ണക്കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉചിതമായ നടപടികള്‍ വിവിധ തലങ്ങളിലായി സ്വീകരിക്കേണ്ടതുണ്ട്.  

2020 ആഗസ്റ്റ് അവസാനമായിരുന്നു കഴിഞ്ഞവര്‍ഷം ഓണാഘോഷം. തിരുവോണദിനമായ ആഗസ്റ്റ് 30 ന് 2154  കോവിഡ് രോഗികളും 7 മരണവുമുണ്ടായിരുന്നത് സെപ്റ്റംബര്‍ 8 ഓടെ മൂവായിരത്തിലേറെ രോഗികളും 12 മരണവുമായി വര്‍ധിച്ചു ഒകോടോബര്‍ 10 ന് 11755 പോസ്റ്റിറ്റീവ് കേസുകളും 23 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് രോഗം ശമിച്ച് തുടങ്ങി. മരണവും കുറഞ്ഞു. 

ഇത്തവണ കഴിഞ്ഞ ഓണവുമായി തട്ടിച്ച് നോക്കുമ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.  അതിവ്യാപനശേഷിയുള്ള (Super Spreader) ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യമാണ് ഇത്തവണ നേരിടേണ്ടിവരുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഓണക്കാലത്തുണ്ടായ ചെറുതും വലുതുമായ ആള്‍കൂട്ടങ്ങള്‍ രോഗപ്പകര്‍ച്ച വളരെയേറെ വര്‍ധിപ്പിച്ചിരിക്കാനിടയുണ്ട്. രോഗലക്ഷണകാലം (Incubation Period) കുറവായതിനാല്‍ ഓണക്കാലം കഴിഞ്ഞാലുടന്‍ രോഗവര്‍ധന അനുഭവപ്പെട്ട് തുടങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്നലെതന്നെ (24 ആഗസ്റ്റ്)  രോഗികളുടെ എണ്ണം 24,296 ആയി വര്‍ധിച്ച് കഴിഞ്ഞിരിക്കയാണ്.

ഇപ്പോഴുള്ള ഒരു പ്രധാന അനുകൂല സാഹചര്യം വാക്‌സിനേഷണ്‍ ധൃതഗതിയില്‍ നടന്ന് വരുന്നു എന്നതാണ്. 68 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 24 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ച് കഴിഞ്ഞു. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗമുണ്ടായാല്‍ തന്നെ രോഗലക്ഷണങ്ങള്‍ അത്ര കഠിനമാവില്ല. മരണസാധ്യതയും വളരെ കുറവാണ്. പ്രായാധിക്യമുള്ളവരില്‍ 88 ശതമാനം പേര്‍ക്ക് (>45 വയസ്സ്) ഒന്നാം ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നതിനാല്‍ താരതമ്യേന പ്രായം കുറഞ്ഞവര്‍ക്കായിരിക്കും ഇത്തവണ കൂടുതലായി രോഗം ബാധിക്കുക. 

ചെറുപ്പക്കാര്‍ക്ക് രോഗം വരുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ കണ്ട് വരുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങള്‍ കടുത്തതാവില്ല. അത് കൊണ്ട് തന്നെ മിക്കവരും ഗാര്‍ഹിക പരിചരണത്തിലായിരിക്കും. രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും അനുബന്ധരോഗമുള്ളവരെല്ലാം (Co-morbidities) കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണ്. കേരളത്തില്‍ ചെറുപ്പക്കാരിലും പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാശകോശരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇത്തരം അനുബന്ധരോഗമുള്ളവരിലാണ് രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളത് മനസ്സിലാക്കി കോവിഡ് ആശുപത്രികളില്‍ ചികിത്സതേടാന്‍ മടിക്കുകയോ താമസിക്കയോ ചെയ്യരുത്.  അത് പോലെ  ഗാര്‍ഹിക ചികിത്സയിലുള്ളവര്‍ പതിവായി രക്തത്തിലെ ഓക്‌സിജന്റെ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനും. ഇടക്കിടെ 6 മിനിറ്റ് നടന്നിട്ട് ഓക്‌സിജന്‍ നില നോക്കാനും ശ്രദ്ധിക്കേണ്ടതാണ് ഓക്‌സിജന്‍ നില കുറഞ്ഞാല്‍ ഒട്ടും വൈകാതെ ആശുപത്രിയിലെത്തുകയും വേണം. 

പ്രമേഹം ഇതുവരെയില്ലാത്തവരാണെങ്കിലും, ഗ്ലൂക്കോ മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരിക്കലെങ്കിലും പരിശോധിച്ചിരിക്കേണ്ടതാണ്.  കേരളത്തിലെ ജനസംഖ്യയില്‍ 66 ശതമാനം പേരും പ്രമേഹപൂര്‍വ ഘട്ടത്തിലാണെന്നത് ഓര്‍ത്തിരിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികളും മറ്റും പിടിപെടുമ്പോള്‍ രക്തത്തിലെ പഞ്ചാസരയുടെ അളവ് വര്‍ധിച്ച് പ്രമേഹസ്ഥിതി ആവിര്‍ഭവിക്കാന്‍ സാധ്യതയുണ്ട്.  
ആരോഗ്യവകുപ്പ് രോഗവര്‍ധന കണക്കിലെടുത്ത കോവിഡ് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയേയും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം പൊതുസമൂഹവും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചും, എത്ര ചെറിയതാണെങ്കിലും ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കിയും ഓണക്കാലത്തെ തുടര്‍ന്നുണ്ടാവാനിടയുള്ള രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടതാണ്.

Content Highlights: Covid will spread after Onam celebration says Dr.B.Ekbal, Health