്ങളെയോ സ്പര്‍ശിച്ചവര്‍, രോഗിയുടെ വസ്ത്രങ്ങളോ പാത്രങ്ങളോ കൈകാര്യം ചെയ്തിരുന്നവര്‍, ഒരു മീറ്ററിലധികം അടുത്ത് ഇടപഴകിയവര്‍, ഒരേ വാഹനത്തില്‍ അടുത്തിരുന്ന് യാത്ര ചെയ്തവര്‍) തുടര്‍ന്നുള്ള 14 ദിവസം കൂടി നിരീക്ഷണത്തിലായിരിക്കണം.
 • ​ഈ കാലയളവില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക, എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.
രോഗസാധ്യത ഉള്ളവരെ (കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, രോഗികള്‍) വീട്ടില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടോ?

 • രോഗിയുമായി അടുത്തിടപഴകിയവരെ മറ്റ് വീടുകളിലേക്ക് കൊണ്ടുപോകുന്നത് അവിടെയും രോഗവ്യാപനത്തിന് കാരണമായിത്തീരാം. ഇപ്പോള്‍ നില്ക്കുന്ന വീട്ടില്‍ തന്നെ പ്രത്യേക സൗകര്യങ്ങള്‍ മാറ്റി വെക്കുന്നതാണ് നല്ലത്.
 • വീട്ടിനുള്ളിലും എല്ലാവരും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും സാധനങ്ങള്‍ പങ്കിടാതിരിക്കുകയും ചെയ്യുക.
ഞാന്‍ രോഗിയെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകനുമായി അടുത്തിടപഴകിയിരുന്നു.ഞാന്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ടോ?

 • നിങ്ങള്‍ ഇടപഴകിയിരിക്കുന്നത് രോഗിയോടല്ല, രോഗിയുടെ പ്രൈമറി കോണ്‍ടാക്റ്റ് ആയ മകനുമായി ആയതിനാല്‍ നിങ്ങള്‍ ദ്വിതീയ (സെക്കന്‍ഡറി) കോണ്‍ടാക്റ്റ് ആണ്.
 • സാമൂഹ്യ അകലം പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക.
 • രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ (പനി, ചുമ, ശ്വാസതടസ്സം, തലവേദന, ശരീരവേദന, ജലദോഷം, വയറിളക്കം) മാത്രം ശ്രവ പരിശോധന മതി.
 • നിങ്ങള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ രോഗിയുമായി വളരെ അടുത്തിടപഴകിയതു മൂലം രോഗിയാകാന്‍ നല്ല സാധ്യത നിലനില്ക്കുന്നുണ്ടെങ്കില്‍ ക്വാറന്റൈന്‍ തന്നെ സ്വീകരിക്കുന്നതാണ് ഉത്തമം.
ഞാന്‍ സെക്കന്‍ഡറി കോണ്‍ടാക്റ്റ് ആണെങ്കില്‍ എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ടോ?

ഇല്ല. അവരും സാമൂഹ്യ അകലം പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രം മതി.

ഏതെങ്കിലും കാരണവശാല്‍, നിങ്ങളുമായി ഇടപഴകിയ പ്രൈമറി കോണ്‍ടാക്റ്റിന് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാല്‍ നിങ്ങള്‍ പ്രൈമറിയും അവര്‍ സെക്കന്‍ഡറിയും കോണ്‍ടാക്റ്റുകള്‍ ആവുകയും എല്ലാവരും ക്വാറന്റൈനില്‍ പോവുകയും ചെയ്യേണ്ടി വരും

ഞാന്‍ താമസിക്കുന്ന വീടിന് അടുത്താണ് രോഗിയുടെ വീട്. ഞങ്ങള്‍ ആ വീട്ടിലെ ആരുമായും കഴിഞ്ഞ 2 ആഴ്ചയില്‍ ഇടപഴകിയിട്ടില്ല. അവര്‍ ഞങ്ങളുടെ വീടിനു മുന്നിലുള്ള വഴിയിലൂടെയാണ് പോകാറ്. ഞാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കണോ? എന്റെ വീട്ടിലെ കുഞ്ഞുങ്ങളെയും പ്രായമായവരെയും മാറ്റി പാര്‍പ്പിക്കണോ?

 • നിങ്ങള്‍ക്ക് രോഗിയുമായോ അവരുടെ പ്രൈമറി കോണ്‍ടാക്റ്റുകളുമായോ നേരിട്ട് സമ്പര്‍ക്കമില്ലാത്തതിനാല്‍ നിങ്ങള്‍ ഒരു പ്രാദേശിക കോണ്‍ടാക്റ്റ് മാത്രമാണ്.
 • സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രം മതി. തല്കാലം വീട്ടിലെ ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ല. വീടിനുള്ളില്‍ അവര്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് നല്ലത്.
ഞാന്‍ നടത്തുന്ന കടയില്‍ രോഗി വന്നതായി പറയുന്നു. അദ്ദേഹത്തെ എനിക്ക് പരിചയമില്ല. അതുകൊണ്ട് വന്നോ എന്നോ ഞാനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നോ എന്നോ അറിയില്ല. ഞാന്‍ എന്തു ചെയ്യണം?

