കോവിഡ് 19 ഒരുപക്ഷേ ഏറ്റവും ഗൗരവമായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗമാണ് പ്രായമുള്ളവരും വിവിധ രോഗങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരും.
ഭിന്നശേഷിയുള്ള വളരെ അധികം വ്യക്തികള്‍ വിവിധങ്ങളായ ദീര്‍ഘകാല രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവരാണ്. പലരും സ്റ്റിറോയ്ഡ് മരുന്നുകളും മറ്റു രോഗപ്രതിരോധശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളും കഴിക്കുന്നവരും ആണ്. അക്കാരണം കൊണ്ടു തന്നെ വൈറസിന്റെ വ്യാപനം ഏറെ ആശങ്കയില്‍ ആക്കിയിരിക്കുന്ന ഒരു വിഭാഗം ഭിന്നശേഷിയുള്ള വ്യക്തികളാണ്.
പലപ്പോഴും ന്യൂസ് ചാനലുകളില്‍ പ്രായാധിക്യം ഉള്ളവരെയും മറ്റു അസുഖം ഉള്ളവരെയും മാത്രമാണ് കൊറോണ ഗുരുതരമായി ബാധിക്കുന്നത്' എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ഹൈ റിസ്‌ക് വ്യക്തികളില്‍ തങ്ങളും വരുന്നു എന്ന ഉത്കണ്ഠ പല ഭിന്നശേഷിയുള്ളവരിലും ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്.
സര്‍ക്കാര്‍ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും യഥാസമയം ലഭിക്കുന്നതിനുള്ള പ്രയാസവും മിക്കവ്യക്തികള്‍ക്കും ഉണ്ട്. കാഴ്ച പരിമിതി ഉള്ള വ്യക്തികള്‍ക്ക് വേണ്ടി ഈയിടെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഭിന്നശേഷിയുള്ള മുഴുവന്‍ വ്യക്തികളിലേക്കും എത്തുന്ന രീതിയില്‍ ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്.
??പല ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും മറ്റുള്ളവരുടെ കൈസഹായം ആവശ്യമാണ്. അതിനാല്‍ തന്നെ അവരെ പരിചരിക്കുന്നവര്‍ രോഗബാധ ഇല്ല എന്ന് ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളായ സാമൂഹിക അകലം, വ്യക്തി ശുചിത്വം, ചുമമര്യാദകള്‍ എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്.
??ചലനശേഷി പരിമിതികള്‍ ഉള്ളവര്‍ വീല്‍ചെയറുകള്‍, വാക്കിങ് ഫ്രെയിം, ഊന്നുവടികള്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. അവയുടെ ആം റസ്റ്റ്, പിടികള്‍ എന്നിങ്ങനെയുള്ള കൈകള്‍ വയ്ക്കുന്ന ഭാഗങ്ങള്‍ അണുവിമുക്തമാക്കേണ്ടതാണ്. ആരോഗ്യവകുപ്പ് നിര്‍ദേശത്തിന് അനുസൃതമായി നിര്‍മിച്ച സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടക്കുകയും അത് ഉണങ്ങിയതിനുശേഷം സോപ്പ് ഉപയോഗിച്ചു തുടക്കുകയും ആണ് ചെയ്യേണ്ടത്.
??സാധാരണ നിര്‍മിത അവയവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സോക്കറ്റുകളും (എത്താഫ്‌ലെക്‌സ് നനയാതെ) പാദവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. കൂടുതല്‍ സാങ്കേതികത ഉള്ള നിര്‍മിത അവയവങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതത് നിര്‍മാതാക്കളുടെ നിര്‍ദേശം തേടേണ്ടതുണ്ട്.
??കാഴ്ച പ്രയാസം ഉള്ളവരും അല്ലാത്തവരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കൈമാറുന്നത് കുറക്കുകയും അവ കൈമാറുന്ന പക്ഷം സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്.
??കാഴ്ച പ്രയാസമുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ സാധാരണഗതിയില്‍ സഹായി ഉണ്ടെങ്കില്‍ അവരുടെ കൈ മുട്ടില്‍ ആണ് സാധാരണഗതിയില്‍ പിടിക്കുക. വൈറ്റ്‌കെയ്ന്‍ ഉപയോഗിക്കുക. ചുമ മര്യാദകളുടെ ഭാഗമായി ടവ്വല്‍ കരുതാത്തവരോട് കൈമുട്ടിലേക്ക് ആണ് ഇപ്പോള്‍ ഇപ്പോള്‍ ചുമക്കാന്‍ പറയുന്നത്. അക്കാര്യം അന്വേഷിച്ചശേഷം സഹായിയുടെ ചുമലില്‍ കൈ വെക്കുന്നതാണ് നല്ലത്.