നിങ്ങളുടെ കടയില്‍ എത്തിയ ആളുകളുടെ പട്ടിക നിങ്ങളുടെ പക്കല്‍ കാണുമല്ലോ. അതില്‍ പേരുണ്ടോ എന്ന് പരിശോധിക്കുക. ആ സമയത്ത് ഏതൊക്കെ ആളുകള്‍ കടയില്‍ ഉണ്ടായിരുന്നോ, അവര്‍ക്കെല്ലാം ചെറുതോ വലുതോ ആയ സമ്പര്‍ക്കം ഉണ്ട്. അദ്ദേഹവുമായി സംസാരിക്കുകയോ, പണം വാങ്ങുകയോ ചെയ്തു എന്ന് സംശയിക്കുന്നവരെല്ലാം ക്വാറന്റൈന്‍ വേണ്ടവരാണ്. തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തരെ ഇക്കാര്യം അറിയിക്കേണ്ടതാണ്. അവര്‍ റിസ്‌ക് പരിശോധിച്ച് ആവശ്യമെങ്കില്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

രോഗി സഞ്ചരിച്ചതായി പറയുന്ന ഓട്ടോയില്‍ ഞാനും പിന്നീട് സഞ്ചരിച്ചിട്ടുണ്ട്. എന്തു ചെയ്യണം?

 • രോഗി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ പ്രൈമറി കോണ്‍ടാക്റ്റ് ആയതിനാല്‍ പിന്നീട് ആ ഓട്ടോയില്‍ കയറിയവരെല്ലാം സെക്കന്‍ഡറി കോണ്‍ടാക്റ്റുകളാണ്.
 • ഓട്ടോയില്‍ കയറിയ ദിവസം മുതല്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കുക. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിക്കാത്തിടത്തോളം കര്‍ശന ക്വാറന്റൈന്‍ നിഷ്‌കര്‍ഷിക്കുന്നില്ല.
 • രോഗലക്ഷണമില്ലെങ്കില്‍ സ്രവ പരിശോധന ആവശ്യമില്ല.
രോഗി കയറിയ ഓട്ടോ ഓടിച്ച ആളുടെ ഭാര്യയോടൊപ്പം ഞാന്‍ ജോലി ചെയ്തിരുന്നു. ക്വാറന്റൈന്‍ ആവശ്യമാണോ?

 • ആവശ്യമില്ല. ഭാര്യ സെക്കന്‍ഡറി കോണ്‍ടാക്റ്റ് മാത്രമാണ്. നിങ്ങള്‍ പ്രാദേശിക കോണ്‍ടാക്റ്റും.
 • സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രം മതി.
 • ഓട്ടോ ഡ്രൈവര്‍ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാല്‍ ഭാര്യ പ്രൈമറിയും നിങ്ങള്‍ സെക്കന്‍ഡറിയും കോണ്‍ടാക്റ്റുകള്‍ ആവും.
ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകാറുള്ള അതേ കടയില്‍ തന്നെയാണ് രോഗിയും കുടുംബവും വരാറ്. ഞങ്ങള്‍ ക്വാറന്റൈനില്‍ പോകണോ?

രോഗിയുമായും കുടുംബവുമായും നേരിട്ട് ഇടപഴകിയിട്ടില്ലെങ്കില്‍, അവിടെ കയറുന്നതിന് മുമ്പ് നിങ്ങള്‍ കൈകള്‍ ശുചിയാക്കിയതാണെങ്കില്‍, ക്വാറന്റൈന്‍ ആവശ്യമില്ല. പൊതു നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മതി.

ഞാന്‍ രോഗിയുടെ അടുത്ത ബന്ധുവാണ്. ഇന്നലെയാണ് രോഗബാധ അറിഞ്ഞത്. എത്രയും പെട്ടെന്ന് പരിശോധന നടത്തണ്ടേ?

അവസാനമായി രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം എട്ടാം ദിവസമാണ് ടെസ്റ്റ് നടത്തേണ്ടത്. ശരിയായ ഫലം കിട്ടാന്‍ കൂടുതല്‍ സാധ്യത അപ്പോഴാണ്.

എങ്ങനെയാണ് ടെസ്റ്റ് നടത്തുക? എത്ര സമയത്തിനുള്ളില്‍ ഫലം അറിയാനാവും?