??ചലന പരിമിതി ഉള്ളവര്‍ക്ക് കൈകള്‍ സോപ്പ് ഇട്ട് കഴുകുക എപ്പോഴും എളുപ്പമല്ലാത്തതിനാല്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസര്‍ ഉപയോഗിക്കുകയാണ് എളുപ്പം.
??സ്ഥിരമായി മരുന്ന് കഴിക്കേണ്ട ഭിന്നശേഷിയുള്ള വ്യക്തികള്‍ മരുന്ന് തുടരുന്നതിന് അവരുടെ ഡോക്ടര്‍മാരെയോ ആരോഗ്യ പ്രവര്‍ത്തകരേയോ ഈ വിവരം അറിയിക്കേണ്ടതുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ നിര്‍ത്താന്‍ പാടുള്ളതല്ല.
??സ്‌പെഷ്യല്‍ സ്‌കൂളുകള്‍, റീഹാബിലിറ്റേഷന്‍ സൗകര്യങ്ങള്‍ ഉള്ള, ബഡ്‌സ്, തെറാപ്പി സെന്ററുകള്‍ മറ്റു കേന്ദ്രങ്ങള്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് ചികിത്സയെ മാത്രമല്ല വൈകാരികമായും വിശിഷ്യാ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെയും അവരുടെ രക്ഷിതാക്കളെയും ബാധിച്ചേക്കാം.
??ഡോക്ടര്‍മാരുമായും തെറാപ്പിസ്റ്റുകളുമായും അധ്യാപകരുമായും രക്ഷിതാക്കള്‍ ആശയവിനിമയം നടത്തുകയും ചികിത്സ വീട്ടില്‍ നിന്നും തുടരുകയും ചെയ്യേണ്ടതുണ്ട്. ചികിത്സകര്‍ ഫോണ്‍, രക്ഷിതാക്കളുടെ വാട്ട്‌സ്അപ്പ് കൂട്ടായ്മകള്‍ എന്നിവയുടെ സഹായത്തോടെ വീടുകളില്‍ വെച്ച് നടത്തുന്ന തെറാപ്പികളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്.
??കോക്ലിയാര്‍ ഇമ്പ്‌ലാന്റേഷന്‍ നടത്തിയ കുഞ്ഞുങ്ങള്‍ ഓഡിയോ വെര്‍ബല്‍ തെറാപ്പിയുടെ ഭാഗമായ ഗൃഹാധിഷ്ടിത പരിശീലന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതാണ്.
??കഴിയുമെങ്കില്‍ ഭിന്നശേഷിയുള്ള കുട്ടികളോട് രക്ഷിതാക്കള്‍ നിലവിലെ പ്രയാസമുള്ള സാഹചര്യത്തെ കുറിച്ച് സംസാരിക്കേണ്ടതും നമ്മള്‍ എല്ലാവരും വ്യക്തിശുചിത്വവും സാമൂഹിക അകലവും കുറച്ച് നാള്‍ പാലിച്ചാല്‍ ഈ പ്രയാസം അകന്നുപോകും എന്ന് മനസ്സിലാക്കി നല്‍കേണ്ടതും ആണ്.
??ഓട്ടിസം, വിരുവിരുപ്പ് എന്നീ പ്രയാസങ്ങള്‍ ഉള്ള കുട്ടികളെ പലപ്പോഴും വീട്ടില്‍ തന്നെ ഇരുത്തുക എന്നത് രക്ഷിതാക്കള്‍ക്ക് വലിയ പ്രയാസമാണ്. അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ അവരുടെ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ത്ത് അനുയോജ്യമായ ബദല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതാണ്.
??ലോക്ക്ഔട്ടിനു വളരെ മുമ്പ് തന്നെ ഭിന്നശേഷിയുള്ളവരില്‍ വലിയൊരു വിഭാഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും വഴിയോര വ്യാപാരത്തെയും, അസംഘടിത മേഖലയില്‍ ഉള്‍പ്പെടുന്ന ചെറുയൂണിറ്റുകളുടെ പ്രവര്‍ത്തനത്തെയും എല്ലാം ഈ മഹാമാരിയുടെ വ്യാപനം ബാധിച്ചിരുന്നു. ദാരിദ്ര്യവും ഭിന്നശേഷിയും ചേര്‍ന്നു പോകുന്ന നമ്മുടെ നാട്ടിലെ സ്ഥിതിയില്‍ ഇവര്‍ക്കായി പ്രത്യേക സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.
??ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് തൊഴില്‍ ചെയ്യാനായി പണ്ടുമുതലേ പല കമ്പനികളും ആവിഷ്‌കരിച്ചിരിക്കുന്ന ഒന്നാണ് വര്‍ക്ക് ഫ്രം ഹോം എന്ന സൗകര്യം.കോവിഡ് 19 വേളയില്‍ ഇത്തരം ഒരു സൗകര്യം എല്ലാ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സൗകര്യപ്രദമായി. സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന വ്യക്തികളെ ഉള്‍കൊള്ളാന്‍ ഉണ്ടാക്കുന്ന ഏതു കാര്യവും ഭാവിയില്‍ സമൂഹത്തിനു തന്നെ വലിയൊരു ചെറുത്തുനില്‍പ്പിനുള്ള കരുത്താണ് നല്‍കുക.
??മഹാമാരിയുടെ വേളയില്‍ ക്രമാതീതമായി അസുഖം വരുമ്പോള്‍ പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും തഴയുന്ന രീതിയില്‍ ഉള്ള അവസ്ഥ വരാതിരിക്കാന്‍ ഉള്ള പദ്ധതിയും സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. ഇതിനായി അത്തരം ഒരു സാഹചര്യത്തില്‍ അമേരിക്കന്‍ മോഡലില്‍ സാമൂഹിക പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ചികിത്സയുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള ഒരു സമിതി രൂപീകരിക്കുന്നത് നന്നായിരിക്കും.
ഈ സന്ദര്‍ഭത്തില്‍ ഭിന്നശേഷിയുള്ള വ്യക്തികളുടെ ഉത്കണ്ഠ ദൂരീകരിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാന്‍ കഴിയും.
??ഭിന്നശേഷിയുള്ള വ്യക്തികളോട് സംസാരിച്ച് അവരുടെ ആശങ്കകള്‍ മനസ്സിലാക്കി അത് ദുരീകരിക്കുക
??ഭിന്നശേഷിയുള്ള വ്യക്തികളുടെ പ്രശ്‌നങ്ങളെ മറ്റുള്ളവര്‍ ഉള്‍ക്കൊള്ളുക
ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ഉള്ള ചില പൊതു നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
??വാര്‍ത്തകള്‍ കാണുന്നതും വായിക്കുന്നതും നിരന്തരമായി ചെയ്യുന്നത് ഉത്കണ്ഠ അധികരിപ്പിക്കാം. അതിനാല്‍ വാര്‍ത്തകള്‍ക്ക് ഇടയ്ക്കിടെ ഒരു ബ്രേക്ക് നല്‍കുക.
??ശരീരം ശ്രദ്ധിക്കുക, വിശ്രമത്തിനും ഉറക്കിനും വേണ്ട പ്രാധാന്യം നല്‍കുക.
??മരുന്നുകള്‍ കൃത്യമായി കഴിക്കുക
??വീട്ടില്‍ നിന്നും വ്യായാമങ്ങള്‍ തുടരുക
??രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഡോക്ടറുമായോ തെറാപ്പി കോഓര്‍ഡിനേറ്ററുമായോ ചേര്‍ന്ന് ഈ സമയത്തെ ചികിത്സാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുക.
?? ഉല്ലാസ കാര്യങ്ങളില്‍ ഏര്‍പ്പെടുക
?? നിങ്ങള്‍ വിശ്വസിക്കുന്ന നിങ്ങളുടെ വിഷമങ്ങളും വികാരങ്ങളും പങ്കിടാവുന്ന വ്യക്തികളുമായി കാര്യങ്ങള്‍ പങ്കുവെക്കുക
??ദൈനംദിന കാര്യങ്ങളില്‍ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക
??നിങ്ങള്‍ക്ക് വിഷാദമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നുവെങ്കില്‍ ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെന്ററുമായി ബന്ധപ്പെടുക
??സമൂഹത്തിനു കൈത്താങ്ങാകാനും നിങ്ങള്‍ക്ക് കഴിയും എന്ന് മനസ്സിലാക്കുകയും ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ സര്‍ഗ്ഗപരമായി ഇടപെടുകയും ചെയ്യുക.
Content Highlights: corona virus covid 19 care for disabled people