 • ടെസ്റ്റിന്റെ സമയവും സ്ഥലവും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതാണ്.
 • മൂക്കില്‍ നിന്നുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്.
 • ടെസ്റ്റ് വേദന ഉണ്ടാക്കുന്നതല്ല.
 • രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ സ്രവം എടുക്കുന്നതിന് ആവശ്യമുള്ളൂ.
 • കണ്‍ടെയിന്‍മെന്റ് സോണല്ലാത്ത, വ്യാപനം ഇല്ലാത്ത, ഇടങ്ങളില്‍ ചെയ്യുന്ന പരിശോധന പി.സി.ആര്‍. ടെസ്റ്റാണ്. പ്രത്യേക ലാബുകളില്‍ മാത്രം ചെയ്യുന്ന ഈ പരിശോധനക്ക് 6 മണിക്കൂര്‍ എങ്കിലും ആവശ്യമായതിനാല്‍ ഫലം അറിയുന്നതിന് കുറഞ്ഞ് മൂന്നു ദിവസമെങ്കിലും ആവശ്യമാണ്.
 • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നടത്തുന്ന ആന്റിജന്‍ ടെസ്റ്റിന്റെ ഫലം ലഭിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രമേ ആവശ്യമുള്ളൂ.
 • പരിശോധനക്ക് എടുക്കുന്ന സമയം എന്തു തന്നെയാണെങ്കിലും നിശ്ചിത ദിവസങ്ങള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.
മുകളില്‍പ്പറഞ്ഞ ടെസ്റ്റുകളില്‍ ഏതാണ് നല്ലത്?

 • രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. വേഗം ഫലം ലഭിക്കുന്ന ടെസ്റ്റ് പോസിറ്റീവ് വന്നാല്‍ അത് പോസിറ്റീവ് തന്നെയാണെന്ന് ഉറപ്പിക്കാമെങ്കിലും നെഗറ്റീവ് വരുമ്പോള്‍ അത് നെഗറ്റീവ് ആണെന്ന് ഉറപ്പിക്കാനാവില്ല.
 • നേരെ മറിച്ച് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റ് കുറെക്കൂടി ഉറപ്പുള്ള ഫലമാണ് നല്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം ഫലം ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരും. വിലയും ഇതിനു കൂടുതലാണ്. ലാബ് സൗകര്യം അത്യാവശ്യവുമാണ്.
ഞാന്‍ രോഗിയുടെ പ്രാഥമിക കോണ്‍ടാക്റ്റ് ആയതിനാല്‍ എനിക്ക് ടെസ്റ്റ് ചെയ്തു, ഫലം നെഗറ്റീവാണ്. ഇനി ഞാനും ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനില്‍ തുടരേണ്ടതുണ്ടോ?

 • നാം ചെയ്യുന്ന ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ അയാളുടെ ശരീരത്തില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് ഉറപ്പിക്കാനാവും.
 • എന്നാല്‍, നെഗറ്റീവ് ആണെങ്കില്‍ ഉറപ്പിക്കാനാവില്ല. ഒരു പക്ഷേ, ചില ദിവസങ്ങള്‍ കഴിഞ്ഞാവും ടെസ്റ്റിന് കണ്ടുപിടിക്കാനാവുന്ന അളവിലേക്ക് വൈറസ് എത്തുന്നത്.
 • അതിനാല്‍ രോഗിയുമായി അവസാന സമ്പര്‍ക്കത്തിനു ശേഷം 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ തുടരണം.
ഞാന്‍ സെക്കന്‍ഡറി കോണ്‍ടാക്റ്റ് ആയതിനാല്‍ എനിക്ക് ടെസ്റ്റ് ചെയ്യേണ്ടതില്ല എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പക്ഷേ, രോഗികള്‍ വീട്ടിലുള്ളതുകൊണ്ട് ഒരു മന സമാധാനത്തിനു വേണ്ടി ടെസ്റ്റ് ചെയ്യാനാവുമോ?

നമ്മുടെ വിഭവങ്ങള്‍ ഏറ്റവും നീതിപൂര്‍വ്വമായി ഉപയോഗിച്ചാലേ ഭാവിയില്‍ ആവശ്യം കൂടുതലായി ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനാവൂ. വളരെ ആഗ്രഹമുണ്ടെങ്കില്‍ സ്വകാര്യ ലാബുകളില്‍ നിന്ന് ടെസ്റ്റ് ചെയ്യാവുന്നതാണ്.

എപ്പോഴാണ് ഒരു പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നത്?

എവിടെ നിന്ന് രോഗബാധ ഉണ്ടായി എന്നു വ്യക്തമല്ലാത്ത കേസുകളും നിശ്ചിത എണ്ണത്തിലധികം പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും ഉണ്ടാകുമ്പോഴാണ് ജില്ലാ ഭരണകൂടം ഒരു പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നത്.

Content Highlights: Covid19 Corona Virus spread in a place you needs to know, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented